അ​മേ​രി​ക്ക​യും ക​ട​ക്കെ​ണി​യി​ൽ: ബാ​ധ്യ​ത 40 ട്രി​ല്യ​ൺ ഡോ​ള​ർ ക​ട​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ മൊ​ത്തം ക​ട​ബാ​ധ്യ​ത ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 40 ട്രി​ല്യ​ൺ (40 ല​ക്ഷം കോ​ടി) ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. നി​കു​തി ഇ​ള​വു​ക​ൾ മൂ​ലം വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വും സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും പ​ലി​ശ തി​രി​ച്ച​ട​വി​നു​മു​ള്ള ഭാ​രി​ച്ച ചെ​ല​വു​ക​ളു​മാ​ണ് രാ​ജ്യ​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ട്ട​തെ​ന്ന് യു​എ​സ് ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ്യ​ക്ത​മാ​ക്കു​ന്നു.

2017 ജ​നു​വ​രി​യി​ൽ ട്രം​പ് ആ​ദ്യ​മാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ 19.95 ട്രി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്ന ക​ട​മാ​ണ് ഇ​പ്പോ​ൾ ഇ​ര​ട്ടി​യാ​യ​ത്. ട്രം​പി​ന്‍റെ ര​ണ്ടു ഭ​ര​ണ​കാ​ല​യ​ള​വി​ലു​മാ​യി 11.6 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ​യും ജോ ​ബൈ​ഡ​ന്‍റെ നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണ​കാ​ല​ത്ത് 8.4 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ​യും ക​ടം വ​ർ​ധ​ന​വു​ണ്ടാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ന​ൽ​കി​യ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ങ്ങ​ളും സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ​യു​മാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം.

ഏ​റ്റ​വും വ​ലി​യ വി​ദേ​ശ ക​ട​ദാ​താ​വ് ജ​പ്പാ​ൻ
ട്ര​ഷ​റി സെ​ക്യൂ​രി​റ്റി​ക​ൾ (ബോ​ണ്ടു​ക​ൾ) വാ​ങ്ങു​ന്ന​തി​ലൂ​ടെ അ​മേ​രി​ക്ക​യ്ക്കു വാ​യ്പ ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ജ​പ്പാ​നാ​ണ് മു​ന്നി​ൽ. വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നും ‘യെ​ൻ’ ക​റ​ൻ​സി​യു​ടെ മൂ​ല്യ​നി​യ​ന്ത്ര​ണ​ത്തി​നു​മാ​യാ​ണ് യു​എ​സ് ബോ​ണ്ടു​ക​ൾ ജ​പ്പാ​ൻ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യും വ​ൻ​തോ​തി​ൽ യു​എ​സ് ബോ​ണ്ടു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്നു​ണ്ട്.

Related posts

Leave a Comment