‘വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ളം, വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ബോധപൂർവം ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ’: വാ​ർ​ത്ത ത​ള്ളി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ലെ ഇ​ഡി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി വീ​ണ്ടും ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​വാ​ർ​ത്ത ത​ള്ളി​യ മു​ഹ​മ്മ​ദ് റി​യാ​സ്, ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണി​തെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​ഡി​ക്ക് മു​ന്നി​ൽ വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ ആ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ന്ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ അ​സം​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ട്. ഇ​ഡി ചോ​ർ​ത്തി​ക്കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, അ​ത് ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വീ​ണ ഇ​ഡി​ക്കു മു​ന്നി​ൽ സ​മ്മ​തി​ച്ചു എ​ന്ന് ഇ​ഡി ചോ​ർ​ത്തി ന​ൽ​കി​യ വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ഡി അ​ന്വേ​ഷ​ണം എ​ന്ന പേ​രി​ൽ ചോ​ർ​ത്തി കൊ​ടു​ത്ത ഇ​ത്ത​രം അ​സം​ബ​ന്ധ വി​വ​ര​ങ്ങ​ളി​ലൂ​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ പ​ച്ച ഇ​റ​ച്ചി തി​ന്ന് ര​സി​ക്കു​ന്ന​വ​രു​ടെ ആ​ട്ടം തു​ട​ര​ട്ടെ​യെ​ന്നും നി​യ​മ​പ​ര​മാ​യി പോ​രാ​ടു​മെ​ന്നും റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

 

Related posts

Leave a Comment