വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് ഗൃ​ഹ​വേ​ല​ക്കാ​രി​യെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചു; മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം ആ​ളി​ക​ത്തു​ന്നു

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് ത​ന്‍റെ കൂ​ടെ​യു​ള്ള ഗൃ​ഹ​വേ​ല​ക്കാ​രി​യെ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ലീ​ന ഭൂ​ഷ​ണെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക അ​മ​ർ​ഷം. ലീ​ന ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വെ​ച്ച വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​ത്.

മെ​ഹ​ക് എ​ന്ന് പേ​രു​ള്ള യു​വ​തി​യെ​യാ​ണ് ലീ​ന വീ​ഡി​യോ​യി​ലൂ​ടെ പ​ര​സ്യ​മാ​യി ശ​കാ​രി​ച്ച​ത്. ആ​ദ്യ​മാ​യി വി​മാ​ന​യാ​ത്ര ന​ട​ത്തു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ഭ​യ​വും പ​രി​ഭ്രാ​ന്തി​യും നി​റ​ഞ്ഞ മു​ഖ​ഭാ​വം വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം.

ഹാാ​ൻ​ഡ് ബാ​ഗേ​ജി​ൽ സൂ​ക്ഷി​ക്കേ​ണ്ട ബാ​റ്റ​റി​ക​ൾ അ​റി​യാ​തെ ചെ​ക്ക്-​ഇ​ൻ ല​ഗേ​ജി​ൽ വെ​ച്ച​താ​യി​രു​ന്നു പെ​ൺ​കു​ട്ടി ചെ​യ്ത തെ​റ്റ്. ഇ​തി​ന്‍റെ പേ​രി​ൽ “മെ​ഹ​ക്, നീ ​എ​ന്തൊ​ക്കെ​യാ​ണ് പാ​ക്ക് ചെ​യ്ത​ത്? നി​ന്‍റെ ഇ​ന്‍റ​ർ​വ്യൂ ആ​ണോ ഇ​വി​ടെ?

ഹാാ​ൻ​ഡ് ബാ​ഗി​ൽ വെ​യ്ക്കേ​ണ്ട ബാ​റ്റ​റി​ക​ളെ​ല്ലാം നീ ​ല​ഗേ​ജി​ൽ വെ​ച്ച​ല്ലോ, നി​ന്നെ ഞാ​ൻ ഇ​വി​ടെ ഉ​പേ​ക്ഷി​ച്ചു പോ​ക​ട്ടെ​യോ?” എ​ന്ന് ലീ​ന ഭൂ​ഷ​ൺ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ വെ​ച്ച് ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യം കാ​ര​ണം തി​രി​ച്ചൊ​ന്നും പ​റ​യാ​നാ​കാ​തെ നി​ൽ​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യെ, ചെ​റി​യൊ​രു തെ​റ്റി​ന്‍റെ പേ​രി​ൽ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ഹാ​യ​ത്തി​നെ​ത്തു​ന്ന​വ​രോ​ടു​ള്ള ഇ​ത്ത​രം പെ​രു​മാ​റ്റം ദാ​ക്ഷി​ണ്യ​മി​ല്ലാ​ത്ത​തും ഉ​പ​രി​വ​ർ​ഗ്ഗ മ​നോ​ഭാ​വ​ത്തി​ന്‍റെ തെ​ളി​വു​മാ​ണെ​ന്ന് നെ​റ്റി​സ​ൺ​സ് വി​മ​ർ​ശി​ച്ചു.

വ്യ​ക്തി​പ​ര​മാ​യ ഒ​രു തെ​റ്റ് തി​രു​ത്തു​ന്ന​തി​ന് പ​ക​രം, അ​തി​നെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച് ഒ​രാ​ളെ പ​ര​സ്യ​മാ​യി നാ​ണം​കെ​ടു​ത്തി​യ​ത് തി​ക​ച്ചും തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

തൊ​ഴി​ൽ​പ​ര​മാ​യ മേ​ൽ​ക്കോ​യ്മ ഉ​പ​യോ​ഗി​ച്ച് പാ​വ​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ച മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ട​നീ​ളം ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

 

 

 

Related posts

Leave a Comment