വ​യോ​ജ​ന​ങ്ങ​ൾ കൈ​വി​ട്ടു: അ​നാ​ഥ​മാ​യി പ​ക​ൽ​വീ​ടു​ക​ൾ; പ്ര​ത്യേ​ക വ​കു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ

ആ​ല​ക്കോ​ട്: വ​യോ​ജ​ന​ങ്ങ​ളു​ടെ ഒ​റ്റ​പ്പെ​ട​ൽ ഒ​ഴി​വാ​ക്കി മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ണ​ർ​വ് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ൾ ആ​രം​ഭി​ച്ച പ​ക​ൽ​വീ​ടു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി. കോ​വി​ഡ് കാ​ല​ത്ത് വ​യോ​ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​യ​തും പി​ന്നീ​ട് പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കാ​തി​രു​ന്ന​തു​മാ​ണ് പ​ക​ൽ​വീ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കാ​ൻ കാ​ര​ണം.

വ​യോ​ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ക​ൽ​വീ​ടു​ക​ൾ ഒ​രു​ക്കി​യ​ത്. പ​ത്രം വാ​യി​ക്കാ​നും ടി​വി കാ​ണാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം പ​ല പ​ക​ൽ​വീ​ടു​ക​ളും പൂ​ർ​ണ​മാ​യും നി​ർ​ജീ​വ​മാ​യി. ചു​മ​ത​ല​യു​ള്ള​വ​ർ മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ തു​റ​ക്കു​ന്ന​തൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. വി​വി​ധ സം​ഘ​ട​ന​ക​ൾ വ​യോ​ജ​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ​തും പ​ക​ൽ​വീ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പ​ല പ​ക​ൽ​വീ​ടു​ക​ളും.

പ്ര​ത്യേ​ക വ​കു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ
വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച ഇ​ന്ദി​ര ഗാ​ര​ന്‍റി പ​ദ്ധ​തി​യി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വ​കു​പ്പ് എ​ന്ന പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ കാ​ണു​ന്ന​ത്. അ​തോ​ടെ വ​യോ​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി രം​ഗ​ത്ത് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ജ​ന​സം​ഖ്യ​യി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​മാ​യ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക വ​കു​പ്പ് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വ​യോ​ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment