രാ​ത്രി കാ​വ​ലി​നി​ട​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​ന് വീ​ട്ടി​ലു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം എ​ത്തി​ച്ച് ഭാ​ര്യ; മ​നോ​ഹ​ര​മാ​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ള്ള ബാ​ങ്ക് സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന് ഒ​പ്പം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഭാ​ര്യ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടു​ന്നു. ജീ​വി​ത​ത്തി​ലെ തെ​ര​ക്കു​ക​ൾ​ക്കും പ്ര​തി​സ​ന്ധി​ക​ൾ​ക്കു​മി​ട​യി​ലും പ​ര​സ്പ​രം ക​രു​ത​ലും സ്നേ​ഹ​വും പ​ക​രു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ഴ്ച​ക്കാ​രു​ടെ മ​ന​സ് നി​റ​യ്ക്കു​ക​യാ​ണ്.

ബാ​ങ്കി​ന്‍റെ ഒ​രു ശാ​ഖ​യ്ക്ക് മു​ന്നി​ൽ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ത​ന്‍റെ ജോ​ലി​സ്ഥ​ല​ത്ത് ഭാ​ര്യ കൊ​ണ്ടു​വ​ന്ന വീ​ട്ടി​ലെ ആ​ഹാ​രം പ​ങ്കി​ട്ടു​ന​ൽ​കി​യ​ത്. ജ്ഞാ​ന​ദ് ഭ​ട്ട് എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ നി​മി​ഷം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ബാ​ങ്കി​ന്‍റെ ഷ​ട്ട​റി​ന് മു​ന്നി​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മി​ൽ വെ​ച്ച ചെ​റി​യ മേ​ശ​യ്ക്ക് ചു​റ്റും ഭ​ർ​ത്താ​വും ഭാ​ര്യ​യും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​ണ് 20 സെ​ക്ക​ൻ​ഡ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലു​ള്ള​ത്.

ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ല​ഭി​ക്കു​ന്ന ചെ​റി​യ സ​മ​യം പോ​ലും പ​ര​സ്പ​രം പ​ങ്കി​ടു​ന്ന ഇ​വ​രു​ടെ ലാ​ളി​ത്യം ആ​ളു​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. “നി​ങ്ങ​ളു​ടെ ഉ​യ​ർ​ച്ച​ക​ളി​ൽ ഒ​രു​പ​ക്ഷേ ഒ​പ്പ​മു​ണ്ടാ​കാം, എ​ന്നാ​ൽ താ​ഴ്ച​ക​ളി​ൽ എ​പ്പോ​ഴും ഒ​പ്പ​മു​ണ്ടാ​കും” എ​ന്ന വ​രി​ക​ളോ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണി​ൽ പ​ണ​ത്തി​നും പ​ദ​വി​ക്കു​മൊ​ക്കെ​യാ​ണ് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും യ​ഥാ​ർ​ഥ സ​ന്തോ​ഷ​വും സ​മ്പ​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ങ്ങ​ളി​ലാ​ണെ​ന്ന് വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഉ​പ​യോ​ക്താ​ക്ക​ൾ കു​റി​ക്കു​ന്നു. എ​ന്താ​യാ​ലും വ​ള​രെ ല​ളി​ത​വും എ​ന്നാ​ൽ വ​ലി​യൊ​രു സ്നേ​ഹ​സ​ന്ദേ​ശം ന​ൽ​കു​ന്ന​തു​മാ​യ ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി പേ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു.

 

 

Related posts

Leave a Comment