കൃ​പാ​സ​നം അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി നാ​ളെ; “അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി രാ​ജ്യ​ന​ന്മ​യ്ക്കും ജ​ന​ക്ഷേ​മ​ത്തി​നും”

ചേ​ര്‍​ത്ത​ല: ക​ല​വൂ​ര്‍ കൃ​പാ​സ​ന​ത്തി​ല്‍​നി​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്ക് അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി നാ​ളെ ന​ട​ക്കും. മൂ​ന്ന​ര ല​ക്ഷം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​റാ​ലി 24ന് ​പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. കൃ​പാ​സ​നം സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ റാ​ലി​ക്ക് ആ​ത്മീ​യ നേ​തൃ​ത്വം ന​ല്‍​കും. ബ്ര​ദ​ര്‍ ആ​ർ. വി​ജ​യ​കു​മാ​ർ കോ​യ​മ്പ​ത്തൂ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
തീ​ര​ദേ​ശ​പാ​ത​യ്ക്കു സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന റാ​ലി വൈ​കു​ന്നേ​രം ആ​റി​ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ എ​ത്തും. റെ​ക്‌​ട​ർ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ റാ​ലി​യെ വ​ര​വേ​ൽ​ക്കും. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ൽ സ​ന്ദേ​ശം ന​ല്‍​കി സ​മൂ​ഹ​ബ​ലി​യ​ര്‍​പ്പി​ക്കും. നൂ​റോ​ളം വൈ​ദി​ക​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. റാ​ലി​യു​ടെ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണ​വും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​വും, ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ലി​ക്കു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കൃ​പാ​സ​ന​ത്തി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ന​ട​ത്തും.

മൂ​ന്ന​ര ല​ക്ഷം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും; തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് റാ​ലി പു​ല​ർ​ച്ചെ ഒ​ന്നു മു​ത​ൽ

ആ​ല​പ്പു​ഴ: ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കു​ചേ​രു​ന്ന ആ​ല​പ്പു​ഴ കൃ​പാ​സ​നം അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി നാ​ളെ ന​ട​ക്കും. എ​ല്ലാ വ​ർ​ഷ​വും ഒ​ക്‌​ടോ​ബ​റി​ലെ നാ​ലാ​മ​ത്തെ ശ​നി​യാ​ഴ്ച​യാ​ണ് ജ​പ​മാ​ല റാ​ലി ന​ട​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​നും ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ജ​പ​മാ​ല റാ​ലി​യു​ടെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചും ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

ജ​പ​മാ​ല റാ​ലി​യി​ൽ ഒാ​രോ വ​ർ​ഷ​വും തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ​ല്ലോ. എ​ന്താ​ണ് ജ​പ​മാ​ല റാ​ലി​യു​ടെ ല​ക്ഷ്യം?

ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യാ​ണ് ഈ ​ജ​പ​മാ​ല​റാ​ലി​യു​ടെ ഒ​രു പ്ര​ധാ​ന നി​യോ​ഗം. രാ​ജ്യ​മി​ല്ലെ​ങ്കി​ൽ പി​ന്നെ ഒ​ന്നു​മി​ല്ല​ല്ലോ. ന​മ്മു​ടെ രാ​ജ്യം സ​മാ​ധാ​ന​ത്തി​ലും കെ​ട്ടു​റ​പ്പി​ലും നി​ൽ​ക്ക​ണം. യു​ദ്ധ​ങ്ങ​ൾ ഒ​ഴി​വാ​യി ലോ​ക​ത്തു സ​മാ​ധാ​നം പു​ല​ര​ണം. അ​തോ​ടൊ​പ്പം ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ സ​ർ​വ​ജ​ന​ങ്ങ​ളെ​യും സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ക്കും. കൃ​പാ​സ​നം തീ​ർ​ഥാ​ട​ന​കേ​ന്ദ്രം മു​ത​ൽ അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​വ​രെ ഏ​ക​ദേ​ശം 14 കി​ലോ​മീ​റ്റ​റു​ണ്ട്. ഈ ​ദൂ​ര​ത്തി​നി​ട​യി​ൽ 10 ജ​പ​മാ​ല​യെ​ങ്കി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ചൊ​ല്ലും. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ചൊ​ല്ലു​ന്പോ​ൾ ഇ​തൊ​രു വ​ലി​യ പ്രാ​ർ​ഥ​നാ സ​മ​ർ​പ്പ​ണ​മാ​ണ്.

റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ത്രം വി​ദേ​ശ​ത്തു​നി​ന്നു​പോ​ലും തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്നു​ണ്ട​ല്ലോ?

അ​ങ്ങ​നെ ധാ​രാ​ളം പേ​ർ വ​രു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ലെ ബ​ന്ധു​വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മെ​ല്ലാം നേ​ര​ത്തേ വ​ന്നു ത​ങ്ങി തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന അ​നേ​ക​ർ ഉ​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ജ​പ​മാ​ല റാ​ലി​യു​ടെ തീ​യ​തി​യും ക്ര​മീ​ക​ര​ണ​ങ്ങ​ളും നേ​ര​ത്തേ​ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ആ​ളു​ക​ൾ സ്വ​യം അ​ച്ച​ട​ക്ക​ത്തോ​ടെ, ത്യാ​ഗ​സ​ന്ന​ദ്ധ​ത​യോ​ടെ​യാ​ണ് പ​ങ്കു​ചേ​രാ​ൻ എ​ത്തു​ന്ന​ത്. പ​ര​സ്പ​രം സ​ഹാ​യി​ക്കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കു​ന്ന​തി​നാ​ൽ എ​ല്ലാം സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​താ​ണ് ഇ​തു​വ​രെ​യു​ള്ള അ​നു​ഭ​വം.

ഇ​ത്ത​വ​ണ​ത്തെ റാ​ലി​യു​ടെ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്തെ​ങ്കി​ലു​മു​ണ്ടോ?

തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നു മു​ത​ൽ തീ​ർ​ഥാ​ട​ക​രെ ക​ട​ത്തി​വി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​യി തീ​ർ​ഥാ​ട​നം ക​ട​ന്നു​പോ​കു​ന്ന പാ​ത​ക​ളി​ലെ​ല്ലാം വെ​ളി​ച്ച​വും സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും ആ​രോ​ഗ്യ​വ​കു​പ്പും അ​ട​ക്ക​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ളും എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​നു സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ത​യാ​റാ​ണ്. കെ​എ​സ്ആ​ർ​ടി​സി എ​ല്ലാ ഡി​പ്പോ​ക​ളി​ൽ​നി​ന്നും ഇ​വി​ടേ​ക്കു തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ജ​പ​മാ​ല റാ​ലി നാ​ടി​ന്‍റെ ഒ​രു വ​ലി​യ പ​ങ്കാ​ളി​ത്ത സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട​ല്ലോ. ജാ​തി​മ​ത ഭേ​ദ​മെ​ന്യേ എ​ല്ലാ വീ​ടു​ക​ളി​ലും തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ളു​ണ്ട​ല്ലോ?

തീ​ർ​ച്ച​യാ​യും. അ​ഖ​ണ്ഡ​ജ​പ​മാ​ല റാ​ലി​യെ ആ ​നാ​ട്ടി​ലെ ജ​ന​ത അ​വ​രു​ടെ സ്വ​ന്ത​മാ​യി​ട്ടാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ല്ലാ വീ​ടു​ക​ളും​ത​ന്നെ തീ​ർ​ഥാ​ട​ക​ർ​ക്കു സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും ഭ​ക്ഷ​ണം ന​ൽ​കാ​നും വി​ശ്ര​മി​ക്കാ​ൻ ഇ​ടം ന​ൽ​കാ​നു​മൊ​ക്കെ ആ​രും പ​റ​യാ​തെ​ത​ന്നെ സ​ന്ന​ദ്ധ​രാ​കു​ന്നു. ജാ​തി​മ​ത വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി നാ​ടി​ന്‍റെ ഒ​ത്തു​ചേ​ര​ലി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് അ​ഖ​ണ്ഡ ജ​പ​മാ​ല റാ​ലി.

Related posts

Leave a Comment