തിരുവനന്തപുരം: ചിറയിൻകീഴ് രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഫോണിലൂടെ അജ്ഞാതന്റെ അസഭ്യവർഷവും ഭീഷണിയും ചൊവ്വ പുലർച്ചെ 2 ഓടെ തിരുവനന്തപുരം പാളയത്തുള്ള എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിലേക്കാണ് അജ്ഞാതനിൽ നിന്ന് ഫോൺ വന്നത്.
നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ എംഎൽഎ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളും രമ്യ ഹരിദാസും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കവേയാണ് ഭീഷണി സന്ദേശം.
