ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റാ​യ നെ​സ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ ഫ​ലം പ്ര​ഖ്യാ​പി​ച്ചു; ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ലി​കു​ഡ് പാ​ർ​ട്ടി, പു​തി​യ പാ​ർ​ല​മെ​ന്‍റ് ന​വം​ബ​ർ 10ന്

​ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റാ​യ നെ​സ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ ഫ​ലം സെ​ൻ​ട്ര​ൽ ഇ​ല​ക്ഷ​ൻ​സ് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തി​യ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ ന​വം​ബ​ർ 10ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.

120 അം​ഗ​ങ്ങ​ളു​ള്ള നെ​സ​റ്റി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 61 സീ​റ്റു​ക​ൾ വേ​ണ​മെ​ന്നി​രി​ക്കെ, ഭ​ര​ണ​ക​ക്ഷി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പി​ന്തു​ണ​യ്ക്കു​ന്ന സ​ഖ്യ​ത്തി​ന് 53 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

മു​ൻ സൈ​നി​ക മേ​ധാ​വി ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ ‘യാ​ഷ​ർ’ പാ​ർ​ട്ടി ന​യി​ക്കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യം 48 സീ​റ്റു​ക​ൾ നേ​ടി. അ​തേ​സ​മ​യം, 19 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യം (ജോ​യി​ന്‍റ് ലി​സ്റ്റും റെ​ആം പാ​ർ​ട്ടി​യും) ഇ​ത്ത​വ​ണ രാ​ഷ്ട്രീ​യ​മാ​യി നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി.

“ദി ​ടൈം​സ് ഓ​ഫ് ഇ​സ്ര​യേ​ൽ’ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ലി​കു​ഡ് പാ​ർ​ട്ടി 27 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി. 21 സീ​റ്റു​ക​ൾ നേ​ടി​യ യാ​ഷ​ർ പാ​ർ​ട്ടി തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

ബി​യാ​ച​ദ് – 12, ജോ​യി​ന്റ് ലി​സ്റ്റ് – 11. ദി ​ഡെ​മോ​ക്രാ​റ്റ്‌​സ്, റാം ​പാ​ർ​ട്ടി​ക​ൾ​ക്ക് എ​ട്ട് സീ​റ്റു​ക​ൾ വീ​തം ല​ഭി​ച്ചു. ഇ​സ്രാ​യേ​ൽ ബെ​യ്ത​നു, യു​ണൈ​റ്റ​ഡ് തോ​റ ജൂ​ത​യി​സം, ഓ​ട്സ്മ യെ​ഹൂ​ദി എ​ന്നീ പാ​ർ​ട്ടി​ക​ൾ ഏ​ഴ് സീ​റ്റു​ക​ൾ വീ​തം നേ​ടി. ഷാ​സ്, റി​ലീ​ജി​യ​സ് സി​യോ​ണി​സം പാ​ർ​ട്ടി​ക​ൾ ആ​റ് സീ​റ്റു​ക​ളി​ൽ വീ​ത​വും വി​ജ​യി​ച്ചു.

കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 61 സീ​റ്റു​ക​ൾ ആ​ർ​ക്കും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ വീ​ണ്ടു​മൊ​രു രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​നും ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്കും വ​ഴി​യൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യെ​ങ്കി​ലും സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ നെ​ത​ന്യാ​ഹു​വി​ന് മു​ന്നി​ൽ വ​ഴി​ക​ൾ എ​ളു​പ്പ​മ​ല്ല.

സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള നേ​താ​വി​നെ​യാ​കും ഇ​സ്ര​യേ​ൽ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗ് ആ​ദ്യം ക്ഷ​ണി​ക്കു​ക. ഈ ​നേ​താ​വി​ന് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മ​റ്റൊ​രാ​ൾ​ക്ക് അ​വ​സ​രം ന​ൽ​കും. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ രാ​ജ്യം വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങും.

‌വീ​ണ്ടു​മൊ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹെ​ർ​സോ​ഗ് അ​ഭ്യ​ർ​ഥി​ച്ചു. നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​യെ അ​ദ്ദേ​ഹം ക്ഷ​ണി​ക്കും.

Related posts

Leave a Comment