പാ​ങ്ങ​പ്പാ​റ കൊ​ല​പാ​ത​കം അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു; കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത് കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലെ പ്ര​ണ​യ​പ്പ​ക​യും ത്രി​കോ​ണ പ്ര​ണ​യ​വു​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ​യി​ൽ കൊ​ല്ല​പ്പെ​ട്ട 17-കാ​ര​ൻ എം.​ഡി. അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്. വ​ൻ ജ​ന​വ​ലി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പാ​ങ്ങ​പ്പാ​റ സം​ഗീ​ത ന​ഗ​റി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പാ​ങ്ങ​പ്പാ​റ ജൂ​ഡ് എ​ർ​ത്ത് ന​ഗ​റി​ലെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ഈ ​കേ​സി​ൽ ദി​വ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​രു​ന്ന​ത്. കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലെ പ്ര​ണ​യ​പ്പ​ക​യും ത്രി​കോ​ണ പ്ര​ണ​യ​വു​മാ​ണ് ഈ ​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഈ ​കേ​സി​ൽ ഇ​തു​വ​രെ മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ല​ക്ഷ്യ​മി​ട്ട​ത് അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ​യി​ല്‍ 17കാ​ര​നാ​യ അ​ഭി​രാ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പൊ​ലി​സ്. പ്ര​തി​യാ​യ 17കാ​ര​നും അ​യാ​ളു​ടെ മു​ൻ കാ​മു​കി​യും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി.

ഇ​വ​ർ ല​ക്ഷ്യം​വ​ച്ച​ത് അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ​യെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​ർ ഒ​രു​ക്കി​യ കെ​ണി​യി​ൽ അ​റി​യാ​തെ വ​ന്നു വീ​ണ​താ​ണ് അ​ഭി​രാം. അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പ​തി​നേ​ഴു​കാ​ര​ന്‍റെ യ​ഥാ​ര്‍​ഥ പ​ദ്ധ​തി​യെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

സു​ഹൃ​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്ഥ​ല​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ല്‍ അ​ഭി​രാം വി​ളി​ച്ചി​ട്ടും സു​ഹൃ​ത്ത് എ​ത്തി​യി​ല്ല. ഇ​തോ​ടെ അ​ഭി​രാ​മി​നെ​ത്ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​കി​യാ​യ 17കാ​ര​ന് നേ​ര​ത്തേ ഒ​രു കാ​മു​കി​യു​ണ്ടാ​യി​രു​ന്നു. പ്ര​തി ആ ​കാ​മു​കി​യു​മാ​യി പി​രി​ഞ്ഞ​ശേ​ഷം കൊ​ല്ല​പ്പെ​ട്ട അ​ഭി​രാ​മി​ന്‍റെ പെ​ണ്‍​സു​ഹൃ​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ഈ ​പെ​ണ്‍​കു​ട്ടി തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​ണ്. ഇ​തി​നു പി​ന്നാ​ലെ കൊ​ല​പാ​ത​കി​യാ​യ 17കാ​ര​ന്‍റെ പ​ഴ​യ കാ​മു​കി അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി.

ഇ​തി​നു പി​ന്നാ​ലെ ഈ ​പെ​ണ്‍​കു​ട്ടി പു​തി​യ ആ​ണ്‍​സു​ഹൃ​ത്തു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കൊ​ല​പാ​ത​കി​യാ​യ 17കാ​ര​ന് അ​യ​ച്ചു​കൊ​ടു​ക്കു​ന്നു. ഇ​തു പ​ഴ​യ കാ​മു​ക​നെ പ്ര​കോ​പി​പ്പി​ച്ച് വൈ​രാ​ഗ്യം തീ​ര്‍​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി​യാ​യ 17കാ​ര​ന്‍ ത​ന്‍റെ പ​ഴ​യ കാ​മു​കി​യു​ടെ പു​തി​യ സൃ​ഹൃ​ത്താ​യ അ​ഭി​രാ​മി​ന്‍റെ കൂ​ട്ടു​കാ​ര​നെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ചു.

ഇ​തി​നാ​യി പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ്ര​തി ര​ണ്ടു ദി​വ​സ​ത്തേ​ക്ക് വാ​ങ്ങി​വ​യ്ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ ഐ​ഡി​യി​ല്‍​നി​ന്ന് അ​ഭി​രാ​മി​ന് നി​ര​ന്ത​രം മെ​സേ​ജു​ക​ളും ചാ​റ്റു​ക​ളും അ​യ​യ്ക്കു​ക​യും ചെ​യ്‌​തു. പെ​ൺ​കു​ട്ടി​യാ​ണ് അ​ഭി​രാ​മി​നെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​ഭി​രാം ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി ത​ന്നെ​യാ​ണ് വി​ളി​ച്ച​തെ​ന്ന് അ​റി​യു​ന്ന​ത്.

അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ്ര​തി​യാ​യ പ​തി​നേ​ഴു​കാ​ര​ൻ പ​ല​പ്രാ​വ​ശ്യം വി​ളി​ച്ചെ​ങ്കി​ലും കാ​മു​കി​യു​ടെ സു​ഹൃ​ത്ത് വ​രാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ഭി​രാ​മി​നെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ഭി​രാ​മി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യും അ​ഭി​രാ​മും ഈ ​ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​വ​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​ന​കം പൊ​ലി​സി​നു ല​ഭി​ച്ചു. അ​തോ​ടൊ​പ്പം ഇ​ന്‍​സ്‌​റ്റ​ഗ്രാം ചി​ത്ര​ങ്ങ​ളും മെ​സേ​ജു​ക​ളും വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച​താ​യി സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ അ​രു​ള്‍ ബി. ​കൃ​ഷ്ണ അ​റി​യി​ച്ചു.

കേ​സി​ല്‍ മൂ​ന്നു പേ​രാ​ണ് ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ഖ്യ​പ്ര​തി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ ഹോ​മി​ലേ​ക്ക് മാ​റ്റി.

അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഉ​മ​ര്‍ മു​ഫ്താ​ര്‍ എ​സ്. റൗ​ഡി ലി​സ്റ്റി​ലു​ള്ള​യാ​ളും കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ നേ​രി​ട്ട​യാ​ളു​മാ​ണ്.

സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് കാ​പ്പ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍​നി​ന്ന് മോ​ചി​ത​നാ​യ ഇ​യാ​ള്‍​ക്ക് കേ​സി​ലു​ള്ള പ​ങ്കി​നെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ ന​ട​ത്തു​ക​യാ​ണെ​ന്നും ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു.

മൂ​ന്നാം പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം വാ​ര്‍​ഡി​ലെ മ​ണ​ക്കാ​ട് സ്വ​ദേ​ശി ആ​ന​ന്ദ​യാ​ണ് അ​റ​സ്റ്റി​ലാ​യ മൂ​ന്നാ​മ​ത്തെ​യാ​ള്‍. കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ച് ഇ​വ​ര്‍​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ന്ന​ല​ത്തെ മ​ഴ​യി​ൽ മു​ള​ച്ച​ത​ല്ല ക​ഴ​ക്കൂ​ട്ട​ത്തെ കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ (ദീ​പി​ക മു​ഖ​പ്ര​സം​ഗം)

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് 17കാ​ര​നും പെ​ൺ​കു​ട്ടി​യു​മൊ​ക്കെ ഉ​ൾ​പ്പെ​ട്ട ക്രൂ​ര കൊ​ല​പാ​ത​കം കേ​ര​ള​ത്തെ ന​ടു​ക്കി​ക്ക​ള​ഞ്ഞു. ഒ​ന്നാ​മ​ത്, അ​ത് അ​ത്ര​യ്ക്കു ക്രൂ​ര​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്, അ​വ​ർ ത​ങ്ങ​ളു​ടെ മു​റ്റ​ത്തേ​ക്കും വ​രു​മോ എ​ന്ന ആ​ധി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട​ത​ല്ല. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ സ​ഹ​പാ​ഠി​ക​ളെ​പ്പോ​ലും മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ളും ദൃ​ശ്യ​ങ്ങ​ളും പെ​രു​കി. എ​ന്താ​ണു കാ​ര​ണം? കു​ട്ടി​ക​ളി​ൽ അ​ക്ര​മ​വാ​സ​ന വ​ർ​ധി​ക്കു​ക​യാ​ണോ അ​തോ വെ​റു​പ്പും വി​ദ്വേ​ഷ​വും അ​ക്ര​മ​വാ​സ​ന​യും വ​ർ​ധി​ച്ച സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളും മാ​റു​ക​യാ​ണോ എ​ന്ന​തു​കൂ​ടി പ​ഠി​ക്കേ​ണ്ട​തു​ണ്ട്.

സ​ഹ​ജീ​വി​ക​ളെ​യും ഇ​ത​ര മ​ത​സ്ഥ​രെ​യും കൊ​ല്ലാ​ൻ​പോ​ലും ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​ർ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. മ​യ​ക്കു​മ​രു​ന്നും അ​തി​ലും മാ​ര​ക​മാ​യ സി​നി​മ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ ഉ​ള്ള​ട​ക്ക​ങ്ങ​ളും സു​ല​ഭ​മാ​യി. ക​ലാ​ല​യ അ​ക്ര​മ​ങ്ങ​ളെ വി​ദ്യാ​ർ​ഥി​പോ​രാ​ട്ട​ങ്ങ​ളാ​ക്കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ഷ്‌​ട്രീ​യാ​പ​ച​യം… മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി ത​നി​ച്ച​ല്ല. മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും സ​ർ​ക്കാ​രും പ​ങ്കാ​ളി​ക​ളാ​ണ്. സ​ർ​ക്കാ​രി​നെ​യും സ​മൂ​ഹ​ത്തെ​യും കൂ​ട്ടു​പ്ര​തി​ക​ളാ​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല.

പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ വ​രു​ത്തി​വ​യ്ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ളെ പ്ര​തി​യാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ങ്കി​ൽ, നാ​യ ക​ടി​ച്ചാ​ൽ ഉ​ട​മ ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ങ്കി​ൽ, കു​ട്ടി​ക്കൊ​ല​യാ​ളി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ​യും വ​ള​ർ​ത്തു​ദോ​ഷ​മു​ണ്ടെ​ങ്കി​ൽ പ്ര​തി​ചേ​ർ​ക്കേ​ണ്ട​തു​ണ്ട്.

ക​ഴ​ക്കൂ​ട്ട​ത്ത് പ്ര​ണ​യ​ത്ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് മു​റു​ക്കി കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി വ​ലി​ച്ചെ​റി​ഞ്ഞു. താ​നാ​ണ് അ​തു ചെ​യ്ത​തെ​ന്നു പ​റ​യു​ന്ന കു​റ്റ​വാ​ളി​ക്കു പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന സാ​ങ്കേ​തി​ക​ത്വം തു​ണ​യാ​കു​ന്നു. സ​മീ​പ​കാ​ല​ത്തെ നി​ര​വ​ധി കേ​സു​ക​ൾ ഇ​പ്ര​കാ​രം, പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രേ​ക്കാ​ൾ ക​ഠി​ന​ഹൃ​ദ​യ​ത്തോ​ടെ കൊ​ന്നും കൊ​ല്ലാ​ക്കൊ​ല ചെ​യ്തും മു​ന്നേ​റു​ന്ന കു​ട്ടി​ക​ളു​ടേ​താ​ണ്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​ക​ളെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളേ​ക്കാ​ൾ പൈ​ശാ​ചി​ക​ത​യോ​ടെ മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ട്. ആ​ല​പ്പു​ഴ ക​രു​വാ​റ്റ​യി​ൽ ഓ​ഗ​സ്റ്റ് 15ന് ​ഒ​രാ​ളെ കൊ​ന്ന​തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് 13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യും കൂ​ട്ടു​കാ​രു​മാ​ണ്. ജ​നു​വ​രി​യി​ലാ​ണ് ക​ൽ​പ്പ​റ്റ​യി​ൽ, ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​ന് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വി​ളി​ച്ചു​വ​രു​ത്തി 16കാ​ര​നെ ഒ​രു സം​ഘം ഇ​ടി​ച്ചും ച​വി​ട്ടി​യും വീ​ഴ്ത്തി​യ​ത്. നാ​ലു പ്ര​തി​ക​ളി​ൽ മൂ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ. ആ ​പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 10-ാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ക്കു​ന്ന മ​റ്റൊ​രു ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​രി​ൽ ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ പൊ​ലി​സ് എ​യ്ഡ് പോ​സ്റ്റി​ലി​ട്ടു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത്. വ​യ​നാ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ സി​ദ്ധാ​ർ​ഥ​ൻ എ​ന്ന വി​ദ്യാ​ർ​ഥി​യെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യും ക്രൂ​ര​മ​ർ​ദ​ന​വും ന​ട​ത്തി​യ​തി​ൽ മ​നു​ഷ്യാ​വ​കാ​ശ വാ​യാ​ടി​ക​ളാ​യ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്. ക​ലാ​ല​യ​ങ്ങ​ളി​ലെ നി​ര​വ​ധി​യാ​യ അ​ക്ര​മ​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​ത് രാ​ഷ്‌​ട്രീ​യ മു​ഖം​മൂ​ടി ധ​രി​പ്പി​ച്ചാ​ണ്.

നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ (എ​ൻ​സി​ആ​ർ​ബി) ക​ണ​ക്ക​നു​സ​രി​ച്ച്, 2024ൽ ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട 4,878 കേ​സു​ക​ളു​ണ്ട്. ഇ​ത് ഓ​രോ വ​ർ​ഷ​വും കൂ​ടു​ക​യാ​ണ്. ക​ലാ​ല​യ രാ​ഷ്‌​ട്രീ​യ​ത്തി​ലെ സം​ഘ​ടി​ത മു​ഷ്ക്, മ​ദ്യം-​മ​യ​ക്കു​മ​രു​ന്ന്, സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ അ​ക്ര​മ ഉ​ള്ള​ട​ക്ക​ങ്ങ​ൾ, യു​വാ​ക്ക​ളു​ടെ ആ​രാ​ധ​നാ​പാ​ത്ര​ങ്ങ​ളാ​യ ന​ടീ​ന​ട​ന്മാ​ർ ഉ​ൾ​പ്പ​ടെ അ​ക്ര​മി​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള​ത്തി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ക്ര​മ​സി​നി​മ​ക​ൾ, മ​ദ്യ​പാ​ന​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന സീ​രി​യ​ലു​ക​ൾ, കു​ടും​ബ​ങ്ങ​ളി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ, ബ​ന്ധ​ങ്ങ​ളി​ലെ ത​ക​ർ​ച്ച തു​ട​ങ്ങി​യ​വ അ​വ​ഗ​ണി​ക്ക​രു​ത്.

അ​താ​യ​ത്, കു​ട്ടി​ക​ളെ കു​റ്റ​വാ​ളി​ക​ളാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ആ​കെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​വ ഒ​ന്നു​മു​ത​ൽ 1.2 ശ​ത​മാ​നം വ​രെ​യാ​ണ്. ഇ​തു വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നു കാ​ര​ണം മു​ക​ളി​ൽ പ​റ​ഞ്ഞ​തു​പോ​ലെ വെ​റു​പ്പും പ​ക​യും വി​ദ്വേ​ഷ​വും വ​ർ​ധി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് കു​ട്ടി​ക​ൾ എ​ന്ന​തു​കൂ​ടി​യാ​ണ്. സ​ർ​ക്കാ​രും സ​മൂ​ഹ​വും പ​രോ​ക്ഷ​മാ​യും മാ​താ​പി​താ​ക്ക​ൾ പ്ര​ത്യ​ക്ഷ​മാ​യും സ​ഹ​കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നു പ​റ​യേ​ണ്ടി​വ​രും.

മ​റ്റൊ​രു ചോ​ദ്യം, കൊ​ടും കു​റ്റു​വാ​ളി​ക​ൾ​ക്ക് കു​ട്ടി​ക​ളെ​ന്ന പ​രി​ഗ​ണ​ന ന​ൽ​ക​ണ​മോ​യെ​ന്ന​താ​ണ്. 2012 ഡി​സം​ബ​ർ 16ന് ​ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ 23കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ഈ ​ച​ർ​ച്ച സ​ജീ​വ​മാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​യി​രു​ന്നു. നി​ർ​ഭ​യ കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് 2015ൽ ​ഭേ​ദ​ഗ​തി ചെ​യ്തു. അ​ത​നു​സ​രി​ച്ച്, 16 മു​ത​ൽ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ കൊ​ല​പാ​ത​കം, ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ അ​തീ​വ​ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടാ​ൽ അ​വ​രെ മു​തി​ർ​ന്ന വ്യ​ക്തി​യാ​യി ക​ണ്ട് വി​ചാ​ര​ണ ചെ​യ്യാം.

കു​റ്റം ചെ​യ്ത കു​ട്ടി​യു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ​ക്വ​ത പ​രി​ശോ​ധി​ച്ച​ശേ​ഷം ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാം. കു​ട്ടി​ക​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 77.7 ശ​ത​മാ​ന​വും 16 മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ്. കു​ട്ടി​ക​ളി​ൽ ഗൗ​ര​വ​മേ​റി​യ കു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന​തും ഈ ​പ്രാ​യ​ത്തി​ലു​ള്ള​വ​രാ​ണ്. അ​താ​യ​ത്, 16നും 18​നും ഇ​ട​യി​ലു​ള്ള കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്കു പ​രി​ര​ക്ഷ കി​ട്ട​ണ​മെ​ന്നി​ല്ല.

കു​റ്റ​വാ​ളി​ക​ളാ​യ കു​ട്ടി​ക​ളെ ശി​ക്ഷി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​തി​നൊ​പ്പം അ​വ​ർ കു​റ്റ​വാ​ളി​ക​ളാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളെ പി​ഴു​തെ​റി​യു​ക എ​ന്ന​തും മു​ഖ്യ​മാ​ണ്. ആ​ദ്യം മാ​താ​പി​താ​ക്ക​ളു​ടെ​യും തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ​യും ക​ൺ​മു​ന്നി​ലാ​ണ് ഓ​രോ കു​ട്ടി​യും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളോ ‘കൊ​ടി​പി​ടി​ച്ച’ തെ​മ്മാ​ടി​യോ സ്വ​ഭാ​വ​വൈ​ക​ല്യ​മു​ള്ള​വ​രോ കു​റ്റ​വാ​ളി​ക​ളോ ആ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. ശി​ക്ഷ​യും ശി​ക്ഷ​ണ​വും ഫ​ല​വ​ത്താ​കാ​തെ വ​രു​ന്പോ​ൾ, അ​ത്ത​രം കു​ട്ടി​ക​ളെ കൗ​ൺ​സ​ലിം​ഗ്, ബി​ഹേ​വി​യ​ർ തെ​റാ​പ്പി ഉ​ൾ​പ്പ​ടെ​യു​ള്ള ശാ​സ്ത്രീ​യ ചി​കി​ത്സ​ക​ൾ​ക്കു വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്.

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ളും ഗെ​യി​മു​ക​ളും നി​യ​ന്ത്രി​ക്കാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്രാ​യ​പ​രി​ധി നി​ർ​ബ​ന്ധ​മാ​ക്കി​ക്ക​ഴി​ഞ്ഞു. അ​വ​ർ​ക്കു വ​ലു​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ലാ​ഭ​മ​ല്ല, സ്വ​ന്തം കു​ട്ടി​ക​ളു​ടെ ജീ​വി​ത​മാ​ണ്. ക​ഴ​ക്കൂ​ട്ട​ത്തേ​ത് ഉ​ൾ​പ്പ​ടെ ഒ​രു കു​ട്ടി​ക്കു​റ്റ​വാ​ളി​യും ഇ​ന്ന​ല​ത്തെ മ​ഴ​യ​ത്ത​ങ്ങു മു​ള​ച്ച​ത​ല്ല. അ​വ​ർ ആ​യു​ധ​ത്തി​നു മൂ​ർ​ച്ച കൂ​ട്ടി​യ​ത് മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നി​ർ​വി​കാ​ര​ത​യു​ടെ ഉ​ര​ക​ല്ലി​ലാ​ണ്. അ​വ​രും കൂ​ട്ടു​പ്ര​തി​ക​ളാ​ണ്. കോ​ട​തി​ക​ളു​ടെ ശി​ക്ഷ​യ്ക്കു മു​ന്പ് കു​ട്ടി​ക​ളു​ടെ കാ​വ​ൽ​ക്കാ​ർ ശി​ക്ഷ​ണ​വും ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കി​യാ​ൽ വ​രാ​നി​രി​ക്കു​ന്ന ഇ​ര​ക​ളെ​ങ്കി​ലും ര​ക്ഷ​പ്പെ​ടും.

Related posts

Leave a Comment