രാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

TCR-PRANABMUHARJEEഗുരുവായൂര്‍: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. വെള്ളിയാഴ്ച വൈകിട്ട് 4.35ന് ശ്രീകൃഷ്ണകോളേജിലെ ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതി ബുള്ളറ്റ് പ്രൂഫ് കാറില്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും.      ക്ഷേത്ര ദര്‍ശനത്തിന്‌ശേഷം ശ്രീവത്സത്തിലെത്തി കൃഷ്ണനാട്ടം കണ്ടതിന്‌ശേഷം 5.35ന് മടങ്ങും. ക്ഷേത്രത്തില്‍ കാഴ്ച ശീവേലിയുടെ സമയമായതിനാല്‍ മേളാസ്വാദനത്തിനും കഴിയും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അരിയന്നൂര്‍ മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസ്് വരെയുള്ള റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രധാന ജംഗഷനുകളിലായി 10ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ദര്‍ശനത്തിന് പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത് നിര്‍ത്തും. ഹെലിപ്പാടില്‍ ഇറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് അരിയന്നൂര്‍ വഴിയുള്ള വാഹന ഗതാഗതവും നിരോധിക്കും. സുരക്ഷാ പരിശോധനകളുടെ ഭാഗമായി കളക്ടര്‍ വി.രതീശന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി.വിജയകുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ഹെലിപ്പാട്, ശ്രീവത്സം ഗസ്റ്റ് ഹൗസ് ക്ഷേത്രപരിസരം എന്നിവിടങ്ങളിലെത്തി പരിശോധന നടത്തി.

Related posts