പള്ളികളില്‍ മോഷണം നടത്തുന്ന മധ്യവയസ്കന്‍ പിടിയില്‍

KKD-THEIFതിരുവമ്പാടി: പള്ളികളിലും കോണ്‍വന്റുകളിലും പതിവായി മോഷണം നടത്തുന്ന മധ്യവയസ്കന്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം അഞ്ചോടെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ ടോയ്‌ലറ്റില്‍ ഒളിച്ചിരിക്കുകയായിരുന്ന കണ്ണൂര്‍ കേളകം സ്വദേശി ജോര്‍ജിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയത്. ഇതേ പള്ളിയിലും പുല്ലൂരാംപാറ, മുക്കം, തുടങ്ങിയ പള്ളികളിലും മോഷണം നടത്തിയതിനു ഇയാള്‍ നേരത്തേ പിടിയിലായിട്ടുണ്ട്. ഇന്നലെ അങ്ങാടിയിലൂടെ നടന്നുപോകുകയായിരുന്ന ജോര്‍ജിനെ ഒരു വ്യാപാരി തിരിച്ചറിയുകയും പിന്തുടരുകയുമായിരുന്നു.

ഇതോടെ പള്ളിവളപ്പിലേക്ക് കയറിയ ഇയാളെ കാണാതായി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ഉടന്‍തന്നെ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. തിരുവമ്പാടി പോലീസെത്തി കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ ചോദ്യം ചെയ്തു വരികയാണ്.

Related posts