മുത്തൂറ്റ് ഹോം പ്രൊട്ടക്ടര്‍ പോളിസി ആരംഭിച്ചു

bis-muthootകൊച്ചി: ലിബര്‍ട്ടി വീഡിയോകോണ്‍ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നു മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് അവരുടെ ഇടപാടുകാര്‍ക്കായി മുത്തൂറ്റ് ഹോം പ്രൊട്ടക്ടര്‍ പോളിസി ലഭ്യമാക്കി. പദ്ധതിയുടെ പുറത്തിറക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റും ലിബര്‍ട്ടി വീഡിയോകോണ്‍ ജനറല്‍ ഇന്‍ഷ്വറന്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സെയില്‍സ് കണ്‍ട്രി ഹെഡ് മിലാന്‍ നായിക്കും ചേര്‍ന്നു നിര്‍വഹിച്ചു.

ലിബര്‍ട്ടി വീഡിയോകോണ്‍ ബാങ്ക് അഷ്വറന്‍സ് ആന്‍ഡ് അഫിനിറ്റി ബിസിനസ് തലവന്‍ സൊറാഭ് ഭണ്ഡാരി, മുത്തൂറ്റ് ലിഷര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ്, മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ് ഡയറക്ടര്‍ തോമസ് പി. രാജന്‍, മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസറ്റ് ഫിനാന്‍സ് ഹോള്‍ ടൈം ഡയറക്ടര്‍ കെ.പി. പത്മകുമാര്‍, മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ് ഡയറക്ടര്‍ സുനില്‍ സക്കറിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts