പാര്‍ക്കുകളില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ അവരുടെ പിറകെ കൂടി എങ്ങനെയും വലയിലാക്കും ! ഒടുവില്‍ പലയിടത്തെത്തിച്ചു പീഡനവും; തൃശ്ശൂരിലെ ഞരമ്പുരോഗികള്‍ക്കു പ്രിയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍…

കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂര്‍ നഗരത്തിന്റെ പലയിടങ്ങളില്‍ നിന്നും പിടിയിലായ ഞരമ്പുരോഗികളില്‍ നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നഗരത്തിലെ പാര്‍ക്കുകളിലും മറ്റും എത്തി പെണ്‍കുട്ടികളെ വലവീശി പിടിക്കുകയാണ് ഇവരുടെ പതിവ്. പിന്നീട് അടുത്ത് കഴിയുമ്പോള്‍ പലയിടങ്ങളില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്യും. പാര്‍ക്കുകളില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ അവരെ പരിചയപ്പെട്ട് വലയിലാക്കുന്നത് സംഘത്തിന്റെ ഹരമാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന കേസിലാണ് തൃശ്ശൂര്‍ സ്വദേശികളായ പത്ത് പേര്‍ പിടിയിലായത്.

ചെമ്പുക്കാവ് പടപ്പറമ്പില്‍ സോണി (23), മുക്കാട്ടുകര പൂവമ്പറമ്പില്‍ അഭിറാം (19), നല്ലെങ്കര പള്ളത്തുപറമ്പില്‍ അഖില്‍കുമാര്‍ (19), മുളയം പൊഴിയില്‍ ജേറോം ജോണ്‍ (18), ഒല്ലൂര്‍ പടവരാട് അക്കരപ്പുറം വീട്ടില്‍ നെയ്‌സണ്‍ (26), നല്ലെങ്കര പള്ളത്തുപറമ്ബില്‍ അനൂപ്കുമാര്‍ (26), എടക്കളത്തൂര്‍ പോന്നോര്‍ രോഹിത് (21), അരണാട്ടുകര ബ്രഹ്മകുളം വീട്ടില്‍ റിനൂസ് (22), ചേര്‍പ്പ് കരിപ്പേരി വീട്ടില്‍ സനു (22), നല്ലെങ്കര കേളംപറമ്ബില്‍ ആശേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പേരാമംഗലം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞരമ്പുരോഗികളായ യുവാക്കള്‍ കുടുങ്ങിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി നഗരത്തിലെ ആശുപത്രി പരിസരത്തുണ്ടെന്ന് കണ്ടെത്തി.

പോലീസ് അവിടെയെത്തി പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും പിടികൂടി. അവരില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്. സംഘത്തിന്റെ പിടിയില്‍ എത്ര പെണ്‍കുട്ടികള്‍ അകപ്പെട്ടുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു. തൃശ്ശൂരില്‍ ആദ്യമായാണ് ഞരമ്പുരോഗികളുടെ ഇത്ര വലിയ സംഘത്തെ പിടികൂടുന്നത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

Related posts