കാറ്റും മഴയും വരുന്നൂ;പ​ര​സ്യ ബോ​ർ​ഡു​ക​ളുടെ സുരക്ഷ ഉറപ്പാക്കി ഉടമകൾ സാക്ഷ്യപത്രം നല്കണമെന്ന് നഗരസഭ


കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ ബോ​ർ​ഡു​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും മ​റി​ഞ്ഞു വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി ഉ​ട​മ​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഇ​തി​നു​പു​റ​മെ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ ഭൂ​മി​യി​ലും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​മു​ള്ള ഭൂ​മി​യി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വൃ​ക്ഷ​ങ്ങ​ൾ, വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ എ​ന്നി​വ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഖ​ര​മാ​ലി​ന്യം പൊ​തുനി​ര​ത്തി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Related posts

Leave a Comment