പോലീസിന്റെ തന്ത്രം ഫലിച്ചു! അമ്പൂരിയിലെ അരുംകൊലയിലെ മുഖ്യപ്രതി അഖില്‍ കുടുങ്ങി; പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച്

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ​പ്ര​തി അ​ഖി​ൽ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണ് അ​ഖി​ൽ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം അ​ഖി​ൽ കേ​ര​ളം വി​ട്ടി​രു​ന്നു. കേ​സി​ലെ ര​ണ്ടാം പ്ര​തി​യും അ​ഖി​ലി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ രാ​ഹു​ലി​നെ പോ​ലീ​സ് ശ​നി​യാ​ഴ്ച രാ​വി​ലെ പി​ടി​കൂ​ടി​യി​രു​ന്നു.

രാ​ഹു​ലി​ന്‍റെ ഫോ​ണി​ൽ​നി​ന്ന് അ​ഖി​ലി​നെ പോ​ലീ​സ് വി​ളി​പ്പി​ക്കു​ക​യും എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്താ​ൻ ആ​വി​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. നാ​ട്ടി​ലെ​ത്തു​മെ​ന്ന് അ​ഖി​ൽ സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും എ​പ്പോ​ൾ എ​ങ്ങ​നെ എ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ല.

അ​ഖി​ലി​ന്‍റെ വ​ര​വ് പ്ര​തീ​ക്ഷി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ അ​ഖി​ലി​നെ ഷോ​ഡോ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ര​ണ്ടു പ്ര​തി​ക​ളു​മാ​യി അ​മ്പൂ​രി​യി​ലെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

അ​ഖി​ൽ രാ​ഖി​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു കി​ട്ടി​യ താ​ലി​മാ​ല എ​റ​ണാ​കു​ള​ത്തെ ഒ​രു ആ​രാ​ധ​നാ​ല യ​ത്തി​ൽ വ​ച്ച് അ​ണി​യി​ച്ച​താ​യും പോ​ലീ​സ് ക​രു​തു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ അ​ഖി​ൽ മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

രാ​ഖി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പെ​ട്ടെ​ന്നു ജീ​ർ​ണി​ക്കാ​നാ​യി വ​സ്ത്ര​ങ്ങ​ൾ മാ​റ്റി​യ ശേ​ഷ​മാ​ണു കു​ഴി​ച്ചു​മൂ​ടി​യ​ത്. കാ​ണാ​താ​യ വ​സ്ത്ര​ങ്ങ​ളും ഇ​നി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

Related posts