നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള ക​ണ്ടു​മ​ട​ങ്ങ​വേ മ​ർ​ദ​ന​മേ​റ്റ യു​വാ​വി​ന്‍റെ മ​ര​ണം! പ്ര​തി​ക​ൾ റി​മാ​ൻഡി​ൽ; പ്ര​തി​ക​ളെ കുടുക്കിയത് സിസി ടിവി

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള ക​ണ്ടു​മ​ട​ങ്ങ​വേ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളെ റി​മാ​ന്‍റു ചെ​യ്തു. പൂന്തോപ്പ് നോർത്ത് ആര്യാട് വള്ളികാട് വീട്ടിൽ വി.സി. തോമസാ (ബാ​ബു​-43) ണു ​മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 31 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​ന​മാ​യ സം​ഭ​വം. ജ​ല​മേ​ള ക​ണ്ടു​തി​രി​ച്ചു വ​രു​ന്പോ​ൾ പു​ന്ന​മ​ട സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റി​നു സ​മീ​പം കൊ​ല്ല​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​ട്യം എ​എ​ൻ​ടി​യു​സി ജം​ഗ്ഷ​നി​ൽ വ​ച്ച് ബാ​ബു​വും മൂ​ന്നു യു​വാ​ക്ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.

ത​ർ​ക്ക​ത്തെ ചോ​ദ്യം ചെ​യ്ത ബാ​ബു​വി​നെ കു​റ​ച്ചു സ​മ​യ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​രു ക​ട​യി​ൽ ക​യ​റി​യ സ​മ​യ​ത്ത് സം​ഘ​ടി​ച്ചെ​ത്തി​യ യു​വാ​ക്ക​ൾ ബാ​ബു​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച യു​വാ​ക്ക​ളി​ലൊ​രാ​ൾ സ​മീ​പ​ത്തു കി​ട​ന്ന ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട ഉ​പ​യോ​ഗി​ച്ച് ബാ​ബു​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു.

അ​ടി​യേ​റ്റു വീ​ണ ബാ​ബു​വി​നെ അ​വി​ടെ ഉ​പേ​ക്ഷി​ച്ച ശേ​ഷം യു​വാ​ക്ക​ൾ ക​ട​ന്നു. റോ​ഡി​ൽ വീ​ണ് കി​ട​ന്ന ബാ​ബു​വി​നെ അ​ജ്ഞാ​ത​ർ മ​ർ​ദി​ച്ചി​ട്ട് പോ​യെ​ന്നാ​യി​രു​ന്നു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ദ്യം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ ചേ​ർ​ന്ന്് ബാ​ബു​വി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പൂ​ന്തോ​പ്പ് വാ​ർ​ഡ് കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ സു​രേ​ഷ് (19), ക​റ​വ​രു പ​റ​ന്പി​ൽ അ​മ​ൽ ഷാ​ജി (22), ജി​ല്ലാ​ക്കോ​ട​തി വാ​ർ​ഡ് മു​പ്പ​തി​ൽ ചി​റ​യി​ൽ അ​നൂ​പ് അ​ന​ന്ത​ൻ (19) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു റി​മാ​ൻ​ഡു ചെ​യ്ത​ത്.

ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മു​ൻ​വൈ​രാ​ഗ്യ​മ​ല്ല മ​ർ​ദ​ന​ത്തി​നു കാ​ര​ണ​മെ​ന്നും പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണ് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. നാ​ലു കു​ട്ടി​ക​ളു​ടെ ത​ണ​ലാ​ണ് ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​യ​ത്. മേ​ഴ്സി (ത്രേ​സ്യാ​മ്മ) യാ​ണ് ബാ​ബു​വി​ന്‍റെ ഭാ​ര്യ. അ​പ്പു (10), അ​മ്മു (എ​ട്ട്), അ​ച്ചു (അ​ഞ്ച്) ആ​ൽ​ബി​ൻ (നാ​ല്) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Related posts