തമിഴില്‍ അമലപോളിന് അപ്രഖ്യാപിതവിലക്ക്, വിജയിനെ ഭയന്ന് പുതിയ പ്രോജക്ടുകളില്‍നിന്ന് മലയാളി നടിയെ ഒഴിവാക്കുന്നു, കാരണം വിവാഹമോചനം തന്നെ

amala 2ഏറെ കൊട്ടിഘോഷിച്ച എ.എല്‍. വിജയ്- അമലപോള്‍ വിവാഹത്തിന്റെ അലയൊലികള്‍ അവസാനിച്ചു. ഇരുവരുടെയും വിവാഹമോചനഹര്‍ജിയും കോടതിയിലെത്തി. എന്നാല്‍ അമലപോളിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഇപ്പോള്‍ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. അമലപോളിന് തമിഴില്‍ അപ്രഖ്യാപിത വിലക്കാണെന്നാണ് അണിയറയില്‍ നിന്നുള്ള വാര്‍ത്ത. സംവിധായകന്‍ എ.എല്‍. വിജയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങുന്നതാണ് നടിക്ക് തിരിച്ചടിയായത്.

തമിഴില്‍ കൈനിറയെ അവസരങ്ങളുണ്ടായിരുന്ന അമലയെ പല സിനിമകളില്‍ നിന്നും ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിജയിന്റെ അച്ഛന്‍ തമിഴിലെ നമ്പര്‍ വണ്‍ നിര്‍മാതാക്കളിലൊരാളാണ്. അദ്ദേഹത്തെ പിണക്കുന്നത് ഭാവിയില്‍ ദോഷമാകുമെന്നോര്‍ത്താണ് പലരും അമലയെ ഒഴിവാക്കുന്നത്. മുന്‍നിര സംവിധായകരെല്ലാം വിജയിന്റെ സുഹൃത്തുക്കളാണ്. വിജയിന് താല്പര്യമില്ലാത്ത നടിയെ സഹകരിപ്പിക്കാന്‍ സംവിധായകര്‍ക്കും നടന്മാര്‍ക്കും താല്പര്യമില്ല.

തമിഴിലെ അവസരങ്ങള്‍ ഒന്നൊന്നായി കൈവിട്ടു പോകുന്നതില്‍ അമല അസ്വസ്ഥയാണെന്നാണ് അവരുമായി അടുത്ത സുഹൃത്തുക്കള്‍ നല്കുന്ന സൂചന. എന്നാല്‍, കരാറൊപ്പിട്ട ധനുഷ് ചിത്രത്തില്‍നിന്ന് അമലയെ ഒഴിവാക്കിയിട്ടില്ല. തമിഴില്‍ വിലക്ക് നേരിടേണ്ടിവന്നാല്‍ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് അമലയുടെ തീരുമാനം.

Related posts