ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കി​യി​ല്ല; മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി കു​ടും​ബം ന​ട​ന്ന​ത് നാ​ല് കി​ലോ​മീ​റ്റ​ർ; സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ഹൈ​ദ​രാ​ബാ​ദ്: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ അ​ധി​കൃ​ത​ർ ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്, മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി കു​ടും​ബം ന​ട​ന്ന​ത് നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം. തെ​ലു​ങ്കാ​ന​യി​ലെ ഭ​ദ്രാ​ച​ലം സ്വ​ദേ​ശി കാ​ന്തി വെ​ങ്ക​ണ (45) യു​ടെ മൃ​ത​ദേ​ഹ​മ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ചു​മ​ലി​ലേ​റ്റേ​ണ്ടി വ​ന്ന​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യു​ണ്ടാ​യ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തെ തു​ട​ർ​ന്ന് സൂ​ര്യാ​ഘാ​ത​മേ​റ്റ കാ​ന്തി​യെ സ​മീ​പ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ത്ത​രം അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ വാ​ഹ​നം ല​ഭ്യ​മാ​യി​രു​ന്നി​ട്ടും അ​ധി​കൃ​ത​ർ അ​ത് വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. മ​റ്റ് സ​ഹാ​യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ചു​മ​ലി​ൽ ചു​മ​ന്ന് യാ​ത്ര തി​രി​ക്കേ​ണ്ടി വ​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് തെ​ലു​ങ്കാ​ന​യി​ൽ ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts

Leave a Comment