ഹൃ​ദ​യം നു​റു​ങ്ങി അ​ർ​ജു​ൻ ദാ​സ്, വൈ​കാ​രി​ക കു​റി​പ്പു​മാ​യി താ​രം: ബ്രേ​ക്ക് അ​പ്പ് ആ​ണോ​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ട​ൻ അ​ർ​ജു​ൻ ദാ​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ർ​ജു​ൻ പ​ങ്കു​വ​ച്ച കു​റി​പ്പ് പ്ര​ണ​യ​ത​ക​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ എ​ഴു​തി​യ​താ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

‘ഒ​രാ​ളെ ഇ​ഷ്ട​പ്പെ​ടു​ക​യും അ​യാ​ൾ നി​ങ്ങ​ളു​ടെ ഹൃ​ദ​യം ത​ക​ർ​ക്കു​ക​യും ചെ​യ്താ​ൽ എ​ങ്ങ​നെ അ​തി​നെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കും?’ എ​ന്നാ​യി​രു​ന്നു അ​ർ​ജു​ന്‍റെ കു​റി​പ്പ്.

ഹൃ​ദ​യം ത​ക​ർ​ന്ന ഇ​മോ​ജി​ക്കൊ​പ്പം പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ല. നേ​ര​ത്തേ ഫ്രെ​യി​മി​ൽ പു​റം​തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ഒ​രു യു​വ​തി​ക്കൊ​പ്പം തോ​ളി​ൽ കൈ​വ​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം അ​ർ​ജു​ൻ പ​ങ്കു​വ​ച്ചി​രു​ന്നു. കൂ​ടെ​യു​ള്ള​ത് ആ​രാ​ണെ​ന്ന് അ​ർ​ജു​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​യു​മാ​യി അ​ർ​ജു​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ ചി​ല വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ ത​ന്നെ വാ​ർ​ത്ത നി​ഷേ​ധി​ച്ചെ​ത്തു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, പോ​സ്റ്റ് സി​നി​മാ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​ണോ​യെ​ന്നും മ​റ്റു​ചി​ല​ർ ചോ​ദി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment