സീ​ബ്രാ​ലൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​ത്ത​രു​ന്നി​ല്ല; ജി​ല്ലാ ക​ള​ക്ട​റോ​ട് പ​രാ​തി പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ

തൃ​ശൂ​ർ: റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ സീ​ബ്രാ​ലൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​ത്ത​രു​ന്നി​ല്ലെ​ന്നു മീ​റ്റ് യു​വ​ർ ക​ള​ക്ട​ർ പ​രി​പാ​ടി​യി​ൽ പ​രാ​തി ഉ​ന്ന​യി​ച്ച് അ​രി​ന്പൂ​ർ ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 26 കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​നെ കാ​ണാ​നെ​ത്തി​യ​ത്.

വ​രാ​നി​രി​ക്കു​ന്ന വാ​ർ​ഷി​ക​പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​റി​ഞ്ഞ് ആ​രം​ഭി​ച്ച സം​വാ​ദ​പ​രി​പാ​ടി​യി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ, ക​ള​ക്ട​ർ എ​ന്ന നി​ല​യി​ലു​ള്ള ചു​മ​ത​ല​ക​ൾ, യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​യി.

സ്കൂ​ളി​ലെ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ സ്കി​ൽ ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ബ​ൾ​ബ്, ഫ​യ​ൽ, ജാം ​തു​ട​ങ്ങി​യ​വ സ്കൂ​ൾ​ലീ​ഡ​ർ ക​ള​ക്ട​ർ​ക്കു കൈ​മാ​റി. കു​ട്ടി​ക​ൾ​ക്കാ​യി ക​ള​ക്ട​ർ ഗാ​ന​മാ​ല​പി​ച്ചു. കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ കേ​ക്ക് മു​റി​ച്ച് സ്വീ​പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​രി​ച​യ​പ്പെ​ട്ടും മോ​ക്ക് പോ​ൾ ചെ​യ്തും സി​വി​ൽ സ്റ്റേ​ഷ​ൻ ചു​റ്റി​ക്ക​റ​ങ്ങി​യു​മാ​ണു വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി​യ​ത്.

പ്ര​ധാ​ന അ​ധ്യാ​പി​ക ഷാ​ലി സി.​ജി. കാ​ത​റി​ൻ, അ​ധ്യാ​പ​ക​രാ​യ ഒ.​കെ. ഷൈ​ജു, അ​ന്നു പോ​ൾ, കെ. ​ല​ത എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment