യൂ​ബ​ർ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ത്ത സംഭവം;  ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായ ഒരാൾ  പ്രായപൂർത്തിയാകാത്തയാൾ

പു​തു​ക്കാ​ട് : അ​ള​ഗ​പ്പ​ന​ഗ​റി​ൽ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ര​ണ്ടു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി, ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ലൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ആ​ലു​വ​യി​ൽ നി​ന്നും തോ​പ്പും​പ​ടി​യി​ൽ നി​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ച്ച​യോ​ടെ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടാ​ക്സി ഡ്രൈ​വ​ർ മ​ണ്ണം​പേ​ട്ട ക​രു​വാ​പ്പ​ടി പാ​ണ്ടാ​രി വീ​ട്ടി​ൽ രാ​ഗേ​ഷി​നെ​യാ​ണ് ത​ല​യ്ക്ക​ടി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. രാ​ഗേ​ഷ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ല​ടി​യി​ൽ​വെ​ച്ച് പോ​ലീ​സ് കാ​ർ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts