ആ​ശ​യ്ക്ക് ഒ​രു വ​ട്ട​വും കൂ​ടി ആ​ശ ന​ൽ​കി​യി​ല്ല; വൈ​ക്ക​ത്ത് പി. ​പ്ര​ദീ​പ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

വൈ​ക്കം: വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ​യു​ടെ പി. ​പ്ര​ദീ​പ് മ​ത്സ​രി​ക്കും. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലി​ന്‍റെ ശി​പാ​ർ​ശ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് പി. ​പ്ര​ദീ​പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യ​ത്.

ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റു ന​ൽ​കി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മെ​ങ്കി​ലും സി.​കെ. ആ​ശ​യ്ക്ക് ഇ​ള​വു ല​ഭി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ൽ​ക്ക​വേ​യാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി അ​നി​ശ്ചി​ത​ത്വ​ത്തി​ന് അ​റു​തി വ​രു​ത്തി​യ​ത്.

2016ലും 2021​ലും പി. ​പ്ര​ദീ​പി​നെ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ദീ​പി​നെ സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് സി.​കെ. ആ​ശ എം​എ​ൽ​എ പ്ര​ദീ​പി​നെ ഷാ​ൾ അ​ണി​യി​ച്ച് അ​ഭി​ന​ന്ദി​ച്ചു.

സി​പി​ഐ കോ​ട്ട​യം ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​മാ​യ പി.​പ്ര​ദീ​പ് എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി, പാ​ച​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Related posts

Leave a Comment