സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത് നി​കു​തി ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​ത്ത വി​ക​സ​നമെന്ന് ജി സുധാകരൻ

കൊല്ലം: ജ​ന​ങ്ങ​ള്‍​ക്ക് നി​കു​തി​ഭാ​രം ഒ​ഴി​വാ​ക്കി​യു​ള്ള വി​ക​സ​ന​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഉ​മ​യ​ന​ല്ലൂ​ര്‍-​ക​ല്ലു​വെ​ട്ടാം​കു​ഴി-​താ​ഹ​മു​ക്ക്-​ക​രി​ക്കോ​ട്-​കേ​ര​ള​പു​രം റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹിച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മ​റി​ഞ്ഞു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യു​ടെ ഭാ​രം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്.

ജി​ല്ല​യി​ല്‍ 5000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് പൊ​തു​മ​രാ​മ​ത്ത് മേ​ഖ​ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ട​ല്‍​ക്ഷോ​ഭം ത​ട​യാ​ന്‍ നി​ര്‍​മി​ക്കു​ന്ന പു​ലി​മു​ട്ടു​ക​ള്‍​ക്ക് മാ​ത്ര​മാ​യി 200 കോ​ടി രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ റോ​ഡു​ക​ളും നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യാ​ണ് നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​യാ​യ മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കി​ഫ്ബി റോ​ഡു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം അ​തി​വേ​ഗം ന​ട​പ്പി​ലാ​വു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. രാ​ജീ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ. ​സു​ലോ​ച​ന, എ​സ്. നാ​സ​റു​ദീ​ന്‍, സു​ജാ​ത മോ​ഹ​ന്‍, വി​നി​ത കു​മാ​രി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​യ​ത്തി​ല്‍-​പ​ള്ളി​മു​ക്ക് റോ​ഡി​ന്‍റെ ന​വീ​ക​ര​ണോ​ദ്ഘാ​ട​നവും മന്ത്രി ജി. സുധാകരൻ നി​ര്‍​വ​ഹി​ച്ചു.

വാ​ഹ​ന​പെ​രു​പ്പം അ​ട​ക്കം കാ​ല്‍ നൂ​റ്റാ​ണ്ടി​ന​പ്പു​റം വ​രാ​വു​ന്ന മാ​റ്റം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ട് ഈ​ടു​റ്റ റോ​ഡു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് നി​ര്‍​മ്മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കി​ലോ​മീ​റ്റ​റി​ന് ര​ണ്ടു കോ​ടി രൂ​പ​യാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വി​ടു​ന്ന​ത്. അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റും ടൈ​ലും ഉ​പ​യോ​ഗി​ക്കും. അ​ടു​ത്ത മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ റോ​ഡു​ക​ളും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ​ത്തും-​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അധ്യക്ഷത വഹിച്ചു. എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ, മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​ന്‍. സ​ഹൃ​ദ​യ​ന്‍, എ​സ്. സ​തീ​ഷ്, എ​സ്.​ആ​ര്‍. ബി​ന്ദു, എ​സ്. സ​രി​ത, സെ​ലീ​ന, രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍, വി.​വി. ബി​നു, ​ജി. വി​ശ്വ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts