കോ​വി​ഡ് ദു​രി​താ​ശ്വാ​സ​മാ​യി എ​ല്ലാ​വ​ർ​ക്കും 4,000 രൂ​പ; വി​ശ്വ​സി​ക്ക​രു​തെ​ന്ന് പി​ഐ​ബി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് പ്ര​കാ​രം രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും 4,000 രൂ​പ വീ​തം കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​താ​യി വാ​ട്സ്ആ​പ്പി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശം.

കൊ​റോ​ണ കെ​യ​ർ ഫ​ണ്ട് സ്കീ​മി​ന് കീ​ഴി​ലാ​ണ് സ​ർ​ക്കാ​ർ എ​ല്ലാ​വ​ർ​ക്കും 4,000 രൂ​പ ന​ൽ​കു​ന്ന​തെ​ന്ന് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ത്തി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​ദ്ധ​തി​യി​ല്ലെ​ന്ന് പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ അ​റി​യി​ച്ചു. പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്നും പി​ഐ​ബി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment