കട്ടൗട്ട് വച്ചതിന്റെ പകുതി മാത്രമേ കൊടുത്തിട്ടുള്ളൂ, ബാക്കി 8000 കൊടുക്കാനുണ്ട്! എന്റെ ആവശ്യമായതിനാലാണ് ഇത് ഞാന്‍ തന്നെ ചെയ്തത്; നഗരമധ്യത്തില്‍ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചതിന് കാരണമായി ബൈജു പറയുന്നതിങ്ങനെ

ഒരു കാലത്ത് സിനിമയില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്ന വ്യക്തി തന്നെയാണെങ്കിലും സിനിമയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ആളാണ് നടന്‍ ബൈജു. എന്നാല്‍ തന്റെ രണ്ടാ വരവില്‍ അതിഗംഭീര സ്വീകരണമാണ് ആളുകള്‍ അദ്ദേഹത്തിന് കൊടുത്തുകൊണ്ടിരിക്കുന്നത്. രണ്ടാം വരവില്‍ ബൈജു ചെയ്ത മുഴുവന്‍ സിനിമകളും സൂപ്പര്‍ഹിറ്റാണെന്ന് മാത്രമല്ല, അതില്‍ ബൈജു ചെയ്ത പല കഥാപാത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ബൈജുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം, മേരാ നാം ഷാജി റിലീസ് ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ നാദിര്‍ഷയോടൊപ്പം ലൈവിലെത്തിയ ബൈജു പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആകര്‍ഷകമായി തോന്നി. നഗരമധ്യത്തില്‍ വച്ചിരിക്കുന്ന തന്റെ ഫ്‌ലക്‌സ് താന്‍ തന്നെ വച്ചതാണെന്നും തന്റെ ഫ്‌ലക്‌സ് വയ്ക്കാന്‍ വേറെ ആരിക്കുന്നു എന്നമുള്ള ബൈജുവിന്റെ ചോദ്യം അദ്ദേഹത്തിന്റെ ആരാധകരെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് ബൈജു.

തിരുവനന്തപുരത്തെ തന്റെ വലിയ കട്ടൗട്ട് വെച്ചതിന് പിന്നിലെ കാരണമാണ് ബൈജു വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ തന്റെ മൂന്നാം വരവാണിതെന്നും ഉണര്‍ന്നിരിക്കേണ്ടത് എന്റെ കൂടി ആവശ്യമായതിനാലാണ് കട്ടൗട്ട് വെച്ചതെന്നും ബൈജു വെളിപ്പെടുത്തി.

‘ഇത് സിനിമയില്‍ എന്റെ രണ്ടാം വരവല്ല, മൂന്നാം വരവാണ് ഇതില്‍ ശരിയായില്ലെങ്കില്‍ ശരിയാകില്ല. ഇനി ഞാനൊന്ന് ഉണര്‍ന്ന് ഇരിക്കേണ്ടി വരും. കാര്യം എന്റെയും കൂടി ആവശ്യമാണല്ലോ. അതുകൊണ്ട് കട്ടൗട്ട് വയ്ക്കാന്‍ ഞാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

കട്ടൗട്ട് വച്ചതിന്റെ കാശ് പകുതി മാത്രമേ കൊടുത്തിട്ടൊളളൂ. ഇനി ബാക്കി കൊടുക്കണം. 7000 അഡ്വാന്‍സ് നല്‍കി. ഇനി 8000 കൂടി കൊടുക്കാനുണ്ട്. മേരാ നാം ഷാജി സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബൈജു ഇക്കാര്യം തുറന്നുപറഞ്ഞത്.

Related posts