ബാങ്ക് വായ്പാ തട്ടിപ്പിന് ത​ട​യി​ടാ​ൻ സി​​​​​ബി​​​​​ഐ

മും​​​​​​​ബൈ: ​​​​​രാ​​​​​​​ജ്യ​​​​​​​ത്തെ ബാ​​​​​​​ങ്ക് വാ​​യ്പാ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ക​​​​​​​ൾ ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​ൻ പ്ര​​​​​​​ത്യേ​​​​​​​ക നീ​​​​​ക്ക​​​​​വു​​​​​​​മാ​​​​​​​യി സി​​​​​ബി​​​​​ഐ. ബാ​​​​​​​ങ്ക് വാ​​യ്പാ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ട് സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​മു​​​​​​​യ​​​​​​​ർ​​​​​​​ന്ന, 12 സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ 61 കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മു​​ന്നൂ​​റി​​ല​​ധി​​കം സി​​​​​​​ബി​​​​​​​എെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​​​​​​ന്ന​​​​​​​ലെ റെ​​​​​യ്ഡ് ന​​​​​​​ട​​​​​​​ത്തി​​​​​. വി​​​​​​​വി​​​​​​​ധ കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി 1139 കോ​​​​​​​ടി​​​​​​​യു​​​​​​​ടെ സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക​​​​​​​ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ക​​​​​​​ൾ റെ​​​​​​​യ്ഡി​​​​​​​ൽ ക​​​​​​​ണ്ടെ​​​​​​​ത്തി. ഇ​​​​​​​തു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് 17 കേ​​​​​​​സു​​​​​​​ക​​​​​​​ളാ​​​​​​​ണ് സി​​​​​​​ബി​​​​​​​എെ ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

വാ​​​യ്പ​​​യെ​​​ടു​​​ത്ത് തി​​രി​​ച്ച​​ട​​യ്ക്കാ​​ത്ത ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​ലാ​​ണു റെ​​യ്ഡ് ന​​ട​​ന്ന​​ത്. എ​​​സ്ബി​​​ഐ, യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക്, സി​​​ഡ്ബി, ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ, സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ തു​​​ട​​​ങ്ങി​​​യ ബാ​​​ങ്കു​​​ക​​​ളു​​​ടെ​​​യും മ​​​റ്റു ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെയും പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. ​ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ, ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ൾ, ബാ​​​​​​​ങ്ക് ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​ർ​​​​​​​മാ​​​​​​​ർ, പ്ര​​​​​​​മോ​​​​​​​ട്ട​​​​​​​ർ​​​​​മാ​​​​​​​ർ, ഉ​​​​​​​ന്ന​​​​​​​ത ബാ​​​​​​​ങ്ക് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​രെ പ്ര​​​​​​​തി​​​​​​​ചേ​​​​​​​ർ​​​​​​​ത്താ​​​​​​​ണ് കേ​​​​​​​സു​​​​​​​ക​​​​​​​ൾ.

എ​​​ക്സിം ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് 202 കോ​​​ടി​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ജ​​​തി​​​ൻ മേ​​ത്ത​​​യു​​​ടെ മും​​​​​​ബൈ​​​​​​യി​​​​​​ലെ വി​​​​​​ൻ​​​​​​സം ഗ്രൂ​​​​​​പ്പ്, ത​​​​​​യ​​​​​​ൽ ഗ്രൂ​​​​​​പ്പി​​​​​​ന്‍റെ എ​​​​​​സ്കെ നി​​​​​​ട്ട്, ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ നാ​​​​​ഫ്ടോ​​​​​​ഗ​​​​​​സ്, എ​​​​​​സ് എ​​​​​​ൽ ക​​​​​​ൺ​​​​​​സ്യൂ​​​​​മ​​​​​​ർ പ്രോ​​​​​​ഡ​​​​​​ക്ട്സ്, ബം​​​ഗ​​​ളൂ​​​രുവി​​​ലെ ഏ​​​ഗ​​​ൻ ബാ​​​റ്റ​​​റീ​​​സ്, ഭോ​​​പ്പാ​​​ലി​​​ലെ ര​​​ഞ്ചീ​​​ത് ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ​​​സ്, പ​​​​​​ഞ്ചാ​​​​​​ബി​​​​​​ലെ ഇ​​​​​​ന്‍റ​​​​​​ർ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ൽ മെ​​​​​​ഗാ ഫു​​​​​​ഡ് പാ​​​​​​ർ​​​​​​ക്ക്, സുപ്രീം ടെ​​​​​​ക്സ് മാ​​​​​​ർ​​​​​​ട്ട് തു​​​​​​ട​​​​​​ങ്ങി​​​​​​യ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യാ​​ണു കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

ഡ​​​​​​​ൽ​​​​​​​ഹി, മും​​​​​​​ബൈ, ലു​​​​​​​ധി​​​​​​​യാ​​​​​​​ന, താ​​​​​​​നെ, വ​​​​​​​ൽ​​​​​​​സ​​​​​​​ദ്, പൂ​​​​​ന, പ​​​​​​​ള​​​​​​​നി, ഗ​​​​​​​യ, ഗു​​​​​​​രു​​​​​​​ഗ്രാം, ച​​​​​​​ണ്ഡി​​​​​​​ഗ​​​​​​​ഡ്, ഭോ​​​​​​​പ്പാ​​​​​​​ൽ, സു​​​​​​​റ​​​​​​​ത്ത്, കോ​​​​​​​ലാ​​​​​​​ർ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് സി​​​​​​​ബി​​​​​​​എെ റെ​​​​​​​യ്ഡ് ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്. സി​​​ബി​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ഋ​​​ഷി കു​​​മാ​​​ർ ശു​​​ക്ല​​​യു​​​ടെ നേ​​​രി​​​ട്ടു​​​ള്ള മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ന്ന റെ​​​യ്ഡി​​​ലും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലും രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സി​​​ബി​​​ഐ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥാ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്. റെ​​​​​​​യ്ഡും അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും പു​​​​​​​രോ​​​​​​​ഗ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നും വ​​​​​​​രും ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ണ്ടാ​​​​​​​കു​​​​​​​മെ​​​​​​​ന്നും സി​​​​​​​ബി​​​​​​​എെ വൃ​​​​​​​ത്ത​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

Related posts