തട്ടിക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​യാളെ വ​ര​ച്ചു​കാ​ട്ടി നാലാം ക്ലാസുകാരൻ! സം​ഭ​വ​ത്തെ​പ്പ​റ്റി കു​ട്ടി​യു​ടെ പി​താ​വ് പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ങ്കൊ​മ്പ്: ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു നാ​ലാം ക്ലാ​സു​കാ​ര​നെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി. ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ പി​താ​വാ​ണ് സം​ഭ​വം സം​ബ​ന്ധി​ച്ചു നെ​ടു​മു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു 12.30ന് ​ച​മ്പ​ക്കു​ളം കൊവേ​ന്ത​യ്ക്കു സ​മീ​പ​ത്തെ കൈ​പ്പ​ള്ളി​ൽ റോ​ഡി​ലാണ് സം​ഭ​വ​മെന്ന് പ​റ​യു​ന്നു.

സം​ഭ​വ​ത്തെ​പ്പ​റ്റി കു​ട്ടി​യു​ടെ പി​താ​വ് പ​റ​യു​ന്ന​തി​ങ്ങ​നെ: മ​ത​പ​ഠ​ന ക്ലാ​സു ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്തു പാ​ർ​ക്കു ചെ​യ്തി​രു​ന്ന ഹോ​ണ്ട കാ​റി​ൽ ഇ​രു​ന്നി​രു​ന്ന​യാ​ൾ കു​ട്ടി​യോ​ട് പോ​രു​ന്നോ​യെ​ന്നു ചോ​ദി​ച്ചു. തു​ട​ർ​ന്ന് കാ​റി​ൽ നി​ന്നി​റ​ങ്ങി​യ ഇ​യാ​ൾ കു​ട്ടി​യു​ടെ ക​യ്യി​ൽ ക​ട​ന്നു​പി​ടി​ച്ചു.

കു​ട്ടി കു​ത​റി മാ​റി​യ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ടു നി​ല​ത്തു​വീ​ണു. തു​ട​ർ​ന്നു ഇ​യാ​ൾ കാ​റി​നു​ള്ളി​ൽ നി​ന്നു​മെ​ടു​ത്ത ക​ളി​ത്തോ​ക്ക് കു​ട്ടി​യു​ടെ നേ​രെ നീ​ട്ടി.

ഈ ​സ​മ​യം കാ​റി​ൽനി​ന്നു നി​ല​ത്തു​വീ​ണ പെ​ട്ടി​യി​ൽ നി​ന്നു പ​ച്ച​നി​റ​ത്തി​ലു​ള്ള കു​പ്പി, പ​ഞ്ഞി, ടി​ഷ്യു പേ​പ്പ​ർ തു​ട​ങ്ങി​യ​വ താ​ഴെ വീ​ണ​താ​യും പ​റ​യു​ന്നു.

ഈ ​സ​മ​യം കു​ട്ടി വീ​ട്ടി​ലേ​ക്കു ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ കു​ട്ടി​യു​ടെ പി​താ​വ്, പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും അ​യ​ൽ​വാ​സി​ക്കു​മൊ​പ്പം പോ​ലീ​സ് സ്റ്റേഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

വീ​ട്ടി​ലെ​ത്തി​യ കു​ട്ടി കു​റ്റി​ത്താ​ടി​യും ക​യ്യി​ൽ പ​ച്ച​കു​ത്തി​യ​തു​മാ​യ ആ​ക്ര​മി​ച്ച​യാ​ളു​ടെ രേ​ഖാ​ചി​ത്ര​വും ത​യാ​റാ​ക്കി.

സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പു​ളി​ങ്കു​ന്ന് സി​ഐ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​യും ഇ​തേ​സ​മ​യം ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​ത്തി​നു​ള്ള ക്ലാ​സി​ൽ സം​ബ​ന്ധി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ​യും കു​ട്ടി​ക്കു സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

ആ​ളൊ​ഴി​ഞ്ഞ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം പ​തി​വാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ പ​ര​സ്യ മ​ദ്യ​പാ​ന​വും മ​റ്റു ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു പ​ല​ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment