പുകയിലെ ഹാനികരം, അപ്പോൾ വ്യാജനും കൂടിയായാലോ? ബീഡകൾക്കും വ്യാജൻ, ഈരറ്റുപേട്ടക്കാരെ കുടുക്കാൻ വലവിരിച്ച് പോലീസ്

ഈ​രാ​റ്റു​പേ​ട്ട: വ്യാ​ജ ബീഡി​ക​ൾ നി​ർ​മ്മി​ച്ചു വി​ല്പ​ന ന​ട​ത്തി​യയാ​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ്. ഈ​രാ​റ്റു​പേ​ട്ട ക​ടു​വാ​മൂ​ഴി സ്വ​ദേ​ശി ജാ​ഫ​റി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വ്യാ​ജ ബീ​ഡി നി​ർ​മാ​ണ കേ​ന്ദ്രം റെ​യ്ഡ് ചെ​യ്ത പോ​ലീ​സ് 2200 പാ​യ്ക്ക​റ്റ് ബീ​ഡി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ്യാ​ജ ബീ​ഡി​ക​ൾ നി​ർ​മി​ച്ചു വി​വി​ധ ക​ന്പ​നി​ക​ളു​ടെ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ക​ട​ക​ളി​ൽ എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

വ്യാ​ജ ബീ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളു​ടെ വീ​ട് റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​തോ​ടെ​യാ​ണ് വ്യാ​ജ ബീ​ഡി​ക​ളു​ടെ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment