ജിഎസ്ടി ഇന്ത്യയുടെ വളർച്ചയെ സഹായിക്കുമെന്ന് ഐഎംഎഫ്

gstവാ​ഷിം​ഗ്ട​ൺ: ജൂ​ലൈ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​കു​ന്ന ച​ര​ക്കു-​സേ​വ​ന നി​കു​തി (ജി​എ​സ്ടി) രാ​ജ്യ​ത്തെ മധ്യകാല സാ​ന്പ​ത്തി​കവ​ള​ർ​ച്ച എ​ട്ടു ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തു​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണി​റ്റ​റി ഫ​ണ്ട് (ഐ​എം​എ​ഫ്). അ​തേ​സ​മ​യം രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ലു​ള്ള അ​സ്വ​സ്ത​ത​യും ഐ​എം​എ​ഫ് രേ​ഖ​പ്പെ​ടു​ത്തി.

അ​തി​വേ​ഗം വ​ള​രു​ന്ന സാ​ന്പ​ത്തി​ക​മേ​ഖ​ല​യാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്നാ​ണ് ഐ​എം​എ​ഫ് ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടാ​വോ ഷാം​ഗി​ന്‍റെ അ​ഭി​പ്രാ​യം. ഇ​പ്പോ​ഴു​ള്ള ഇ​ന്ത്യ​യു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച തു​ട​രു​മെ​ന്നാ​ണ് ഐ​എം​എ​ഫി​ന്‍റെ വി​ശ്വാ​സം. 2016-17 സാ​ന്പ​ത്തി​കവ​ർ​ഷം 6.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​യി​രു​ന്നെ​ങ്കി​ൽ 2017-18ൽ ​അ​ത് 7.2 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജൂ​ലൈ​യി​ൽ ജി​എ​സ്ടി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ മധ്യകാല ​വ​ള​ർ​ച്ച എ​ട്ടു ശ​ത​മാ​ന​മാ​യി ഉ​യ​രും. അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ക്രൂഡ്​വി​ല താ​ഴ്ന്നു നി​ൽ​ക്കു​ന്ന​തും വ​ള​ർ​ച്ച​യ്ക്കു നേ​ട്ട​മാ​കും. ഇ​ത് വി​ല​ക്ക​യ​റ്റം കു​റ​യ്ക്കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. സാ​ന്പ​ത്തി​കസ്ഥി​ര​ത​യ്ക്ക് പ​ണ​ന​യ​വും കാ​ര​ണ​മാ​കു​മെ​ന്നും ഐ​എം​എ​ഫ് പ​റ​യു​ന്നു.

Related posts