നിക്ഷേപകർ ഉത്സാഹത്തിൽ, സൂചികകൾ മികച്ച നിലയിൽ

businceഓഹരി അവലോകനം / സോണിയ ഭാനു

ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യദി​ന​ങ്ങ​ളി​ൽ കാ​ഴ്ച​വ​ച്ച തി​ള​ക്കം ഓ​പ്പ​റേ​റ്റ​ർ​മാ​രെ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ച്ചു. ബോം​ബെ സെ​ൻ​സെ​ക്സി​ന് മു​ൻ​ വാ​രം ഇ​തേ കോ​ള​ത്തി​ൽ ദീ​പി​ക സൂ​ചി​പ്പി​ച്ച 30,001 റേ​ഞ്ചി​ൽ പ്ര​തി​രോ​ധം നേ​രി​ട്ടു.

29,620ൽ​നി​ന്നു​ള്ള കു​തി​പ്പി​നി​ട​യി​ലാ​ണ് സൂ​ചി​ക ര​ണ്ടു വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ സി​റി​യയ്ക്കു നേ​രേ​യു​ള്ള അ​മേ​രി​ക്ക​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം ആ​ഗോ​ള ഓ​ഹ​രി​വി​പ​ണി​ക​ളി​ൽ ഞെ​ട്ട​ലു​ള​വാ​ക്കി. സെ​ൻ​സെ​ക്സ് 86 പോ​യി​ന്‍റും നി​ഫ്റ്റി 25 പോ​യി​ന്‍റും പ്ര​തി​വാ​ര​നേ​ട്ട​ത്തി​ലാ​ണ്.

ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ യു​എ​സ് ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് 20 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​ഞ്ചി​ലാ​ണ്. വി​നി​മ​യ വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഉ​ണ​ർ​വും മു​ൻ​നി​ർ​ത്തി ആ​ർ​ബി​ഐ പ​ലി​ശ​നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​ല്ല. 64.85ൽ​നി​ന്ന് രൂ​പ​യു​ടെ നി​ര​ക്ക് 64.19 വ​രെ മെ​ച്ച​പ്പെ​ട്ടു. വി​ദേ​ശഫ​ണ്ടു​ക​ൾ ക​ഴി​ഞ്ഞ​ വാ​രം 1,243.52 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. ഈ ​വ​ർ​ഷം വി​ദേ​ശ​നി​ക്ഷേ​പം ഇ​തി​ന​കം 39,000 കോ​ടി രൂ​പ​യി​ലെ​ത്തി.

ഈ ​വാ​രം ഇ​ട​പാ​ടു​ക​ൾ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങും. വി​ഷുദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ഡോ. ​ബാ​ബാ​സാ​ഹേ​ബ് അം​ബേ​ദ്ക​ർ ജ​യ​ന്തി പ്ര​മാ​ണി​ച്ചും, ദുഃ​ഖവെ​ള്ളി​​മൂ​ല​വും വി​പ​ണി പ്ര​വ​ർ​ത്തി​ക്കി​ല്ല.

മു​ൻ​നി​ര​യി​ലെ 30 ഓ​ഹ​രി​ക​ളി​ൽ 15 എ​ണ്ണ​ത്തി​ന്‍റെ നി​ര​ക്കു​യ​ർ​ന്ന​പ്പോ​ൾ ശേ​ഷി​ക്കു​ന്ന 15 എ​ണ്ണ​ത്തി​നു ത​ള​ർ​ച്ച. റി​യാ​ലി​റ്റി, കാ​പ്പി​റ്റ​ൽ ഗു​ഡ്സ് ഇ​ൻ​ഡ​ക്സു​ക​ൾ നാ​ലു ശ​ത​മാ​ന​ത്തി​ല​ധി​കം മി​ക​വു കാ​ണി​ച്ചു. ഓ​യി​ൽ ആ​ൻ‌​ഡ് ഗ്യാ​സ്, ക​ണ്‍സ്യൂ​മ​ർ ഡ്യൂ​റ​ബി​ൾ, ഓ​ട്ടോ​മൊ​ബൈ​ൽ, പി​എ​സ്‌​യു, പ​വ​ർ വി​ഭാ​ഗ​ങ്ങ​ളും നേ​ട്ട​ത്തി​ൽ. ഐ​ടി, എ​ഫ്എം​സി​ജി വി​ഭാ​ഗ​ങ്ങ​ൾ​ക്കു ത​ള​ർ​ച്ച.

കോ​ർപ​റേ​റ്റ് മേ​ഖ​ല ഈ ​വാ​രം ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ല​ങ്ങ​ൾ പു​റ​ത്തു​വി​ടും. വ്യാ​ഴാ​ഴ്ച ഇ​ൻ​ഫോ​സി​സ് ടെ​ക്നോ​ള​ജി അ​വ​രു​ടെ റി​പ്പോ​ർ​ട്ട് ഇ​റ​ക്കും. ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ​യു​ടെ മി​ക​വ് ഐ​ടി ക​ന്പ​നി​ക​ളെ ബാ​ധി​ക്കാം.

ബി​എ​സ്ഇ​യി​ൽ 16,104.66 കോ​ടി രൂ​പ​യു​ടെ​യും എ​സ്എ​സ്ഇ​യി​ൽ 1,05,939.97 കോ​ടി രൂ​പ​യു​ടെ​യും ഇ​ട​പാ​ടു​ക​ൾ പി​ന്നി​ട്ട​വാ​രം ന​ട​ന്നു. തൊ​ട്ടു മു​ൻ​വാ​രം ഇ​ത് 52,203.39 കോ​ടി​യും 1,51,164.12 കോ​ടി​യു​മാ​യി​രു​ന്നു.

ആ​ർബിഐ വ്യാ​ഴാ​ഴ്ച വാ​യ്പാ അ​വ​ലോ​ക​ന​ത്തി​ൽ റീ​പ്പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​ത്തി​ൽ നി​ല​നി​ർ​ത്തി. റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്ക് 25 ബേ​സി​സ് പോ​യി​ന്‍റ് ഉ​യ​ർ​ത്തി ആ​റു ശ​ത​മാ​ന​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യ്ക്ക് വേ​ഗ​ത​യേ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കേ​ന്ദ്രബാ​ങ്ക്. 2016-17 കാ​ല​യ​ള​വി​ൽ 6.7 ശ​ത​മാ​ന​മാ​യി​രു​ന്ന വ​ള​ർ​ച്ച 2017-18ൽ 7.4 ​ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

സെ​ൻ​സെ​ക്സ് വാ​രാ​ന്ത്യം 29,706 പോ​യി​ന്‍റി​ലാ​ണ്. സൂ​ചി​ക വാ​ര​മ​ധ്യ​ത്തി​നു മു​ന്പ് 29,915 പോ​യി​ന്‍റി​ന് മു​ക​ളി​ലെ​ത്തി​യാ​ൽ 30,124-30,244 പോ​യി​ന്‍റ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങും. അ​തേ​സ​മ​യം വി​ദേ​ശഫ​ണ്ടു​ക​ൾ പ്രോ​ഫി​റ്റ് ബു​ക്കിം​ഗി​നു നീ​ക്കം ന​ട​ത്തി​യാ​ൽ 29,586ൽ ​താ​ങ്ങു​ണ്ട്.


ഈ ​സ​പ്പോ​ർ​ട്ട് ന​ഷ്ട​മാ​യാ​ൽ 29,466-29,257 റേ​ഞ്ചി​ലേ​ക്കു പ​രീ​ക്ഷ​ണം ന​ട​ത്താം.ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ സെ​ൻ​സെ​ക്സ് തി​രു​ത്ത​ലി​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. അ​തേ​സ​മ​യം വീ​ക്ക്‌​ലി ചാ​ർ​ട്ടി​ൽ പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ, എം​എ​സി​ഡി എ​ന്നി​വ ബു​ള്ളി​ഷാ​ണ്. സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക്, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ എ​ന്നി​വ ഓ​വ​ർ ബോ​ട്ട് മേ​ഖ​ല​യി​ലാ​ണ്.

നി​ഫ്റ്റി സൂ​ചി​ക 9,195-9,273 റേ​ഞ്ചി​ൽ സ​ഞ്ച​രി​ച്ചു. ക്ലോ​സിം​ഗി​ൽ 9,198ൽ ​നി​ല​കൊ​ള്ളു​ന്ന നി​ഫ്റ്റി​ക്ക് ഈ ​വാ​രം 9,249-9,300 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധ​വും 9,171-9,144ൽ ​താ​ങ്ങു​മു​ണ്ട്.
ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ൽ ജാ​പ്പ​നീ​സ്, ചൈ​നീ​സ് സൂ​ചി​ക​ക​ൾ നേ​ട്ടം കൈ​വ​രി​ച്ച​പ്പോ​ൾ ഹോ​ങ്കോം​ഗ്, കൊ​റി​യ​ൻ വി​പ​ണി​ക​ൾ​ക്ക് ന​ഷ്ടം. യൂ​റോ​പ്യ​ൻ ഇ​ൻ​ഡ​ക്സു​ക​ൾ പ​ല​രും മി​ക​വി​ലാ​ണ്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ൽ ഡൗ ​ജോ​ണ്‍സ്, എ​സ് ആ​ൻ​ഡ് പി, ​നാ​സ്ഡാ​ക് സൂ​ചി​ക​ക​ൾ ത​ള​ർ​ന്നു.

യു​എ​സ് വ്യോ​മ​സേ​ന സി​റി​യ​യി​ൽ ന​ട​ത്തി​യ മി​സൈ​യി​ൽ ആ​ക്ര​മ​ണം നി​ക്ഷേ​പ​ക​രി​ൽ ആ​ശ​ങ്ക​ ജ​നി​പ്പി​ച്ചു. സി​റി​യ​ൻ അ​തി​ർ​ത്തി​രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ളി​ൽ ഈ ​അ​വ​സ​ര​ത്തി​ൽ ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​യി. സൈ​നി​കനീ​ക്ക​ങ്ങ​ളെത്തുട​ർ​ന്ന് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 52.29 ഡോ​ള​റി​ലെ​ത്തി. സ്വ​ർ​ണം അ​ഞ്ചു മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 1272 ഡോ​ള​റി​ലേ​ക്കു കു​തി​ച്ച ശേ​ഷം 1253 ഡോ​ള​റി​ലാ​ണ്.

2016 ഏ​പ്രി​ൽ 2017 ഫെ​ബ്രു​വ​രി കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണം ഇ​റ​ക്കു​മ​തി 24 ശ​ത​മാ​നം കു​റ​ഞ്ഞു. സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ 11 മാ​സ​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി 9,520 കോ​ടി ഡോ​ള​റി​ൽ ഒ​തു​ങ്ങി. ഫെ​ബ്രു​വ​രി​യി​ൽ അ​വ​സാ​നി​ച്ച 11 മാ​സ​കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണം ഇ​റ​ക്കു​മ​തി 560.32 ട​ണ്ണാ​ണ്.

Related posts