ഉ​ത്ത​ര​ക്ക​ട​ലാ​സ് നോ​​ക്കാ​തെ വി​ദ്യാ​ര്‍​ഥി​ക​ളെ തോ​ല്‍​പ്പി​ച്ചെ​ന്ന പ​രാ​തി ! കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​തെ വി​ദ്യാ​ര്‍​ത്ഥി​ക​ളെ തോ​ല്‍​പ്പി​ച്ച് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ 15 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി വി​ശ​ദീ​ക​ര​ണം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​ക്റ്റി​ങ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ജ്യൂ​ക്കേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​ന്ത​ളം, പേ​ര​യം എ​ന്‍ എ​സ് എ​സ് കോ​ളേ​ജ് സെ​ന്റ​റു​ക​ളി​ല്‍ ബി.​എ.​മ​ല​യാ​ളം പ​രീ​ക്ഷ എ​ഴു​തി​യ നൂ​റോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് തോ​റ്റ​ത്.

ഉ​ത്ത​ര​ക​ട​ലാ​സ് സെ​ന്റ​റു​ക​ളി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

പ​ന്ത​ളം സെ​ന്റ​റി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും തോ​റ്റി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ കാ​ര​ണം തി​ര​ക്കി.

അ​റ്റ​ന്‍​ഡ​ന്‍​സ് ഇ​ല്ലാ​ത്ത​താ​ണ് പ​രാ​ജ​യ കാ​ര​ണ​മാ​യി ക​ണ്ട​ത്. എ​ന്നാ​ല്‍, എ​ന്നാ​ല്‍ അ​റ്റ​ന്‍​ഡ​ന്‍​സ് സ്റ്റേ​റ്റ്മെ​ന്റ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഹാ​ജ​രാ​യ​താ​യി ക​ണ്ടെ​ത്തി.

കോ​ളേ​ജ് ഓ​ഫീ​സി​ല്‍ തി​ര​ക്കി​യ​പ്പോ​ള്‍ ഇ​വ സെ​ന്റ​റി​ല്‍ നി​ന്ന് മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നാ​യി കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

പ​രാ​തി ഉ​ന്ന​യി​ച്ച വി​ദ്യാ​ര്‍​ത്ഥി​ക​ളോ​ട് പു​നഃ​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് പ​ണ​മ​ട​ച്ചാ​ല്‍ വീ​ണ്ടും മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.

Related posts

Leave a Comment