തട്ടിപ്പിന്റെ പുതിയവഴി! സി ​സി കു​ടി​ശി​ക​യു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്രം വാ​ങ്ങി തരാം; യുവാവ് തട്ടിയെടുത്തത്‌ 7,86,000 രൂ​പ; സംഭവം തലയോലപ്പറമ്പില്‍

ത​ല​യോ​ല​പ​റ​ന്പ്: ജെ​സി​ബി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു പ​ണം ക​ബ​ളി​പ്പി​ച്ചു വാ​ങ്ങി​യ ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ യു​വാ​വി​നെ പോ​ലി​സ് പി​ടി​കൂ​ടി.

വാ​ക​ത്താ​നം പു​തു പ​റ​ന്പി​ൽ ജോ​മോ (25)നെ​യാ​ണ് ത​ല​യോ​ല​പ​റ​ന്പി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന കു​ട​വെ​ച്ചൂ​ർ ക​മ​ല നി​വാ​സി​ൽ രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജേ​ഷ് ബാ​ബു​വി​ന്‍റെ പ​ക്ക​ൽ നി​ന്നു 7,86,000 രൂ​പ​യാ​ണ് ജോ​മോ​ൻ സി ​സി കു​ടി​ശി​ക​യു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്രം വാ​ങ്ങി ത​രാ​മെ​ന്നു പ​റ​ഞ്ഞു വാ​ങ്ങി​യ​ത്.

പി​ന്നീ​ട് പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ അ​വ​ധി പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച​തോ​ടെ​യാ​ണ് രാ​ജേ​ഷ് ബാ​ബു പോ​ലി​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​യാ​ളെ ക​ണ്ട​താ​യി എ​സ്എ​ച്ച്ഒ പി.​എ​സ്. ഷി​ജു​വി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലി​സി​ന്‍റ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment