കൊച്ചി: കേരള സ്റ്റോറി-2വിന് പ്രദർശനാനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സിനിമയുടെ പ്രദർശനം പാടില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്മേൽ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് കോടതി ഇടപെടൽ. ജസ്റ്റീസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുതാല്പര്യ സ്വഭാവമുള്ള ഹർജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Read MoreCategory: All News
മാസ് മാർക്രം: ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിനു കീഴടക്കി; രണ്ടാം ജയത്തോടെ പ്രോട്ടീസ് സെമി ഫൈനലിലേക്ക് അടുത്തു
അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്ക സൂപ്പറാക്കി. ക്യാപ്റ്റൻ എയ്ഡൻ മാർക്രം കളിയിലെ താരമായ മത്സരത്തിൽ 23 പന്തുകൾ ബാക്കി നിൽക്കേ പ്രോട്ടീസ് ഒന്‍പത് വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയെ 76 റണ്‍സിന് പരാജയപ്പെടുത്തിയ പ്രോട്ടീസ് ഇതോടെ സെമി ഏകദേശം ഉറപ്പാക്കി. സിംബാബ്വെയ്ക്ക് എതിരായ അടുത്ത മത്സരത്തിൽ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കു ഗ്രൂപ്പ് ഒന്ന് ചാന്പ്യന്മാരാകാം. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ടീമാണ് ദക്ഷിണാഫ്രിക്ക. അതേസമയം, പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തിൽ സിംബാബവെയെ 107 റണ്‍സിന് പരാജയപ്പെടുത്തിയ വിൻഡീസിന്റെ സെമി സാധ്യതകൾ മങ്ങിയിട്ടില്ല. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ നേരിടും. സണ്‍ഡേ അറിയാംഞായറാഴ്ച സെമി ഫൈനൽ ചിത്രം വ്യക്തമാകും. ഗ്രൂപ്പ് ഒന്ന് ചാന്പ്യൻ പട്ടം ഉറപ്പിക്കാൻ സിംബാബ്വെയ്ക്കെതിരേ ദക്ഷിണാഫ്രിക്ക ഇറങ്ങും.…
Read Moreനിങ്ങൾക്കും നേടാം ഒരു പവൻ സ്വർണം; മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്
കണ്ണൂർ: മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. മന്ത്രിയെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്കും നേടാം ഒരു പവൻ സ്വർണം എന്നാണ് പോസ്റ്ററിൽ പറയുന്നത്. ഇതുവരെ പുറത്തു വന്ന ദൃശ്യങ്ങളിൽ വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവം റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്നതിനാൽ റെയിൽവേ പോലീസാണ് കേസ് അന്വേഷിക്കുന്നത്. റെയിൽവേ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. മറ്റു വീഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയില്ല. അതേസമയം, മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയിൽ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാൽ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗൺമാൻ ആണെന്ന് പിന്നീട് തെളിഞ്ഞു.
Read Moreസര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിനു കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല
കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിനു കത്ത് നല്‍കിയെന്ന് യുഡിഎഫ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു. ഈ കത്ത് രമേശ് ചെന്നിത്തല കോട്ടയത്ത് പുറത്തുവിട്ടു. ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തില്‍ ഓഫീസ് കത്ത് അയയ്ക്കില്ല. ഞെട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണു നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചത്.എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. കെ സ്മാര്‍ട്ട് വഴി എക്സല്‍ ഷീറ്റുകള്‍ ആക്കി നല്കാന് ആവശ്യപ്പെട്ടു. പിആര്‍ഡി സ്പെഷല്‍ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യക്തി വിവരങ്ങള്‍ ശേഖരിച്ചു. ഏറ്റവും വലിയ ഡാറ്റ ചോര്‍ത്തലാണ് നടന്നത്.…
Read Moreതീവ്രവാദകൃഷിയുടെ പാക് വിളവെടുപ്പ്
ഇസ്ലാമിക തീവ്രവാദത്തെ നട്ടുവളർത്തി ലോകമെങ്ങും കയറ്റുമതി ചെയ്യുന്ന രണ്ടു രാഷ്ട്രങ്ങൾ തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുകയും അപലപിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചയ്ക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് തങ്ങൾക്കെതിരേയുള്ള തീവ്രവാദ ആക്രമണത്തിന്റെ തിരിച്ചടിയായി അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചെന്നു പാകിസ്ഥാൻ അറിയിച്ചത്. പക്ഷേ, അതു തീവ്രവാദത്തിനെതിരേയുള്ള തിരിച്ചറിവല്ല, രണ്ടു തീവ്രവാദ കൃഷിക്കാർ തമ്മിലുള്ള തർക്കമാണ്. എന്തായാലും മതഭ്രാന്തർ ഒന്നിക്കുന്പോഴുള്ളത്ര നാശം തമ്മിലടിക്കുന്പോൾ മറ്റുള്ളവർക്കില്ല. മതഭ്രാന്തിനെ രാഷ്ട്രീയ വളർച്ചയ്ക്കുവേണ്ടിയോ മതബോധത്താലോ ആരു വളർത്തിയാലും അതു താത്കാലിക നേട്ടങ്ങൾക്കപ്പുറം സമാധാനത്തെയും വികസനത്തെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും അപകടത്തിലാക്കുമെന്നത് ചരിത്രമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ തീവ്രവാദം വളർത്തുന്ന ഒരു രാജ്യവും രക്ഷപ്പെട്ടിട്ടില്ല. നംഗാർഹർ, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിൽ ശനിയാഴ്ച രാത്രിയായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും…
Read Moreകെഎസ്ആർടിസികളുടെ ഫാസ്റ്റ് പാസഞ്ചറുകളിലും സീറ്റ് റിസർവ് ചെയ്യാൻ സംവിധാനം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലും യാത്രക്കാർക്ക് സീറ്റ് ഓൺലൈനായി റിസർവ് ചെയ്യാൻ സംവിധാനമൊരുക്കുന്നു. നിലവിൽ അന്തർസംസ്ഥാന സർവീസുകളിലും സൂപ്പർ ക്ലാസ് സർവീസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ്സർവീസുകളിലുമാണ് ഓൺലൈനായി റിസർവേഷൻ സൗകര്യമുള്ളത്. ഒന്നിലധികം ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിലാണ് റിസർവേഷൻ നടപ്പാക്കുന്നത്.സർക്കുലർ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഇത് നടപ്പാക്കില്ല. വയോജനങ്ങൾക്കും സ്ത്രീകൾക്കും റിസർവേഷൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ പ്രlകം സീറ്റുകൾ സംവരണം ചെയ്തിരിക്കും. ഒരു സ്ത്രീയോ വയോധികനോ ഇരിക്കുന്ന സീറ്റിൽ മറ്റ് പുരുഷ യാത്രക്കാർക്ക് ഇരിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും റിസർവേഷൻ സീറ്റുകൾ ഒരുക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു. ഫാസ്റ്റ് പാസഞ്ചറുകളിൽ റിസർവേഷൻ സൗകര്യം ഒരുക്കുന്നത് സ്ത്രീകൾക്കും വയോധികർക്കും ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് കെഎസ് ആർടിസിക്ക്. നിലവിൽ സൂപ്പർ ക്ലാസ് സർവീസുകളിൽ റിസർവേഷൻ നടത്തുന്ന അതേ സംവിധാനത്തിലായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളിലെയും റിസർവേഷൻ…
Read Moreഅയ്യപ്പസംഗമത്തിന്റെ പേരില്‍ കോടികള്‍ അടിച്ച് മാറ്റി; ദേവസ്വം മന്ത്രി വി.എന്‍. വാസവനെ എസ്ഐടി ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനെ എസ്ഐടി ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളോടും പ്രതിപക്ഷത്തോടും ഒരു ബഹുമാനവുമില്ലാത്ത ഏകാധിപത്യ നടപടിയാണ് സര്‍ക്കാര്‍ നിയമസഭയില്‍ കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ ചെലവിട്ട് പി.ആര്. വര്ക്കുകളിലുടെ പ്രവര്‍ത്തിക്കുന്ന കാവല്‍ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. ഏതാനും വര്‍ഷങ്ങളായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജനം എല്‍ഡിഎഫിനെ പരാജയപ്പെടുത്തി. അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം സര്‍ക്കാരിന് നഷ്ടപ്പെട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യഥാര്‍ത്ഥ പ്രതിയാകേണ്ട കടകംപള്ളി സുരേന്ദ്രനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. അയ്യപ്പസംഗമത്തിന്റെ പേരില്‍ കോടികള്‍ അടിച്ച് മാറ്റി. അയ്യപ്പസംഗമത്തിന് വേണ്ടി മുന്‍ കൈ എടുത്ത് എല്ലാ കാര്യങ്ങളും ചെയ്തത് ദേവസ്വം മന്ത്രി വാസവനാണ്. എന്നാല്‍ അഴിമതി കൈയോടെ തെളിഞ്ഞപ്പോള്‍ വാസവന് കൈകഴുകാന്‍ നോക്കുകയാണ്. ഈ സര്‍ക്കാരിനെ ജനം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമസഭ നടപടികള്‍ ബഹിഷ്കരിച്ച ശേഷം…
Read Moreമൂക്കുമുട്ടെ കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച ജീവനക്കാരെ ആക്രമിച്ച് മൂവർ സംഘം
കോഴിക്കോട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് മാങ്കാവിലെ ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്. കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബിൽ തുക വരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു…
Read Moreവിട്ടുമാറാതെ ചുമയും ജലദോഷവും: കുട്ടികളടക്കം ചികിത്സയില്‍
കോട്ടയം: ജില്ലയുടെ വിവിധ മേഖലകളില്‍ പനിയെത്തുടര്‍ന്നു വിട്ടുമാറാത്ത ചുമയുമായി കുട്ടികള്‍ അടക്കമുള്ള നിരവധിപേര്‍ ചികിത്സയില്‍. ദിവസങ്ങളായി തുടരുന്ന ചുമ ജാഗ്രതയോടെ ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയ്ക്കു മുതല്‍ ആസ്മയ്ക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. കുട്ടികളടക്കം നിരവധിപ്പേരാണു പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പനി മാറുമെങ്കിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്. റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു ചുമ മാറാതിരിക്കുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പകല്‍ സമയത്തെ കടുത്ത ചൂടും വെയിലും രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണു പനിക്കും ചുമയ്ക്കും പ്രധാനകാരണം. ആശുപത്രിയില്‍ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായിട്ടാണെത്തുന്നത്. നുറൂകണക്കിനാളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കില്‍ മാത്രം ചികിത്സ…
Read Moreതൊടുപുഴയിലേത് മനഃപൂർവമുള്ള നരഹത്യ
പതിനഞ്ച് വർഷം തുറന്നുകിടന്ന ഒരു കുഴിയിൽ വീണ് നിരവധിപ്പേർക്കു പരിക്കേറ്റിട്ടും അനങ്ങാതിരുന്നവർ, ഒടുവിലൊരു യുവാവിന്റെ മരണത്തിൽ പൊറാട്ടുനാടകത്തിനിറങ്ങിയിരിക്കുന്നു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാനുള്ള പൊതുമരാമത്തു വകുപ്പിന്റെ തൊടുന്യായങ്ങൾ, നഗരസഭയുടെ ഉത്തരവാദിത്വമൊഴിയൽ, ജനപ്രതിനിധികളുടെ പ്രതിഷേധനാടകം, സംരക്ഷിക്കപ്പെടുമെന്ന ഉദ്യോഗസ്ഥരുടെ സംഘടിത ധൈര്യം, ഉത്തരവാദികൾ തയാറാക്കുന്ന റിപ്പോർട്ടിനു കാത്തിരിക്കുന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി… ഈ നാടകങ്ങൾക്കു തിരശീലയിടണം. ഇത് അപകടമല്ല, 15 കൊല്ലം കെണിവച്ചു വീഴ്ത്തിയതാണ്, കൊലപാതകമാണ്. ഉത്തരവാദികൾക്കെതിരേ മനഃപൂർവമുള്ള നരഹത്യക്കു കേസെടുത്താൽ അന്നു തീരും ഈ കെടുകാര്യസ്ഥത. തൊടുപുഴയിൽ നരഹത്യക്കു കേസെടുത്ത് മുന്നറിയിപ്പു കൊടുത്താൽ, കേരളമൊട്ടാകെ തുറന്നിരിക്കുന്ന ഇത്തരം മരണക്കെണികൾ 24 മണിക്കൂറിനുള്ളിൽ മൂടിയിരിക്കും. തുടർഭരണത്തിനുള്ള വളഞ്ഞ സർവേകളിലല്ല, കൺമുന്നിലെ പരാജയങ്ങളിലാണ് പാഠങ്ങൾ. തിങ്കളാഴ്ച രാത്രി തൊടുപുഴയില്‍നിന്നു മുതലക്കോടത്തെ വീട്ടിലേക്കു പോകവേ, തുറന്നുകിടന്നിരുന്ന കുഴിയിൽ വീണാണ് മുതലക്കോടം സ്വദേശി ജെയിസ് മരിച്ചത്. വിദേശത്തു ജോലിയിലായിരുന്ന 27 വയസുകാരൻ അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ഒരു സർവേയുമില്ലാതെ…
Read More