സ്വവര്‍ഗവിവാഹം നിയമവിധേയമല്ലാത്ത രാജ്യങ്ങളിലൊന്നാണ് ജപ്പാന്. ഇപ്പോഴിതാ ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കിയിരിക്കുകയാണ് ജപ്പാന് കോടതി. രാജ്യത്ത് നിലനില്‍ക്കുന്ന സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാവിരുദ്ധമല്ലെന്ന് ജപ്പാന് കോടതി നിരീക്ഷണം. മൂന്ന് സ്വവര്‍ഗ ദമ്പതികളടക്കം എട്ട് പേര് നല്കിയ ഹര്‍ജിയിലാണ് ജപ്പാനിലെ ഒസാക്ക കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരുന്നത്. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. ഈ വിധി തള്ളിക്കൊണ്ടാണ് പുതിയ വിധി. ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു വിഷയത്തില്‍ വാദം നടക്കുന്നതെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിയ്ക്കാന്‍ കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും കാണിച്ചായിരുന്നു ഹര്‍ജി. രാജ്യത്ത് സ്വവര്‍ഗ വിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (ഏകദേശം ആറ് ലക്ഷത്തോളം രൂപ) ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. ജി7…
Read MoreCategory: All News
തൊണ്ടി ഫോണില്‍ നിന്നും യുവതിയുടെ വീഡിയോ സ്വന്തം ഫോണിലേക്ക് സെന്റ് ചെയ്ത് പോലീസുകാരന് ! പിന്നെ യുവതിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുടുങ്ങി…
സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന് നിരന്തരം പരാതിയെത്തുടര്‍ന്ന് പോലീസുകാരന് സസ്പെന്ഷന്. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷിനെതിരെയാണ് നടപടി. ഇയാള്‍ക്ക് എതിരെ നേരത്തെ യുവതി എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് അഭിലാഷിനെതിരേ നടപടിയെടുത്തത്. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണ്‍ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും, കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് തന്നെ അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി എസ്പിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ…
Read Moreവിവാഹത്തിന് വരന് ആള് ‘ക്ലീന്‍’ ആയിരിക്കണം ! വിചിത്ര നിര്‍ദ്ദേശങ്ങളുമായി നിയമം പാസ്സാക്കി ഒരു ഗ്രാമം…
വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കുന്നത് ഇന്ന് പുതുതലമുറയുടെ രീതിയാണ്. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങാന്‍ വധൂവരന്മാര് മത്സരിക്കാറുമുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ഒരു പഞ്ചായത്ത് വിവാഹത്തിന് വേണ്ടി പാസാക്കിയ വിചിത്രമായ നിയമമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാലി ജില്ലയിലെ 19 ഗ്രാമങ്ങളില്‍ വിവാഹം കഴിക്കണമെങ്കില്‍ വരന്മാര്ക്ക് താടി പാടില്ല എന്ന വിചിത്രമായ നിയമമാണ് പാസാക്കിയിരിയ്ക്കുന്നത്. കുമാവത്ത് സമൂഹമാണ് വിചിത്രമായ നിമയമങ്ങള്‍ പാസാക്കിയിരിയ്ക്കുന്നത്. ‘ ഫാഷന്‍ ഒക്കെ നല്ലതാണ്. പക്ഷേ, വരന് ഫാഷന്റെ പേരില്‍ താടി വയ്ക്കുന്നത് അനുവദനീയമല്ല. കാരണം കല്യാണം ഒരു ദിവ്യകര്‍മ്മമാണ്. ഇതില്‍ വരനെ രാജാവായിട്ടാണ് കാണുന്നത്, അതിനാല്‍ അവന് ക്ലീന്‍ ഷേവ് ചെയ്യണം.’- കുമാവത്ത് സമുദായ പ്രമേയത്തില്‍ പറയുന്നു. വിവാഹ ചടങ്ങുകളില്‍ കറുപ്പ് നിരോധിച്ചിട്ടുണ്ട്. അതുപോലെ ഹല്‍ദി ചടങ്ങില്‍ മഞ്ഞനിറം ഉപയോഗിക്കാന്‍ പാടില്ല. ഇതിന് പുറമെ വധു ധരിക്കേണ്ട സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ തൂക്കം നിശ്ചയിച്ചിട്ടുണ്ട്. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും…
Read Moreഎല്‍പിജി സിലിണ്ടര്‍ തുറന്നുവിട്ട് ഗ്യാസ് ആസ്വദിക്കുന്ന, കെട്ടിയപെണ്ണിനെ ക്രൂരമായി പീഡിപ്പിക്കുന്ന ‘സാഡിസ്റ്റ് ജോജി’ ! ഈ നടന് ഇന്നാരാണെന്നറിയാമോ…
ചില ആളുകള്‍ നിരവധി സിനിമകളില്‍ വേഷമിട്ടാലും ആളുകളുടെ മനസ്സില്‍ ഇടംപിടിക്കണമെന്നില്ല. എന്നാല്‍ ചിലര്‍ അവരുടെ ഏതാനും നിമിഷങ്ങള്‍ നീണ്ട സിനിമാജീവിതത്തിലൂടെത്തന്നെ ആളുകളുടെ ഓര്‍മകളില്‍ തങ്ങിനില്ക്കാറുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ജോജി. ഒരു പക്ഷെ പേരുകൊണ്ട് കഥാപാത്രത്തിന്റെ മുഖം പിടിക്കിട്ടണമെന്നില്ല. മീന അവതരിപ്പിച്ച ഏയ്ഞ്ചല്‍ മേരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ജോജി. മോഹന്‍ലാല്‍ അവതരിപ്പിച്ച വര്‍ഗ്ഗീസ് ആന്റണി എന്ന കഥാപാത്രം സീമ അവതരിപ്പിച്ച സൂസന് റോയ് എന്ന സ്കൂള്‍ പ്രിന്‍സിപ്പളില്‍ നിന്ന് ഏയ്ഞ്ചല്‍ മേരിയുടെ മുന്‍കാലജീവിതം അറിയുമ്പോഴാണ് പ്രേക്ഷകര്‍ ജോജി എന്ന കഥാപാത്രത്തേയും കാണുന്നത്. ഏയ്ഞ്ചല്‍ മേരിയുടേയും ജോജിയുടേയും വിവാഹ ചിത്രങ്ങള്‍ സൂസന് റോയ് വര്‍ഗ്ഗീസ് ആന്റണിയെ കാണിക്കുന്നുണ്ട്. ആ ഫോട്ടോയില്‍ ജോജിയെ കാണുമ്പോള്‍ സുമുഖനും സുന്ദരനും പ്രശ്നക്കാരനുമല്ലെന്ന് തോന്നും. എന്നാല്‍ ജോജിയുടെ കഥകള്‍ അറിയുമ്പോള്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാകുന്നു. എല്‍പിജി സിലിണ്ടര്‍ തുറന്ന് വിട്ട്…
Read MoreBefore You are Put Aside what You Have To Do To Find Out About Korean Mail Order Brides
Especially locals like to vacation throughout holidays. The favourite locations of local Korean brides are different Asian capitals and Russia. Nevertheless, some don’t thoughts crossing the Asian border, and head to Europe and the united states Feel free to supply your Korean mail order bride to turn out to be your travel companion as she’d love to strive this. All in all, a common trip has a miraculous capacity to bring folks closer. Just like another Asian nation, Korea is sort of conservative. Why do South Korean girls become “Korean…
Read Moreസാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്..! പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് മുൻകൂർ ജാമ്യം; കർശന ഉപാധികള്‍ ഇങ്ങനെ…
കൊച്ചി:പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഈ മാസം 27-ന് അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണവുമായി പൂർണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഉപാധികളിൽ പറയുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് വിജയ്ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റു രേഖപ്പെടുത്തിയാൽ ഇയാളെ ജാമ്യത്തിൽ വിട്ടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്.കോടതി നിർദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബുനേരത്തെ കോടതിയെ അറിയിച്ചിരുന്നു. നടിയുമായുള്ള ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് വിജയ്ബാബു കോടതിയെ അറിയിച്ചത്. എന്നാൽ വിജയ് ബാബുവിൽനിന്ന് അതിക്രൂരമായ ലൈംഗിക പീഡനം തനിക്ക് ഏൽക്കേണ്ടിവന്നുവെന്നാണ് പുതുമുഖ നടി കോടതിയെ അറിയിക്കുകയുണ്ടായി. ഇവർ തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും…
Read MoreRuthless Automatic Dog Feeder Strategies Abused
A gravity pet feeder, because the name implies works via gravity. Once the food within the feed bowl drops under a particular stage, the feeder releases extra food. Automatic feeders are pre-programmed to launch a particular amount of food at a particular time. This can either be from a central hopper right into a food bowl or by uncovering a new section of a meals carousel at a specific time. For the last four years this factor has done it’s job and carried out it well. Only minor dislike is…
Read Moreരക്തത്തിലെ അധിക പഞ്ചസാരയെ മാംസപേശികള്‍ വലിച്ചെടുക്കും ! സ്വീഡനിലെ ലാബില്‍ ഒരുങ്ങുന്നത് പ്രമേഹത്തെ എന്നന്നേക്കുമായി കീഴ്പ്പെടുത്താനുള്ള അദ്ഭുതമരുന്ന്…
ലോകജനതയെ ഏറ്റവും ദുരിതത്തിലാക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. പിടിപെട്ടാല്‍ മരണംവരെ കൂടെക്കാണും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. കൂടാതെ മറ്റു രോഗങ്ങളെ ശരീരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യും. എന്നാല്‍ പ്രമേഹത്തിനെതിരായ ലോകത്തിന്റെ പോരാട്ടം മറ്റൊരു തലത്തിലെത്തിയെന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രക്തത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ വലിച്ചെടുക്കാന്‍ ശരീരത്തിലെ മാംസപേശികളെ പ്രാപ്തമാക്കുന്ന ഒരു പുതിയ മരുന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എടിആര്‍ 258 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ഇത് ലോകത്തിലെ തന്നെ, രക്തത്തില്‍ നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്. സ്വീഡനില്‍ വികസിപ്പിച്ച ഈ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടതിനു ശേഷം ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തിലുള്ള പ്രമേഹരോഗികളില്‍ ഏറിയ പങ്കും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. മാംസപേശികളെ രക്തത്തിലെ അധിക പഞ്ചസാര ആഗിരണം…
Read Moreരണ്ട് കാമുകിമാരെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് ! അപൂര്‍വ വിവാഹത്തിന്റെ കഥയിങ്ങനെ…
ഒരേപോലെ തന്നെ സ്നേഹിക്കുന്ന രണ്ടു കാമുകിമാര്‍ ഉണ്ടായാല്‍ യുവാവ് എന്തുചെയ്യും. രണ്ടുപേരെയും ഒരേ സമയം അങ്ങ് കെട്ടാന്‍ പറ്റുമോ ? പറ്റും എന്നാണ് സന്ദീപ് ഒറോണ്‍ എന്ന യുവാവ് പറയുന്നത്. ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ചാണ് സന്ദീപ് ഏവരെയും ഞെട്ടിച്ചത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ്വമായ ഈ ഇരട്ട വിവാഹം നടന്നത്. കുസും ലക്രയെയും സ്വാതി കുമാരിയെയുമാണ് സന്ദീപ് ഒറോണ്‍ ഒരുപോലെ സ്നേഹിച്ച് ഒരുപോലെ വിവാഹം കഴിച്ചത്. പരസ്പര സമ്മതത്തോടെ ലോഹര്‍ദാഗയിലെ ഭന്ദ്ര ബ്ലോക്കിലെ ബന്ദ ഗ്രാമത്തില്‍ ഒരേ സമയം വിവാഹം നടന്നത്. മൂന്ന് വര്‍ഷമായി സന്ദീപും കുസുമും ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥ മാറിമറിഞ്ഞത്. അപ്പോഴാണ് അവിടെ…
Read Moreറൂട്ട് കനാല്‍ ശസ്ത്രക്രിയ പാളി ! മുഖം തിരിച്ചറിയാന്‍ പോലുമാവാത്ത അവസ്ഥയില്‍ നടി…
റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതിനെത്തുടര്‍ന്ന് മുഖം തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍ കന്നഡ നടി സ്വാതി സതീഷ്. മുഖം മുഴുവന്‍ നീരു വന്നു വീര്‍ത്ത അവസ്ഥയിലാണ് സ്വാതി. വീട്ടില്‍ നിന്നു പുറത്തുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായ താരം ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലാണ് സ്വാതി റൂട്ട്കനാല്‍ ചികിത്സയ്ക്ക് വിധേയയായത്. ചികിത്സ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പും നല്കി. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയെ സമീപിച്ചത്. ചികില്‍സ സംബന്ധിച്ച് അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ബെംഗളൂരു സ്വദേശിയായ…
Read More