നാൻപെറ്റ മകൻ ..! പുല്ലാട് മങ്ങാട്ട് ട്രാവൻകൂർ മെഡിക്കൽസ് ഉടമ ശശിധരപ്പണിക്കരുടെ വീട്ടിൽ മുറിച്ച പപ്പായ്ക്ക് ഉള്ളിൽ കാണപ്പെട്ട വെളുത്ത ചെറിയ പപ്പായ.
Read MoreCategory: All News
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി ഹണി റോസ്
ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ്ബി ചിപ്പിൽ അടങ്ങിയിട്ടുള്ളതാണ് വിസ. യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഹണി ഏറ്റുവാങ്ങി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് വിസ ഏറ്റു വാങ്ങിയത്. ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇസിഎച്ഛ് ഡിജിറ്റൽ വഴി ആണ്. പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു. പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിരേറ്റ്സ് ഐഡി, താമസ വിസ, പാസ്പോർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റിൽ ലഭ്യമാകും.
Read Moreവിവാഹം നടന്നില്ലെങ്കിലും സങ്കടമില്ല;മരിക്കുന്നത് വരെ സിനിമ ചെയ്യണം; തൃഷ
തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ നായികയാണ് തൃഷ. ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ് നടി. തമിഴകത്തെ യുവനായികമാരെപോലും പിന്നിലാക്കുന്നതാണ് ഇന്നും യാതൊരു കോട്ടവും സംഭവിക്കാത്ത തൃഷയുടെ സൗന്ദര്യം. അതേസമയം തൃഷയോട് കാലങ്ങളായി ആരാധകരും സിനിമാലോകവും ചോദിക്കുന്നൊരു ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്. ഒരിക്കല്‍ വിവാഹ നിശ്ചയം വരെ കഴിഞ്ഞുവെങ്കിലും പിന്നീട് അതു മുടങ്ങിപ്പോവുകയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് തൃഷ. സിനിമ എന്റെതന്നെ ഒരു ഭാഗമാണ്. മരിക്കുന്നത് വരെ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. അതാണ് എന്റെ ജോലി. നാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും സിനിമ ഉപേക്ഷിക്കില്ല. എന്നോട് എപ്പോഴാണ് വിവാഹമെന്ന് സ്ഥിരമായി ചോദിക്കാറുണ്ട്. എന്റെ മനസിന് ചേരുന്നൊരാളെ കണ്ടെത്തണം. ഇനിയുമൊരു ജന്മം കൂടി അയാള്‍ക്കൊപ്പം ജീവിക്കാം എന്ന് തോന്നണം. ഞാന്‍ വിവാഹ മോചനത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം കഴിക്കാന്‍ വേണ്ടി കഴിക്കണം…
Read Moreഅബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി ഇന്ത്യക്കാരന് 33 കോടിയുടെ സമ്മാനം
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) പ്രവാസി ഇന്ത്യക്കാരന്. ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം സെപ്റ്റംബര്‍ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുജീബിനെ നറുക്കെടുപ്പ് വേദിയില്‍ വച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 023536 എന്ന ടിക്കറ്റ് നമ്പരിലൂടെ അജീബ് ഒമറാണ്. മൂന്നാം സമ്മാനം 90,000 ദിര്‍ഹം നേടിയത് സ്റ്റീവന്‍ വില്‍കിന്‍സണാണ്. ഇദ്ദേഹം വാങ്ങിയ 169082 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 80,000 ദിര്‍ഹം സ്വന്തമാക്കിയത്…
Read Moreഓൾട്ടോ കാറിന് മുകളിൽ കയറി നിന്ന് ആൾക്കൂട്ടത്തിനു നടുവിലേക്ക് നോട്ടുകൾ വാരിയെറിഞ്ഞു; വീഡിയോ വെെറൽ
തിരക്കേറിയ റോഡ് എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരായി ഓടി പായുന്നു. അവിടേക്ക് മുഖം മൂടി ധരിച്ച് ഒരു അജ്ഞാതൻ കാറിലെത്തി കാറിനു മുകളിൽ കയറുന്നു. അയാൾ തന്റെ ബാഗിൽ നിന്നും നോട്ടു കെട്ടുകൾ വാരി ജനക്കൂട്ടങ്ങളുടെ നടുവിലേക്ക് വാരി വിതറുന്നു. ഒരു സിനിമ കഥ പറയുക ആണെന്ന് ധരിക്കേണ്ട. യഥാർഥത്തിൽ നടന്ന സംഭവമാണ്. മറ്റെങ്ങുമല്ല ജയ്പൂരിൽ അരങ്ങേറിയ ഞെട്ടിക്കുന്ന രംഗമാണിത്. വെറും 40 സെക്കന്റ് മാത്രം ദെെർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാവുകയാണ്. കാറിന് മുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നടുവിലേക്ക് നോട്ടുകൾ വാരിയെറുകയും അത് വാരനുള്ള ജനങ്ങളുടെ പാച്ചിലും വീഡിയോയിൽ കാണാൻ സാധിക്കും. ‘മണി ഹെയ്സ്റ്റ്’ വെബ് സീരിസിലേതിന് സമാനമായി മാസ്ക്ക് ധരിച്ചാണ് അജ്ഞാതൻ കാറിലെത്തിയത്. സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഞാന്‍ വാര്‍ക്കപ്പണിക്ക് പോകില്ല, എന്റെ കൈയില്‍ ഡിഗ്രിയുണ്ട്, പണിയെടുത്ത് ജീവിക്കും; സാബുമോൻ
23 വര്‍ഷമായി ഇവിടെ തന്നെയുണ്ട്. അന്ന് എന്റ കൂടെയുണ്ടായിരുന്ന പലരും ഇപ്പോഴില്ല. അതിനര്‍ഥം എന്നെ ഇഷ്ടപ്പെടുന്ന കുറേ പേര് ഉണ്ടെന്നാണ്. അതേസമയം എന്നെ വെറുക്കുന്നവരുമുണ്ട്. എന്നാല്‍ എനിക്ക് അവരോട് പരിഭവമില്ല. എന്നെ സ്നേഹിക്കുന്ന മനുഷ്യര്‍ ഉള്ളിടത്തോളം കാലം ഞാന്‍ ഇവിടെ തന്നെയുണ്ടാകും. എന്റെ അളവ് അറിയുന്ന ആളുകള്‍ വിളിക്കുന്നിടത്തോളം കാലം താന്‍ ഈ ഫീല്‍ഡില്‍ തന്നെയുണ്ടാകും. അത് എന്ന് നില്ക്കുന്നുവോ അന്ന് ഞാന്‍ അടുത്ത പണി നോക്കി പോകും. എന്നു കരുതി ഞാന്‍ വാര്‍ക്കപ്പണിക്ക് പോകില്ല. എന്റെ കൈയില്‍ ഡിഗ്രിയുണ്ട്. വേറെ പണിയെടുത്ത് ജീവിക്കും. ജീവിതത്തില്‍ പട്ടിണി കിടക്കില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. എനിക്ക് അഹങ്കാരമാണെന്നും അത് കണ്ട് എന്നെ വിളിക്കില്ലെന്നും ആളുകള്‍ പറയാറുണ്ട്. സമാന്തര ലോകത്ത് ജീവിക്കുന്നവര്‍ എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. എന്നോട് നേരിട്ട് വരുന്നതിനെ മാത്രമേ നോക്കേണ്ടതുള്ളു. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന…
Read Moreപുതിയ ചിത്രം തലൈവര്‍ 170;ഷൂട്ടിനായി രജനികാന്ത് തിരുവനന്തപുരത്ത്
പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനു വേണ്ടി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 ഓടെയാണ് താരം തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു. ആദ്യമായാണ് രജനികാന്ത് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തലൈവർ 170 എന്നാണ് താൽകാലികമായി ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ടി.ജെ. ജ്ഞാനവേല്‍ ആണ് സംവിധാനം. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍ 170. മഞ്ജു വാര്യർ , ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലെ ചിത്രീകരണം. പത്തുദിവസം താരം തിരുവനന്തപുരത്തുണ്ടാകും. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം.
Read Moreപ്രണയം റേഡിയയോട് ; 1500 -ലധികം റേഡിയോ ശേഖരവുമായി രാംസിംഗ്
റേഡിയോയിലെ സുപ്രഭാതം കേട്ടുകൊണ്ടാണ് പണ്ട് പല വീടുകളും ഉണർന്നിരുന്നത്. കാലം മാറിയപ്പോൾ റേഡിയോ കേൾക്കുന്നവരുടെ എണ്ണത്തിലും മാറ്റങ്ങൾ സംഭവിച്ചു. എങ്കിലും ഇന്നും റേഡിയോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാൾ ഉത്തർപ്രദേശിലുണ്ട്. ഉത്തർ പ്രദേശിൽ നിന്നുള്ള രാം സിംഗ് ബുദ്ധ് എന്ന 67 -കാരനാണ് ആ വ്യക്തി. 1500 -ലധികം വിന്റേജ് റേഡിയോ റിസീവറുകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.ഉത്തർപ്രദേശ് വെയർഹൗസിംഗ് കോർപ്പറേഷൻ ഡിപ്പാർട്ട്മെന്റിൽ സീനിയർ സൂപ്രണ്ടായിരുന്ന രാംസിംഗ് തന്റെ പക്കലെപ്പോഴും റേഡിയോയും കൊണ്ടു നടക്കുമായിരുന്നു. ആ പതിവ് ഇന്നും തെറ്റിച്ചില്ല.സർവീസിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ഒരു റേഡിയോ മ്യൂസിയം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്നെക്കൊണ്ട് റേഡിയോയും റേഡിയോയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ശേഖരിച്ചു വെച്ച് ഒരു റേഡിയോ മ്യൂസിയം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. രാംസിഗിന്റെ റേഡിയോ ശേഖരത്തിൽ 500 -ലധികം റേഡിയോ റിസീവറുകൾ ഉണ്ട്. 1900 ലെ ആന്റിക് റേഡിയോ വരെ ആക്കൂട്ടത്തിൽ…
Read Moreഎന്റെ ഹീറോ ആയിരുന്നു അപ്പൻ; കുഞ്ചാക്കോ ബോബൻ
ജീവിതത്തിൽ അപ്പനെ മിസ് ചെയ്യുന്ന സമയം ഒരുപാടുണ്ട്. സന്തോഷകരമായ നിമിഷങ്ങളിൽ എല്ലാം അപ്പനെ മിസ് ചെയ്യാറുണ്ട്. മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. എന്റെ നല്ലൊരു സുഹൃത്തായിരുന്നു അപ്പൻ. എന്റെ കൂട്ടുകാർ അപ്പന്റെയും കൂട്ടുകാരായിരുന്നു. അപ്പൻ വളരെ ഈസി ഗോയിംഗ് ആയ വ്യക്തിയായിരുന്നു. ഒരു ഫ്രണ്ട്ലി റിലേഷൻഷിപ്പ് തന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ. എന്നാൽ നല്ല അടിയും ഉണ്ടായിട്ടുണ്ട്. അപ്പൻ നല്ല ചെയിൻ സ്മോക്കർ ആയിരുന്നു. കാലൊക്കെ മുറിക്കേണ്ട അവസ്ഥ വന്നിട്ടും അപ്പൻ പുകവലി നിർത്താൻ മടി കാണിച്ചു. അപ്പോൾ ഞാൻ അപ്പന്റെ അപ്പനാകുമായിരുന്നു. എന്നാൽ എല്ലാം സ്നേഹത്തിന്റെ പുറത്താണ് സംഭവിക്കുന്നത്. എന്റെ ഹീറോ ആയിരുന്നു അപ്പൻ. പിതാവിന്റെ ഓർമകൾ അയവിറക്കി കുഞ്ചാക്കോ ബോബൻ.
Read Moreഅറ്റ്ലിയുമായി ഉടക്കിയെന്ന റിപ്പോര്‍ട്ട് ; മാനനഷ്ടക്കേസ് നൽകാൻ നയൻതാര
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാൻ നയൻതാരയുടെ ബോളിവുഡിലെ തുടക്കം വന്പൻ ഹിറ്റായി മാറിയിരിക്കുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തില്‍ ആദ്യമായി നായികയായപ്പോള്‍ വിസ്മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടെ പേരിലായത്. എന്നാല്‍ അതി നിടെ അറ്റ്ലിയുമായി നയൻതാര തര്‍ക്കത്തിലാണെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതില്‍ നടി നയൻതാര മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഒരു തമിഴ് ഓൺലൈൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജവാനി’ല്‍ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങള്‍ കുറവാണെന്ന് പരാതി ഉയരുകയും നടി അതില്‍ പരിഭവിച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നല്‍കിയതാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്ക്കെതിരെമാനനഷ്ടക്കേസ് നൽകാൻ നയൻതാര? താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ നയൻതാര ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല. ജവാനില്‍ നയൻതാര ചെയ്ത വേഷത്തെ ക്കുറിച്ച് ഷാരൂഖ് ഖാൻ…
Read More