അമ്പലപ്പുഴ: കടക്കുമുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഹൈവേ പോലീസിന്റെ പിഴ. അമ്പലപ്പുഴ ജംഗ്ഷന് കിഴക്ക് ഭാഗത്ത് പാർക്കു ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തിയെടുത്താണ് ഹൈവേ പോലീസ് പിഴ ചുമത്തുന്നത്. കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ കടകൾക്കു മുന്നിൽ വാഹനം പാർക്കു ചെയ്യുമ്പോൾ ഹൈവേ പോലീസെത്തി ചിത്രമെടുത്ത് പിഴയീടാക്കുകയാണ്. അമ്പലപ്പുഴയിൽ പാർക്കിംഗ് സംവിധാനമെങ്ങുമില്ല. സാധനങ്ങൾ വാങ്ങാൻ വരുന്ന തങ്ങൾ വാഹനങ്ങൾ എവിടെ പാർക്കു ചെയ്യുമെന്നാണ് വാഹന ഉടമകളുടെ ചോദ്യം.പാർക്കിംഗ് സംവിധാനമൊരുക്കിയ ശേഷം ഇവിടെ പാർക്കു ചെയ്തില്ലെങ്കിൽ പിഴയീടാക്കാൻ പോലീസിന് അധികാരമുണ്ട്. അമ്പലപ്പുഴ ജംഗ്ഷന് കിഴക്കു ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമാകുന്ന തരത്തിൽ വാഹനങ്ങളിൽ വഴിയോരക്കച്ചവടം നടത്തുന്നത് കണ്ണടക്കുന്ന പോലീസാണ് കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ പിഴിയുന്നത്. വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് പഞ്ചായത്തു തന്നെ ജില്ലാ കളക്ടർ, പൊതു മരാമത്ത് വകുപ്പ്, പോലീസ് എന്നിവരോട് ആവശ്യപ്പെട്ടതാണ്. വഴിയോരക്കച്ചവടത്തിന് പോലീസും…
Read MoreCategory: Alappuzha
എസ്ഐ യെ തള്ളിയിട്ട് കൈയൊടിച്ചു; ആശുപത്രിയിൽ ബഹളം കൂട്ടിയയാളെ സ്റ്റേഷനിലെത്തക്കുന്നതിനിടെയാണ് ആക്രമണം
ആറന്മുള: മദ്യപിച്ചു ബഹളം ഉണ്ടാക്കിയെന്ന പേരില്‍ ജില്ല ആശുപത്രിയില്‍നിന്നു പിടിച്ചുകൊണ്ടുവന്നയാള് എസ്ഐയെ തള്ളിതാഴെയിട്ടു. ആറന്മുള എസ്ഐ സാജു പി. ജോര്‍ജിന്റെ കൈ ഒടിഞ്ഞു. സംഭവത്തില്‍ കാഞ്ഞിരവേലി സ്വദേശി അഭിലാഷ് കസ്റ്റഡിയിലായി. കഴിഞ്ഞദിവസം രാത്രി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ബഹളം വയ്ക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഡ്യുട്ടിയിലുണ്ടായിരുന്ന സാജു പി ജോര്‍ജ് ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ആറന്മുള പോലീസ് റ്റേഷന് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് പോലീസ് റ്റേഷന് പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ നിന്നും അഭിലാഷുമായി പടി കയറുന്നതിനിടെ എസ്ഐ സാജുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. എസ്ഐയെ ഇയാള്‍ പിടിച്ചുതള്ളി. താഴെ വീണപ്പോള്‍ കൈക്ക് ഒടിവുണ്ടായി. ഉടന്‍ തന്നെ മറ്റ്പോലീസുകാര് അഭിലാഷിനെ കീഴടക്കി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാജു പി ജോര്‍ജിന് കൈയില്‍ സ്റ്റീല്‍ റോഡ് ഇടുന്നതിനായി ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Read Moreസ്കൂൾ വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; മുകേഷ് അറസ്റ്റിൽ
മാന്നാർ: സ്കൂൾ വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തിൽ യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പേരൂർ ചേപ്പഴത്തിൽ ലക്ഷം വീട് കോളനിയിൽ മുകേഷ് (34) ആണ് അറസ്റ്റിലായത്. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുക എന്ന ഉദ്ദേശത്തോടെ പ്രതിയുടെ ഫോണിൽ സേവ് ചെയ്തിരുന്ന വീഡിയോ കാണിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. പഠനത്തിൽ പിന്നാക്കം പോയ കുട്ടിയെ അധ്യാപകർ കൗൺസിലിംഗ് ചെയ്തപ്പോൾ വിവരം അറിയുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് രക്ഷാകർത്താക്കൾ മാന്നാർ പോലീസിൽ പരാതി നൽകി. പ്രതിയെ വീട്ടിൽ നിന്നു മാന്നാർ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകഞ്ചാവു കേസില്‍ ജാമ്യം നിന്നില്ല; വീട്ടിൽ അതിക്രമിച്ച് കയറി മർദനം; അഞ്ചംഗ സംഘം അറസ്റ്റില്‍
അടൂര്‍: കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിലുള്ള വിരോധം നിമിത്തം വീടുകയറി ആക്രമണം നടത്തിയ അഞ്ചംഗസംഘം അറസ്റ്റില്‍. പഴകുളം ഭവദാസന്‍ മുക്കിലുള്ള പൊന്മാന കിഴക്കേതില്‍ വീട്ടില്‍ അതിക്രമിച്ച് കയറി, വീടിന്റെ മുന്‍ വശം ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്ക്കുകയുംവീട്ടുകാര്ക്കുനേരെ വധഭീഷണി മുഴുക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പള്ളിക്കല്‍ പഴകുളം ശ്യാമിനി ഭവനത്തില്‍ ശ്യാംലാല്‍ (32), പാലമേള് ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതില്‍ ആഷിഖ് (23), പഴകുളം പന്ത്രോംകുഴിയില് ഷെഫീഖ് (36), പഴകുളം അനില്‍ ഭവനില്‍ അനീഷ് (36), കുടശനാട് വട്ടയത്തിനാല്‍ തെക്കേക്കര മുരളിഭവനത്തില്‍ അരുണ്‍ (26) എന്നിവരാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. വീട്ടമ്മയായ സലീനയുടെ പരാതിയിലാണ് നടപടി. തന്നെ അപമാനിച്ചതായും മാരകമായി ആക്രമിച്ചതായും സലീനയുടെ പരാതിയില്‍ പറയുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അഞ്ചംഗം സംഘം വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും വീട്ടുകാരെ കൈയേറ്റം ചെയ്യുകയും…
Read Moreവണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു
അമ്പലപ്പുഴ: ആശുപത്രിയിൽ കരാർ ജീവനക്കാരിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു.യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കരാർ ജീവനക്കാരിയായ യുവതിയെ മനോജ് എന്ന സെക്യൂരിറ്റി ജീവനക്കാരൻ കയറിപ്പിടിക്കുകയായിരുന്നു. യുവതി നിലവിളിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. പിന്നീട് യുവതി നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്തു.
Read Moreമുഹമ്മയിൽ വിജയാഘോഷം വിമാനം കയറി; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ വിമാനം കയറ്റി കുടുംബശ്രീ പ്രവർത്തകർ
മുഹമ്മ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയതിന്റെ വിജയാഘോഷം വിമാനം കയറി. വിദ്യാർഥികൾക്ക് പ്രോൽസാഹനമായി കുടുംബശ്രീ പ്രവർത്തകരാണ് വിമാനയാത്ര ഒരുക്കിയത്. മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കുട്ടികളാണ് വിമാനത്തിൽ പറന്നത്. രാവിലെ ഏഴിനു നെടുമ്പാശേരിയിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് 10 കുട്ടികളും 10 കുടുംബശ്രീ പ്രവർത്തകരുമടങ്ങുന്ന സംഘം ബംഗളൂരുവിലേക്കു പറന്നത്. എട്ടോടെ ബംഗളൂരുവിൽ എത്തിയ സംഘം ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. മെട്രോ ട്രെയിനിൽ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെനിന്ന് ബംഗളൂരു -കൊച്ചുവെളി ട്രെയിനിൽ നാട്ടിലേക്കു മടങ്ങി. വിമാനത്തിൽ യാത്ര ചെയ്ത മുഴുവൻ പേർക്കും വിമാന യാത്ര ആദ്യമായിരുന്നു. പഴയ ദിനപത്രങ്ങൾ ശേഖരിച്ചും ആക്രി സാമഗ്രികൾ സമാഹരിച്ചുമാണ് യാത്രയ്ക്കുള്ള പണം കുടുംബശ്രീ അംഗങ്ങൾ കണ്ടെത്തിയത്. അടുത്ത വർഷവും ഇത്തരത്തിൽ ഉയർന്ന വിജയം നേടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വേറിട്ട പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഇവർ. യാത്രയ്ക്ക് എഡിഎസ്…
Read Moreവ്യജന്മാർ ഒന്നന്നൊന്നായി കുടുങ്ങുന്നു; വ്യാജബിരുദം നേടിയവരിൽ പ്രമുഖ നേതാക്കളും?
കായംകുളം : വ്യജന്മാർ ഒന്നന്നൊന്നായി കുടുങ്ങുകയാണ്. വ്യാജ ഡിഗ്രി വിഷയം നിഖിൽ തോമസിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് പുറത്തു വരുന്ന വിവരം. കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും ഉണ്ടെന്ന് അറസ്റ്റിലായ അബിൻ രാജ് മൊഴി നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ ഇത് ഒതുക്കി തീർക്കാനാണ് സാധ്യത. നിഖിലിനെ മാത്രം ബലിയാടാക്കി കേസ് ഒതുക്കിയേക്കും. നിഖിൽ തോമസിനെതിരായ എം.എസ്.എം കോളേജിന്റെ പരാതിയിൽ മാത്രം അന്വേഷണം നടത്തിയാൽ മതിയെന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചതായി അറിയുന്നു. പരാതിക്കാർ ഇല്ലാത്തതിനാൽ മറ്റ് വ്യാജസർട്ടിഫിക്കറ്റുകളെപ്പറ്റി അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. അന്വേഷണവുമായി മുന്നോട്ട് പോയാൽ കുടുങ്ങുന്നത് ഉന്നതരാകുമെന്ന ദീർഘവീക്ഷണം തന്നെയാണ് കാരണം. സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്ത അബിൻ രാജും പൊലീസിനോട് വെളിപ്പെടുത്തിയത് പാർട്ടിയിലെ പ്രമുഖനേതാക്കളുടെ പേരുകളാണ്. അതിന്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. സ്പെഷൽ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Read Moreഗൃഹപ്രവേശന പൂജയ്ക്കെത്തി; എല്ലാം കഴിഞ്ഞപ്പോൾ വീട്ടമ്മയെ കയറിപ്പിടിച്ച് പൂജാരി; കേസെടുത്ത് പോലീസ്
കോഴഞ്ചേരി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ ക്ഷേത്രപൂജാരിക്കെരിരേ ആറന്മുള പോലീസ് കേസെടുത്തു. കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പൂജാരി മഹേഷിനെതിരേയാണ് കേസ്. കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. പരാതിക്കാരിയുടെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട് കൊണ്ടു വന്ന വിളക്കും മറ്റു സാമഗ്രികളും തിരികെ എടുക്കാൻ ചെന്നപ്പോഴാണ് പീഡനശ്രമമെന്ന് പറയുന്നു പൂജാരിയുടെ പിടിയിൽ നിന്ന് കുതറി ഓടിയപ്പോഴാണ് ജാതിപ്പേര് വിളിച്ചതെന്നും പരാതിയിലുണ്ട്. ശനിയാഴ്ച വൈകിട്ടാണ് പോലീസ് കേസെടുത്തത്.
Read Moreലഹരിവിൽപനയെക്കുറിച്ച് പോലീസിനു വിവരം നൽകി; റോഡിൽ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു
ആലപ്പുഴ: മയക്കുമരുന്നു വിൽപ്പന സംബന്ധിച്ച് പോലീസിനു വിവരം നൽകിയെന്ന് ആരോപിച്ച് ഗൃഹനാഥനെ കുത്തി പരിക്കേൽപിച്ചു. ചന്തിരൂർ മുളക്കൽപ്പറമ്പിൽ എം.എം. നൗഷാദി(56 ) നെയാണു കത്രികയ്ക്കു കുത്തി പരിക്കേൽപിച്ചത്. ചന്തിരൂർ പാലത്തിനു തെക്കുവശം മറുവ ഐസ് പ്ലാന്റിന് സമീപം വ്യാഴാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ആദ്യം തലയ്ക്കു പിന്നിലും പിന്നീടു കൈകൊണ്ട് തടുത്തതിനാൽ ഷോൾഡറിനും കുത്തേറ്റു. പ്രാണരക്ഷാർഥം ഓടിയ ഇയാൾ നിലത്തുവീണു. പ്രദേശവാസികൾ ഓടിക്കൂടിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. ഓടികൂടിയവർ നൗഷാദിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയക്കുമരുന്നു വിൽപ്പന നടത്തിയതിന് ചന്തിരൂർകുന്നേൽ പറമ്പിൽ വാടകയ്ക്കു താമസിക്കുന്ന സിദ്ധിഖിനെ കഴിഞ്ഞ ദിവസം അരൂർ പോലീസ് പിടികൂടിയിരുന്നു. പോലീസിന് ഇവരെ ഒറ്റിക്കൊടുത്തത് നൗഷാദാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. നൗഷാദ് അരൂർ പോലീസിൽ പരാതി നൽകി.
Read Moreഅപകടത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ് ; പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കള്ളനും സംഘവും അറസ്റ്റിൽ
കോഴഞ്ചേരി: പുതിയകാവ് അമ്പലത്തിന് സമീപത്ത് നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നാം പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. അയിരൂര്‍ കാഞ്ഞേറ്റുകര വേലംപടി കുമ്പിളും മൂട്ടില് സൂരജാണ് (19) അറസ്റ്റിലായ രണ്ടാം പ്രതി. ചെറുകോല്‍പ്പുഴ – റാന്നി റോഡില്‍ പുതിയകാവ് അമ്പലത്തിനു സമീപം കഴിഞ്ഞ 14ന് ഇരു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ട ഒരു മോട്ടോര്‍ സൈക്കിള്‍ അമ്പലത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് സമീപമുള്ള മതിലിനോട് ചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു. ഈ ബൈക്കാണ് 17ന് രാത്രി മോഷ്ടിക്കപ്പെട്ടത്. അയിരൂര്‍ കൈതക്കോടി കീമാത്തില്‍മുക്കിനു സമീപം കുരുടാമണ്ണില്‍ വര്‍ക്കലെത്ത് വീട്ടില്‍ സാം ഫിലിപ്പിന്റെതാണ് ബൈക്ക്. ഇത് സംബന്ധിച്ച പരാതിയില്‍ കേസെടുത്ത കോയിപ്രം പോലീസ് മോഷ്ടിക്കപ്പെട്ട ബൈക്ക് ചെങ്ങന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രതിക്കായുള്ള അന്വേഷണത്തിനിടെ, കഴിഞ്ഞദിവസം പുലര്‍ച്ചെ 12.15 ഓടെ കോഴഞ്ചേരി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും കേസിലെ ഒന്നാം പ്രതിയായ…
Read More