പന്തളം: പട്ടാപ്പകല്‍ വീട്ടമ്മയെ കൈകള്‍ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിന്റെ സൂത്രധാരന്‍ അയല്‍വാസിയായ യുവാവെന്ന് പോലീസ്. കേസില്‍ ഇന്നലെ അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ ആദര്‍ശ് മോഷണം ആസൂത്രണം ചെയ്തശേഷം വീട്ടമ്മയുടെ കണ്മുമ്പില്പെടാതെ മാറിനില്ക്കുകയായിരുന്നുവെന്ന് വ്യക്തമായി. കേസില്‍ സഹോദരങ്ങളായ മലയാലപ്പുഴ താഴം ചേറാടി ലക്ഷംവീട് കോളനിയില്‍ സിജി ഭവനത്തില്‍ സുഗുണന് ( സിജു – 28), അനുജന് സുനില്‍ രാജേഷ്(25), തോന്നല്ലൂര്‍ ആനന്ദവിലാസത്തില്‍ എസ്.ആദര്‍ശ്(30) എന്നിവരാണ് ഇന്നലെ പിടിയിലായത്. കടയ്ക്കാട് ഉളമയില്‍ വീട്ടില്‍ റാഷിക്കിനെ(19) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കടയ്ക്കാട് പനയറയില്‍ ശാന്തകുമാരിയെ(72)കെട്ടിയിട്ട് മോഷണം നടത്തിയകേസിലാണ് അറസറ്റ്. കഴിഞ്ഞ 20-ന് പകല്‍ 12 മണിയോടെ വാഴയില വെട്ടാന്‍ എന്ന വ്യാജേന വീട്ടിലെത്തിയ മൂന്നുപേരില്‍ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് ശാന്തകുമാരിയെ കൈകള്‍ ബന്ധിച്ച് മോഷണം നടത്തിയത്. മുൻപരിചയംപത്തനംതിട്ട കുമ്പഴയിലുള്ള വര്‍ക്ഷോപ്പിലും മദ്യശാലകളിലും ഒത്തുചേര്‍ന്നു സ്ഥാപിച്ചെടുത്ത…
Read MoreCategory: Alappuzha
ശക്തമായ തിരമാലകളെ അതിജീവിച്ച് കടലിൽ ഇറക്കി! പൊന്തുവള്ളക്കാർക്ക് വലനിറയെ ചെറിയ അയല; മായം ചേരാത്ത പച്ചമത്സ്യം വാങ്ങാൻ ആവശ്യക്കാരും ഏറെ
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽനിന്നും ഇന്നലെ കടലിൽപോയ പൊന്തുവള്ളങ്ങൾക്ക് ചെറുമീനുകൾ സുലഭമായി ലഭിച്ചു. ശക്തമായ തിരമാലകളെ അതിജീവിച്ചാണ് പൊന്തുകൾ കടലിൽ ഇറക്കിയത്. അഞ്ചാലും കാവ് ചാകരയാണെങ്കിലും വള്ളങ്ങൾ കടലിൽ ഇറക്കിയില്ല. കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ ഇവിടെനിന്നും വള്ളങ്ങൾ പോകാൻ പോലീസ് അനുവദിച്ചില്ല. രണ്ടുദിവസം ശക്തമായ കാറ്റും മഴയുമാണ് കാലാവസ്ഥ മുന്നറിയിപ്പിലുള്ളത്. തെർമോകോളിൽ നിർമിച്ച പൊന്തിൽ ഒരാൾ മാത്രമാണ് കയറുന്നത്. പൊന്തുകൾക്കു ലഭിച്ച മത്സ്യം റോഡരികിലിട്ടു വില്പന നടത്തി. ചെറിയ അയലയാണ് കൂടുതലായും ലഭിച്ചത്. മായം ചേരാത്ത പച്ചമത്സ്യം വാങ്ങാൻ ആവശ്യക്കാരും ഏറെയാണ്.
Read Moreയുവതിയെ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരീ ഭര്‍ത്താവ് പോലീസ് പിടിയിൽ; മൃതദേഹത്തിന്റെ വസ്ത്രത്തിലും ശരീരത്തിലും മണലും കണ്ടെത്തി
ചേർത്തല: സഹോദരിയുടെ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെ ത്തി. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് തളിശേരിതറ ഉല്ലാസിന്റെയും സുവർണയുടെയും മകൾ ഹരികൃഷ്ണ(25)യെയാണ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്കാലിക നഴ്സായി ജോലിചെയ്യുന്ന ഹരികൃഷ്ണ അവിവാഹിതയാണ്. സംഭവത്തിനു ശേഷം കാണാതായ സഹോദരീ ഭര്‍ത്താവിനെ പോലീസ് പിടികൂടി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷി (ഉണ്ണി-35)നെ വാരനാട് ചെങ്ങണ്ടയിലുള്ള അകന്ന ഒരു ബന്ധുവീട്ടിൽ നിന്നും പട്ടണക്കാട് സിഐ യുടെ നേതൃത്വത്തിലാണ് പിടികൂടിയത്. അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം ആറോടെ പട്ടണക്കാട് സിഐ ആർ.എസ് ബിജുവിന്റെ നേതൃത്വത്തിൽ രതീഷ് ഒളിവിലായിരുന്ന വീട് വളയുകയായിരുന്നു. പോലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച രതീഷിനെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് സിഐ ആർ.എസ്. ബിജു…
Read Moreസ്വർണ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയ്ക്കെതിരേ പതിനാറോളം പരാതികൾ! കേസ് ഒതുക്കിത്തീർക്കാൻ അണിയറയിൽ നീക്കം
ഹരിപ്പാട് : സ്വർണ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയ്ക്കെതിരേ പതിനാറോളം പരാതികൾ. സ്വർണത്തിൽ ഹാൾമാർക്ക് മുദ്ര പതിപ്പിക്കാം എന്നു പറഞ്ഞാണ് പരാതിക്കാരിൽ നിന്നും ഇയാൾ സ്വർണം കൈപ്പറ്റിയത്. വിവിധ പരാതികളിൽ ആയി 60 പവനോളം സ്വർണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണനെതിരേ കനകക്കുന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങിയ വരെ അങ്ങോട്ട് ബന്ധപ്പെട്ട് സ്വർണത്തിൽ ഹാൾ മാർക്ക് മുദ്രകൾ ഇല്ലെന്നും ഇത് ചെയ്തു നൽകാം എന്നും പറഞ്ഞാണ് സ്വർണം പലരിൽ നിന്നും ഇയാൾ കൈക്കലാക്കിയത്. സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതികൾ ഉണ്ടായത്. കൂടാതെ കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കു ശേഷം ജ്വല്ലറി തുറന്നിട്ടില്ല. ഇതും നാട്ടുകാർക്ക് സംശയത്തിന് ഇട നൽകി. രണ്ടുമാസം മുൻപ് സ്വർണം നൽകി തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് ഒരു വ്യക്തി നൽകിയ പരാതിയെ…
Read Moreജീവനക്കാരിയോട് മോശം പെരുമാറ്റം! ലിഫ്റ്റിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇരയ്ക്ക് അനുകൂലമായി മൊഴി നൽകി; അറ്റന്റർക്ക് മുട്ടന്‍പണി
അമ്പലപ്പുഴ: ആശുപത്രി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ അറ്റന്ററെ ജോലിയിൽനിന്നു പുറത്താക്കി. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ എൻഎച്ച് എം ഗ്രേഡ്-2 അറ്റന്ററായി ജോലി ചെയ്തിരുന്ന ആളെയാണ് ജീവനക്കാരിയുടെ പരാതിയിൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ ജോലിയിൽനിന്ന് നീക്കിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 ന് എച്ച് -1, എച്ച് -2 ബ്ലോക്കിലെ ലിഫ്റ്റിലായിരുന്നു സംഭവം. പത്താം വാർഡിലെ അറ്റന്ററായ ഇയാൾ ഡ്യൂട്ടിക്കെത്തുന്നതിനായി ലിഫ്റ്റിൽ കയറുമ്പോൾ, ഇതേ ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. ഈ സമയം മറ്റൊരു ജീവനക്കാരനും ലിഫ്റ്റിലുണ്ടായിരുന്നു. യുവതി നൽകിയ പരാതി സൂപ്രണ്ട് അമ്പലപ്പുഴ പോലീസിനു കൈമാറിയ ശേഷം ഇന്നലെയാണ് ഇയാളെ പുറത്താക്കിയത്. ലിഫ്റ്റിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇരയ്ക്ക് അനുകൂലമായി മൊഴി നൽകിയതിനെ തുടർന്നാണ് നടപടി. പോലീസ് തുടർ അന്വേഷണം നടത്തി ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് സുപ്രണ്ട് പറഞ്ഞു.
Read Moreനല്ല പിടയ്ക്കണ മീന്‍, വിലയോ തുച്ഛം, ഗുണമോ മെച്ചം! കടലിൽ വിരിച്ച വലയിലെ മീനുമായി വണ്ടിപിടിച്ചു മത്സ്യത്തൊഴിലാളികൾ കുട്ടനാട്ടിൽ
മങ്കൊന്പ്: കടലിൽ വിരിച്ച വലയിൽനിന്നുള്ള മീനുമായി വണ്ടിപിടിച്ചു മത്സ്യത്തൊഴിലാളികൾ കടപ്പുറത്തുനിന്നും കുട്ടനാട്ടിലെത്തിയപ്പോൾ നാട്ടുകാർക്കും മനംനിറഞ്ഞു. പ്രാദേശിക കച്ചവടക്കാരിൽനിന്നും അമിതവിലയ്ക്കു ദിവസങ്ങൾ പഴക്കമുള്ള മീൻ വാങ്ങി ശീലിച്ച കുട്ടനാട്ടുകാർക്കിത് കൗതുകവും സന്തോഷവും പകരുന്നതായി. കുട്ടനാട്ടിലെ ആലപ്പുഴ-ചങ്ങനാശേരി റോഡുവക്കിലാണ് മീനുകളടങ്ങുന്ന വലയുമായി മത്സ്യത്തൊഴിലാളികളെത്തിയത്. വിലയിൽ കാര്യമായ വ്യത്യാസമില്ലെങ്കിലും പച്ചമീൻ കിട്ടുമെന്നതിനാൽ ആവശ്യക്കാർ ഏറെയായിരുന്നു. മത്തി കിലോഗ്രാമിനു 220 രൂപ പ്രകാരം വില്പന നടന്നപ്പോൾ, ചെമ്മീനു 250 ഉം, മണങ്ങിനു 100 രൂപയുമായിരുന്നു വില. എന്നാൽ നാട്ടിൽ മത്തിക്കു 260 രൂപ വരെയാണ് കച്ചവടക്കാർ വാങ്ങുന്നത്. പലപ്പോഴും പഴകിയ മത്സ്യങ്ങളാണ് വില്പനയ്ക്കെത്തുന്നതെന്നും പരാതിയുണ്ട്. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ കടൽ മീനിനു വലിയ ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. മത്തി, ചൂര, അയല, കൊഴുവ തുടങ്ങിയ മീനുകളാണ് കുട്ടനാട്ടിൽ അധികവും വില്പനയ്ക്കെത്തുന്നത്. അതേസമയം ഇക്കുറി കാലവർഷവും, കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞതോടെ കുട്ടനാട്ടിൽ കായൽ മീനിന്റെ…
Read Moreവ്യാജ അഭിഭാഷക സംസ്ഥാനം വിട്ടെന്നു സംശയം; യുവതിയെ ചൊല്ലി അഭിഭാഷകർക്കിടയിൽ ഭിന്നിപ്പ്
ആലപ്പുഴ : പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്തെന്ന ആരോപണം നേരിടുന്ന സെസി സേവ്യർ സംസ്ഥാനം വിട്ടോയെന്ന് സംശയം. നോർത്ത് സി ഐ യുടെ നേതൃത്വത്തിൽ ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരുടെ ഫോണും പ്രവർത്തിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും നീക്കി. ജഡ്ജിമാരെ പോലും കബളിപ്പിച്ച യുവതിയെ പെട്ടെന്ന് പിടികൂടണമെന്ന സമ്മർദം പോലീസിനുമുണ്ട്. അഭിഭാഷകർക്കിടയിലും ഇവരെ ചൊല്ലി ഭിന്നിപ്പുണ്ടെന്ന് സൂചനയുണ്ട്. ബാർ കൗൺസിൽ രജിസ്ട്രേഷൻ രേഖകളും സർട്ടിഫിക്കറ്റുകളും പരിശോധിക്കാതെയും ഫീസ് മാത്രം വാങ്ങി അംഗത്വം നൽകിയെന്ന ആക്ഷേപവും സജീവമാണ്.
Read Moreദേശീയപാത വികസനം: പേന തുമ്പിൽ ഉദ്യോഗസ്ഥരുടെ വിവേചനം; നഷ്ടപരിഹാര തുകയിൽ ഭൂവുടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം
ഹരിപ്പാട്: ദേശീയപാത വികസനത്തിനായി കാർത്തികപ്പള്ളി താലൂക്കിൽ സ്ഥലമെടുപ്പിൽ അധികാരികൾ വിവേചനം കാട്ടിയതായി ഭൂഉടമകൾ ആക്ഷേപവുമായി രംഗത്ത്. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന കരുവാറ്റ, കുമാരപുരം വില്ലേജുകളിൽപെട്ട സർവേ നമ്പരിലുള്ള പന്ത്രണ്ടിൽ അധികം ഉടമകളാണ് വഞ്ചിതരായത്. ഇവർക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പിഴവ് പരിഹരിച്ച് അർഹമായ നഷ്ടപരിഹാരം അനുവദിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് വസ്തു ഉടമകൾ കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകി.ഇരു വില്ലേജിലെയും ഡാറ്റാ ബാങ്കിലെ രേഖകളിൽ വസ്തു പുരയിടമായി രേഖപെടുത്തിയിട്ടുള്ളത്. എന്നാൽ സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ ഈ വസ്തുക്കൾ നിലമായി പരിഗണിച്ച് നഷ്ടപരിഹാര തുക കുറക്കുകയാണ് ചെയ്തത്. നിലം പുരയിടമാറ്റി മാറ്റാൻ വസ്തു ഉടമകൾ ആർഡിഒ ഓഫീസിലും സ്ഥലമെടുപ്പ് ചുമതലയുള്ള കാർത്തികപ്പള്ളി താലൂക്കിലെ ഓഫീസുകളിൽ പലതവണ കയറിയെങ്കിലും ഉടമകളുടെ ആവശ്യം പരിഗണിച്ചില്ല. എന്നാൽ പരാതിയുമായി എത്തിയ ഭൂഉടമകളോട് ഉദ്യോഗസ്ഥർ നിങ്ങൾ പരാതി നൽകേണ്ട ആവശ്യമില്ലെന്നും സ്ഥലം നോക്കാൻ വരുമ്പോൾ…
Read Moreഎല്‍ഡിഎഫിനുള്ളിലെ ചക്കളത്തി പോരാട്ടം റാന്നിയുടെ വികസനത്തെ ബാധിച്ചേക്കും; മന്ത്രിമാരുടെ പരിപാടികളിൽ എംഎൽഎയെ കാമാനില്ലെന്ന് യൂത്ത് കോൺഗ്രസ്
റാന്നി: മന്ത്രിമാര്‍ പങ്കെടുക്കുന്ന പരുപാടികളില്‍ നിന്നും റാന്നി എംഎല്‍എ പ്രമോദ് നാരായണനെ സിപിഎം ഒഴിവാക്കുന്നതായി യൂത്ത് കോണ്‍ഗ്രസ്. മന്ത്രിമാരായ എ. കെ. ശശീന്ദന്, വി. എന്‍. വാസവന് എന്നിവര്‍ പങ്കെടുത്ത റാന്നിയിലെ പൊതുപരിപാടികളില്‍ എംഎല്‍എയെ ഒഴിവാക്കിയിരുന്നു. വനംവകുപ്പ് പരിപാടിയില്‍ എംഎല്‍എയെ ഒഴിവാക്കിയായിരുന്നു നോട്ടീസ് ഇറക്കിയത്. ഒടുവില്‍ പ്രോട്ടോകോള്‍ ലംഘനം വിവാദമാകുമെന്നു കണ്ട് എംഎല്‍എയെ ഓണ്‍ലൈനില്‍ അധ്യക്ഷനാക്കുകയായിരുന്നു. റാന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ശബരിമലയില്‍ മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പരിശോധിക്കാന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് എത്തിയപ്പോഴും റാന്നി എംഎല്‍എ അറിഞ്ഞില്ല. എല്‍ഡിഎഫിനുള്ളിലെ ചക്കളത്തി പോരാട്ടം റാന്നിയുടെ വികസനത്തെ ബാധിക്കുന്ന ഘട്ടമെത്തിയിട്ടും ഭരണപക്ഷ യുവജനസംഘടനകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എയെ ഒഴിവാക്കുന്ന സമീപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി പറഞ്ഞു.
Read Moreആറുകളിൽ ജലനിരപ്പ് ഉയർന്നു; അപ്പര്‍കുട്ടനാട്ടില്‍ വെള്ളപ്പൊക്കം; അടുത്തദിവസങ്ങളില്‍ ക്യാമ്പ് തുറക്കേണ്ടിവരും
കുട്ടനാട്: പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപ്പര്‍കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരണം, തലവടി, എടത്വ, തകഴി, വീയപുരം പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. ഇടറോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മഴ ഇനിയും തുടർന്നാൽ വെള്ളപ്പൊക്കം രൂക്ഷമാകും. പല പാടങ്ങളും മടവീഴ്ച ഭീഷണി നേരിടുന്നുണ്ട്. വെള്ളം ഉയര്‍ന്നാല്‍ അടുത്തദിവസങ്ങളില്‍ ക്യാമ്പ് തുറക്കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Read More