ചെങ്ങന്നൂർ: തൊഴിൽ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത് ഒളിവിലായ ശേഷം പിന്നീട് പോലീസിൽ കീഴടങ്ങിയ മുൻ ബിജെപി പഞ്ചായത്തംഗത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത മുളക്കുഴ മുൻ പഞ്ചായത്തംഗവും ഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ. നായ ർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ എന്നിവർ വ്യാഴാഴ്ച ചെങ്ങന്നൂർ പോലീസിൽ കീഴടങ്ങിയിരുന്നു. മൂന്നാമൻ ലെനിൻ മാത്യുവിനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.അറസ്റ്റിലായ സനുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതു വരെ 12 പരാതിക്കാർ രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ഇനിയും ഇതിലും കൂടാനാണ് സാധ്യത. 12 പരാതിക്കാരിൽ നിന്നായി 1. 85 കോടി തട്ടിയെടുത്തതായി സിഐ ജോസ് മാത്യു പറഞ്ഞു.…
Read MoreCategory: Alappuzha
പണവുമായി അവൻ സൈക്കിളിൽ വരുമ്പോൾ തള്ളിയിടും, ബൈക്കിൽ കൃത്യ സമയത്ത് എത്തിയേക്കണം; ചേർത്തലയിൽ 13 ലക്ഷം കവർന്ന കുട്ടികള്ളന്മാരെ പൊക്കി
മുഹമ്മ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തി കവർന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ കുന്നേപ്പാടം വീട്ടിൽ രണവൽ പ്രതാപൻ (28), കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ മുഹമ്മ പുത്തൻചിറ വീട്ടിൽ ആഷിക്(27) എന്നിവരെയാണ് ആലപ്പുഴ ഡിവൈ എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മോഷണത്തിന് ഉപയോഗിച്ച പൾസർ ബൈക്കും പൊലീസ് പിടിച്ചുടുത്തു. ഇവരുടെ സഹായികളായ മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12.30ന് കലവൂർ മലബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന പമ്പിലെ ജീവനക്കാരൻ പണമടങ്ങിയ ബാഗുമായി ബാങ്കിലേക്ക് പോകുമ്പോൾ ജാക്കറ്റും…
Read Moreവെറുതേ രസത്തിന് ചെയ്തതല്ല, നാടിന്റെ നന്മയ്ക്കായ്..! ഒഴുക്കിന് തടസമായി പാലത്തിന്റെ തൂണിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് യുവാക്കള്‍
എടത്വ: പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് യുവാക്കള്‍ മാതൃകയായി. തലവടി ഗവ. ഹൈസ്കൂള്‍ പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം വാരിമാറ്റിയാണ് യുവാക്കള്‍ മാതൃക കാട്ടിയത്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ പമ്പാനദിയുടെ കൈവഴിയായ പ്രധാന തോടിന് കുറുകെയുള്ള പാലത്തിന് താഴെയാണ് പുല്ലും, തടിക്കഷണങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യവും അടിഞ്ഞുകൂടിയത്. അരനൂറ്റാണ്ട് പിന്നിട്ട ഹൈസ്കൂള്‍ പാലത്തിന്റെ കാലുകള്‍ അപകടാവസ്ഥയിലാണ്. വെള്ളപ്പൊക്ക സീസണില്‍ പാലത്തിനു താഴെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്താണ് നാട്ടുകാര്‍ പാലത്തെ സംരക്ഷിക്കുന്നത്. ഹയര്‍ സെക്കന്ററി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനവും, സബ് പോസ്റ്റോഫീസ്, അംഗന്‍വാടി, കൃഷി ഓഫീസ്, വിദ്യാഭ്യാസ ഉപജില്ല ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും പാലത്തിന്റെ ഇരുകരയിലുമാണ് നില നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തില്‍ പാലം സംരക്ഷണ സംഘം രൂപീകരിച്ചാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യാറുള്ളത്.…
Read Moreഅടുക്കള വാതിൽ പൂട്ട് തകർത്ത് അകത്തു കയറി; കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മാല കവർന്ന് മോഷ്ടാവ്
മുഹമ്മ: വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ചുപവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് പുളിക്കിപറമ്പ് സുന്ദർലാലിന്റെ ഭാര്യ രാഗിണിയുടെ മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു മോഷണം. വീടിന്റെ അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് സുന്ദർലാലിനും മകൾക്കുമൊപ്പം കിടക്കുകയായിരുന്ന രാഗിണിയുടെ കഴുത്തിൽ കിടന്ന മാലയാണ് പൊട്ടിച്ചെടുത്തത്. കഴുത്തിൽ വേദന തോന്നി ഉണർന്ന രാഗിണി മോഷ്ടാവിനെ കണ്ടതോടെ ബഹളം വയ്ക്കുകയും സുന്ദർലാൽ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടുവാനായില്ല.
Read Moreതൊഴിൽ തട്ടിപ്പ്! 35 ഉദ്യോഗാർഥികളിൽ നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്തതായി സൂചന; ബിജെപി നേതാവ് പോലീസ് കസ്റ്റഡിയിൽ
ചെങ്ങന്നൂർ: തൊഴിൽ തട്ടിപ്പിലൂടെ കോടികൾ തട്ടിയ മുൻ ബിജെപി പഞ്ചായത്തംഗം കസ്റ്റഡിയിലായതായി വിവരം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പ്രലോഭിപ്പിച്ച് നിരവധി പേരിൽനിന്നു കോടികൾ തട്ടിയെടുത്ത മുൻ ബിജെപി പഞ്ചായത്തംഗവും ഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ. നായരാണ് ചെങ്ങന്നൂർ പോലീസിന്റെ കസ്റ്റഡിയിലായത്. പത്തനംതിട്ട നഗരസഭയിൽ കല്ലറക്കടവ് മാമ്പറ നിതിൻ ജി. കൃഷ്ണയുടെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ സനു എൻ. നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 35 ഉദ്യോഗാർഥികളിൽ നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. കേസിലെ മറ്റു പ്രതികൾ പിടിയിലാകാനുണ്ട്. ബിജെപി മുളക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ സനു തനിക്കുള്ള…
Read Moreഫേസ്ബുക്ക് വഴി ചാരായത്തിന് ഓർഡർ, വിളിച്ചുവരുത്തിയയാൾ ദമ്പതികളെ കുടുക്കി; സംഭവം അടൂരില്‍
അടൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്ക് നല്‍കാനായി ചാരായം എ ത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയിൽ വീട്ടിൽ ഷിബു മാത്യു (37), ഭാര്യ പാലക്കാട് കണ്ണംപ്ര വളയം വീട്ടിൽ സൗമ്യ (32) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു. ഇവരിൽ നിന്നും 16 ലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു. ബുള്ളറ്റിൽ അഞ്ച് ലിറ്റർ വീതം രണ്ട് കന്നാസുകളിലും ഒരു ലിറ്റർ വീതം ആറ് മിനറൽ വാട്ടർ കുപ്പിയിലുമാണ് വ്യാജചാരായം സൂക്ഷിച്ചിരുന്നത്. ആവശ്യക്കാരായി വിളിച്ച ഏനാത്ത് സ്വദേശി പോലീസിൽ വിവരം അറിയിച്ചതോടെ ഏനാത്ത്പോലീസ് ഇവർക്കായി വലവിരിക്കു കയായിരുന്നു. പാലായിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. അവിടെ നിന്നും ഏനാത്ത് എത്തിയ ഇവരെ തിങ്കളാഴ്ച രാത്രി ഏഴിനാണ് പിടികൂടുന്നത്. ഇവരെത്തുമെന്നറിഞ്ഞതോടെ പോലീസ് വാഹന പരിശോധന ശക്തമാക്കി. സംശയമുള്ള വാഹനങ്ങൾ ഒന്നാകെ…
Read Moreഇന്ധനവില വർധനയ്ക്കെതിരേ 100 കിലോമീറ്റർ സൈക്കിൾ റാലി; പ്രതിഷേധം രാജ്ഭവനിലേക്ക്
കായംകുളം : ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വ ത്തില്‍ കായംകുളം മുതല്‍ രാജ്ഭവൻ വരെ നൂറുകിലോമീറ്റര്‍ സെെക്കിള്‍ പ്രതിഷേധ റാലി ആരംഭിച്ചു. കോവിഡ് സാഹചര്യം മുതലെടുത്ത് ജനങ്ങളുടെ പ്രതികരിക്കുവാനുള്ള പരിമിതിയെ ചൂഷണം ചെയ്യുകയാണ് മോദി സർക്കാരെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷൻ ബി.വി.ശ്രീനിവാസ്. വില വര്‍ദ്ധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതി ഒഴിവാക്കി ഇക്കാര്യത്തിൽ ജനങ്ങള്‍ക്ക് ഒരു നേരിയ ആശ്വാസം നല്കുവാന് പോലും പിണറായി സർക്കാരും ശ്രമിക്കുന്നില്ലന്ന് ജാഥാ കൃാപ്റ്റന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.കുറ്റപ്പെടുത്തി . ആലപ്പുഴ ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എം.ലിജു,കെ.എസ് ശബരിനാഥൻ, എസ്.എം ബാലൂ,എം.എസ് നുസൂർ,കെ.എം അഭിജിത്,ആർ.അരുൺ രാജ്, എം നൗഫൽ,എം.പി പ്രവിൺ,ബിനു ചുള്ളിയിൽ,മുഹമ്മദ് അസ്ലം ,അരിതാ ബാബു,നിഥിൻ പുതിയിടം,സൽമാൻ പൊന്നേറ്റിൽ കോൺഗ്രസ് നേതാക്കളായ ഇ സമീർ, കറ്റാനം ഷാജി, എൻ. രവി,…
Read Moreപെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
തുറവൂർ: പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കുത്തിയതോട് സ്വദേശിനിയും പട്ടികജാതി വിഭാഗക്കാരിയുമായ പെൺകുട്ടിയുടെ ചിത്രം പെൺകുട്ടി അംഗമായ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു കരസ്ഥമാക്കിയ ശേഷം എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും വീണ്ടും ചിത്രങ്ങൾ ചോദിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളം, കരങ്കുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ വലവീശികാണി പുരയിടത്തിൽ യേശുദാസ് മകൻ 22 വയസ്സുള്ള മനുദാസിനെയാണ് ചേർത്തല ഡിവൈഎസ്പി വിനോദ് പിളളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ് സി എസ്ടി ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് മനു ദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിൽ കുത്തിയതോട് ഐഎസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ അജിത് കുമാർ ജി, സിപിഒമാരായ അനീഷ്, സതീഷ് , അനിൽ വിജേഷ് എന്നിവർ ഉണ്ടായിരുന്നു. മനുദാസ്…
Read Moreഎ.ആര്. റഹ്മാന്റെ പ്രശംസയില്‍ തമിഴ് ഗാനവുമായി ഗൗതവും ഗായത്രിയും! തമിഴ്ലോകം കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടുകെട്ട്….
ആലപ്പുഴ: സംഗീതമാന്ത്രികന് എ.ആര്. റഹ്മാനില്‍നിന്നു നേരിട്ടു പ്രശംസ ഏറ്റുവാങ്ങിയ ത്രില്ലില്‍ യുവ സംഗീത സംവിധായകന് ഗൗതം വിന്‍സെന്റും ഗായിക ഗായത്രി രാജീ വും. എ.ആര്. റഹ്മാന് നടത്തിയ സംഗീത മത്സരത്തില്‍ വിജയികളായ ഇവര്‍ പുതിയ തമിഴ് ആല്‍ബവുമായി രംഗത്തിറങ്ങുകയാണ്. ലോക്ഡൗണിന്റെ വിരസതയെ സംഗീതം കൊണ്ടു മാറ്റുകയാണ് ഗൗതവും ഗായത്രിയും. ഗായികയായ സോണി മോഹന്‍ എഴുതി ഗൗതം സംഗീതം ഒരുക്കിയ കനവാലേ യെനക്കുലേ എന്ന തമിഴ്ഗാനത്തിലൂടെ തമിഴ്ലോകം കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടുകെട്ട്. ഗായത്രിയും ജോബ് ഏബ്രാഹവുമാണ് ഗായകര്‍. എ.ആര്. റഹ്മാന് അഖിലേന്ത്യാ തലത്തില്‍ ഓണ്‍ലൈനായി നടത്തിയ കവര്‍ സോംഗ് മത്സരത്തില്‍ വിജയികളായ പത്തുപേരില്‍ രണ്ടു പേരാണ് ഗൗതവും ഗായത്രിയും. സംഗീതപ്രാധാന്യമുള്ള 99 സോംഗ്സ് സിനിമയുടെ പ്രമോഷന്റെ ഭാഗമായായിരുന്നു മത്സരം. ആയിരത്തിലേറെ പേര് പങ്കെടുത്തിരുന്നു. ഗൗതം എഴുതി കാക്കനാട് സ്വദേശി ഗായത്രി രാജീവ് ആലപിച്ച ഗാനമാണ് ഇരുവര്‍ക്കും വിജയികളുടെ…
Read Moreലോക് ഡൗണിലെ ഓട നിർമാണം; പണി തീർന്നപ്പോൾ കടകൾ നാലടി താഴ്ചയിൽ; കടകൾ തുറക്കാനാവുന്നില്ലെന്ന് വ്യാപാരികൾ
റാന്നി: ഇട്ടിയപ്പാറ ടൗണില്‍,സംസ്ഥാന പാതയുടെ നിര്‍മാണം കാരണം കടയ്ക്കുള്ളില്‍ കയറുവാന്‍ കഴിയാതെ വ്യാപാരികള്‍. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന്റെ എതിര് ഭാഗത്തെ പത്തോളം കടമുറികളില്‍ കയറാന്‍ പറ്റാതെയെന്ന് പരാതി. കടയുടെ ഷട്ടര്‍ പോലും തുറക്കാനാവാതെ റോഡിന്റെ ഓടയുടെ ഒരു ഭാഗം പണിതന്നാണ് വ്യാപാരികളുടെ ആരോപണം.റോഡ് പണിതു് വന്നപ്പോള്‍ നാല് അടിയോളം താഴ്ചയിലായി കടകളുടെ മുന്‍ ഭാഗം, എന്നാല്‍ കടയുടെ ഷട്ടര്‍ തുറക്കാന്‍ പറ്റും വിധമേ പണികള്‍ നടത്തുകയുള്ളൂവെന്ന് കരുതിയ വ്യാപാരികള്‍ക്ക് ശനിയാഴ്ച രാവിലെ കടക്കുള്ളില്‍ കയറുവാന്‍ ഷട്ടര്‍ ഉയര്‍ത്താന്‍ പറ്റാത്ത തരത്തില്‍ പണി കള്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ 50 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിത,പഴയ ബില്‍ഡിംഗ് ആയതിനാല്‍ പല കച്ചവടക്കാരും അന്നു മുതല്‍ സ്ഥിരം വ്യാപാരികളും പിന്‍തലമുറക്കാരുമാണ് സ്ഥാപനങ്ങള്‍ നടത്തിവരുന്നത്.
Read More