ആലപ്പുഴ: ആലപ്പുഴയിൽ ദീർഘകാലമായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്നം ഗൗരവമായി കണ്ടു പരിഹരിക്കുവാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. എംഎൽഎ പി.പി. ചിത്തരഞ്ജൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ജലജീവൻ പദ്ധതി പ്രകാരം കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ മുഴുവൻ നടപടികളും അടിയന്തരമായി സ്വീകരിക്കും. ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതി പൂർത്തീകരിച്ചെങ്കിലും നിരന്തരം പൈപ്പുകൾ പൊട്ടുകയും ജലവിതരണം മുടങ്ങുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.ഇതിന് ശാശ്വത പരിഹാരം കാണുവാനുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരപ്രദേശങ്ങളിലും തീരദേശത്തും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളും ഉടൻ സ്വീകരിക്കുമെന്നും വിഷയം ഏറെ ഗൗരവമായി കാണുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിൻ പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു.
Read MoreCategory: Alappuzha
ഹോട്ടല്‍ മാനേജ്മെന്റിന് പഠനത്തിന് പ്രവേശനം വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; ഒളിവിലായിരുന്ന യുവാവിനെ കാക്കനാട് നിന്നും പിടികൂടി
തിരുവല്ല: ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റിന് അഡ്മിഷന് വാങ്ങി നല്‍കാമെന്ന വ്യാജേന പണം തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി. തിരുവല്ല കാവുംഭാഗം കയ്യൂരില്‍ ഷൈജു ജേക്കബാണ് (30) പിടിയിലായത്. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ഷിജോ തോമസിന്റെ പക്കല്‍ നിന്നും 92,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അഡ്മിഷന്റെ പേരില്‍ കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ പണം തട്ടിയെടുത്തത്.അഡ്മിഷന് ലഭിക്കാതിരുന്നതിനാല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഷൈജു സംസ്ഥാനത്തിനു പുറത്തേക്ക് ഒളിവില്‍ പോയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ എറണാകുളത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാക്കനാട് നിന്നും ചൊവ്വാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവല്ല സിഐ ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്ഐ പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, വിഷ്ണു, രഞ്ജിത്ത് രമണന് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനരീതിയില്‍ മുമ്പും തട്ടിപ്പ് നടത്തിയ കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ…
Read Moreമുന്നിലുണ്ട്..! സമൂഹ അടുക്കള സജീവമാക്കി, മാന്നാർ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും
മാന്നാർ: അച്ചാറിടാൻ മാങ്ങ അരിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്, സാമ്പാറിന് കഷണം നുറുക്കി വൈസ് പ്രസിഡന്റ്, ചോറും കറിയും തയാറാക്കാൻ പഞ്ചായത്തംഗങ്ങളും സന്നദ്ധ പ്രവർത്തകരും തൊഴിലാളികളും. മാന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുട്ടേൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലാണ് ജനപ്രതിനിധികൾ പാചകക്കാരായി മാറിയത്. കോവിഡ് രോഗികളുടെ കുടുംബത്തിനും മറ്റ് സാധുജനങ്ങൾക്കും ഭക്ഷണം ഒരുക്കുന്നതിനായി മേയ് 10നാണ് സമൂഹ അടുക്കള ആരംഭിച്ചത്. പാചകക്കാരോടൊപ്പം പ്രസിഡന്റ് ടി.വി. രത്നകുമാരിയും വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം എന്നിവരുമാണ് മുന്നിൽനിന്ന് അടുക്കള സജീവമാക്കുന്നത്. ഇവിടെ തയാറാക്കുന്ന ഭക്ഷണപ്പൊതികൾ സന്നദ്ധ പ്രവർത്തകരാണ് വീടുകളിൽ എത്തിക്കുന്നത്. കോവിഡ് രോഗികൾക്കും ഡോമിസിലിയറി കെയർ സെന്ററിലേക്കുമായി ദിവസവും 300 ലധികം പൊതിച്ചോറുകളാണ് തയ്യാറാക്കുന്നത്. കൂടാതെ 150 ഓളം ഊണ് 25 രൂപ പ്രകാരം സമൂഹ അടുക്കളയിൽ നിന്നും നൽകുന്നുമുണ്ട്.അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, രസം എന്നീ…
Read Moreലോക്ഡൗണില്‍ കുടുങ്ങി തൊഴില്‍ മേഖല; നിര്‍മാണ മേഖലയിലേക്കുള്ള അസംസ്കൃത വസ്തുക്കൾ പോലീസ് തടഞ്ഞ് പിഴയിടുന്നതായി പരാതി
പത്തനംതിട്ട: ലോക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും നിര്‍മ്മാണത്തിന് ആവശ്യമായ കല്ല്, സിമന്റ്, മെറ്റല്‍, കമ്പി, പാറമണല്‍ തുടങ്ങിയ അസംസ്കൃത സാധനങ്ങള്‍ പോലീസ് പരിശോധനയില്‍ തടയുകയും പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നതായി പരാതി. നിര്‍മാണമേഖലയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉണ്ടല്ലോയെന്ന് പോലിസ് ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ ഭിഷണിയും. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശമാണ് ഞങ്ങള്‍ പാലിക്കുന്നതെന്നും പോലീസ് പറയുന്നു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, മേസ്തിരി, ആശാരിമാർ എന്നിവര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതു മൂലം തൊഴിലാളി കുടുംബങ്ങളുടെ അവസ്ഥ ദുരുതത്തിലാണ്. വാഹനങ്ങള്‍ ഓടാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. ബാങ്ക് വായ്പയെടുത്ത് വാഹനം വാങ്ങിയിരുന്നവരുടെ തിരിച്ചടവ് മുടങ്ങി, ഇന്‍ഷ്വറന്‍സ്, നികുതി അടവുകളും മുടങ്ങി. ജപ്തി നടപടികളിലേക്ക് കടക്കുന്നതോടെ പലര്‍ക്കും കിടപ്പാടം തന്നെ നഷ്ടമാകുമെന്ന ആശങ്കയുണ്ട്.നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശം പോലീസ് ഉദ്യോഗസ്ഥര്‍ക്കു…
Read Moreപ്രളയദുരിതാശ്വാസഫണ്ട് തിരിമറി നടത്തിയെന്ന്! പരാതി നൽകി ഒന്നരവർഷം കഴിഞ്ഞിട്ടും നടപടിയെടുത്തില്ല; ലീഗ് നേതാവ് എൻസിപിയിൽ
പത്തനംതിട്ട: ജില്ലയിൽ പ്രളയ ബാധിതർക്ക് വിതരണംചെയ്യാൻ മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ 11. 50 ലക്ഷം രൂപയുടെ ദുരിതാശ്വാസനിധിയിൽ 7.50 ലക്ഷം രൂപയും തിരിമറി നടത്തിയെന്ന ആരോപണവുമായി സ്വതന്ത്ര കർഷകസംഘം നേതാവ് എം. മുഹമ്മദ് സാലി. പ്രളയ ഫണ്ട് അഴിമതി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി ഒന്നരവർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അംഗത്വവും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചതായും മുഹമ്മദ് സാലി അറിയിച്ചു. തുടർന്ന് എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ലെ പ്രളയബാധിത ജില്ലകളിൽ ഏറ്റവും ദുരിതം നേരിട്ട ജനങ്ങൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന കമ്മറ്റി പ്രവർത്തകരിൽ നിന്നും പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത തുകയിൽ ഒന്നാം ഗഡുവായി 11.5 ലക്ഷം രൂപ ജില്ലാകമ്മിറ്റിക്ക് കൈമാറിയിരുന്നു. നിയോജകമണ്ഡലം കമ്മിറ്റികൾ തയാറാക്കുന്ന മുൻഗണന ലിസ്റ്റ്പ്രകാരം ഏറ്റവും അർഹരായവർക്ക് തുക വിതരണം…
Read Moreകോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിൽ ചാരായ വിൽപന; രണ്ട് പേർ പിടിയിൽ; മുങ്ങിയവരിൽ വിവിധ രാഷ്ട്രീയ യുവജന സംഘടനയിലെ പ്രവർത്തകർ
എടത്വ: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ചാരായം വാറ്റിനല്‍കുന്ന സംഘം എടത്വ പോലീസിന്റെ പിടിയില്‍.എടത്വ മങ്കോട്ടചിറ മണലേല്‍ സനോജ് (34), മങ്കോട്ടചിറ അനീഷ് ഭവനില്‍ അനീഷ് കുമാര്‍ (35), മങ്കോട്ടചിറ കവീന്‍ (33) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കോയില്‍മുക്ക് ജംഗ്ഷന് സമീപം സ്കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടികൂടിയ സന്നദ്ധ പ്രവര്‍ത്തകരും, യുവജന സംഘടനാ പ്രവര്‍ത്തകരുമായ എടത്വ കളപ്പുരയ്ക്കല്‍ചിറ ശ്യംരാജ് (33), ചങ്ങങ്കരി മെതിക്കളം ശ്രീജിത്ത് എം.കെ (30) എന്നിവരില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് മൂന്നംഗ സംഘത്തെ പിടികൂടിയത്. വിവിധ രാഷ്ട്രീയ യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കം ഒളിവിലാണ്. കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് പ്രതിരോധ പോസ്റ്ററുകള്‍ പതിച്ച വാഹനത്തില്‍ കോവിഡ് ജാഗ്രതാ സമതി പ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ മദ്യം എത്തിക്കുന്നത്.…
Read Moreപോലീസുകാരന്റെ തെറ്റ് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; യുവാവിനെ കള്ളക്കേസിൽ കുടുക്കി സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമർദനം
അമ്പലപ്പുഴ: പോലീസിനെതിരേ സമൂഹമാധ്യമങ്ങളിൽ എഴുതിയ യുവാവിനെ കള്ളക്കേസിൽ കുരുക്കി മർദിച്ചെന്ന് ആക്ഷേപം. അമ്പലപ്പുഴ പോലീസിനെതിരെയാണ് തൈച്ചിറ സ്വദേശിയായ യുവാവ് ആരോപണം ഉന്നയിക്കുന്നത്. പുറക്കാട് തൈച്ചിറയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടി എസ് കനാലിൽനിന്നും മണൽ ഡ്രഡ്ജ്ജ് ചെയ്യാൻ യന്ത്രസാമഗ്രികളുമായി വള്ളം എത്തിയിരിക്കുന്ന വിവരം അറിഞ്ഞ് അമ്പലപ്പുഴ പോലീസ് എത്തി. ഈ സമയം ജീവകാരുണ്യ പ്രവർത്തകനായ യുവാവും സ്ഥലത്തെത്തി. പോലീസ് യന്ത്രവും വള്ളവും കസ്റ്റഡിയിൽ എടുത്തു. യുവാവിന്റെ സഹായത്താലാണ് കസ്റ്റഡിയിൽ എടുത്ത യന്ത്രവും മറ്റ് ഡ്രജ്ജിങ് സാമഗ്രികളും വാഹനത്തിൽ കയറ്റിയത്. സാമഗ്രികൾ കസ്റ്റഡിയിൽ എടുത്തതിനായി സാക്ഷിനിൽക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ പിറ്റേന്ന് സ്റ്റേഷനിൽ വിളിച്ച് വരുത്തി. യുവാവ് എത്തിയപ്പോഴേക്കും അഴിമതി ആരോപണവിധേയനായ പോലീസുകാരൻ സ്റ്റേഷനിൽ ഉണ്ടായിരുന്നു. തുടർന്നാണ് തന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ അടിത്തറ നിറക്കാൻ കനാലിൽനിന്നും മണൽ ഡ്രഡ്ജ്ജ് ചെയ്തെന്നാരോപിച്ച് പോലീസുകാരൻ മർദ്ദിക്കുകയും കള്ളക്കേസിൽപ്പെടുത്തുകയും ചെയ്തതെന്ന് യുവാവ് പറയുന്നു. കോവിഡ്…
Read Moreആലപ്പുഴ ജില്ലയിൽ ഡിജിറ്റൽ അധ്യയനത്തിലൂടെഅറിവ് നേടുന്നത് 1,68,267 കുട്ടികൾ
ആലപ്പുഴ: ജില്ലയിൽ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്കായി നടത്തുന്ന ഡിജിറ്റൽ പഠന രീതിയിലൂടെ അധ്യയനത്തിൽ പങ്കെടുക്കുന്നത് 1,68,267 വിദ്യാർഥികൾ. വിക്റ്റേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് ആദ്യഘട്ടത്തിൽ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പ്രീ പ്രൈമറി കുട്ടികൾക്കായി കിളിക്കൊഞ്ചൽ പോലെയുള്ള വിനോദ പരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്. രാവിലെ എട്ടു മുതൽ ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി പ്രവേശനം നേടിയ 12,241 കുട്ടികളും ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഓൺലൈൻ സംവിധാനം വഴി അതത് സ്കൂളുകളിലെ അധ്യാപകരുടെ സേവനം കുട്ടികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. സാങ്കേതിക തടസ്ങ്ങൾ നീക്കിക്കൊണ്ട് ഈ സൗകര്യം നടപ്പാക്കുന്നതോടെ കുട്ടികൾക്ക് അധ്യയനം സ്കൂളുകളിലേത് എന്നതു പോലെ തന്നെ…
Read Moreഇറച്ചിക്കോഴി വില്പനയുടെ മറവിൽ വാറ്റ് ചാരായം വില്പന; സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
മാന്നാർ: വ്യാജമദ്യം വിൽക്കുകയും വാങ്ങുകയും ചെയ്ത രണ്ടു പേർകൂടി മാന്നാർ പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി നടന്ന പരിശോധനയ്ക്കിടയിൽ പോലീസിനെ കണ്ടു കൊണ്ട് കൈവശമുണ്ടായിരുന്ന ഒരു ലിറ്റർ വാറ്റുചാരായം ഉപേക്ഷിച്ച് ഓടിയ പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടിൽ പ്രജേഷ് നാഥ് (39) ചാരായം വില്പന നടത്തിയ തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടിൽ മിനി, (44) എന്നിവരാണ് പിടിയിലായത്. ചെന്നിത്തലയിൽ ഇറച്ചിക്കോഴി കട നടത്തി വരുന്ന മിനി ഇതിനു മുന്‍പ് 2015ൽ സമാന കേസിൽ മാന്നാർ പോലീസ് പിടികൂടിയിട്ടുള്ള ആളാണ്. ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് വാറ്റ് ചാരായ വില്പന നടത്തി വന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് പോലീസ് നടത്തിയ പരിശോധനയിൽ മിനി രക്ഷപ്പെട്ടുവെങ്കിലും പോലീസ് വ്യാജ മദ്യ വില്പനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് ഉൾപ്പെടെയുള്ള കേസിലാണ് മിനിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇൻസ്പെക്ടർ…
Read Moreവിവാഹവാഗ്ദാനം നിരസിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; വിവാഹിതനായ പ്രവാസി യുവാവിനെതിരേ കേസ്
പത്തനംതിട്ട: വിവാഹവാഗ്ദാനം നിരസിച്ച യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പ്രവാസിയായ യുവാവിനെതിരേ കേസെടുത്തു. കോന്നി പോലീസില്‍ യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ ്കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹ അഭ്യര്‍ഥന നടത്തുകയായിരുന്നു. താന്‍ വിവാഹിതനാണെങ്കിലും ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി കഴിയുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. യുവാവിനെ സംബന്ധിച്ച് യുവതിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. ഇതേത്തുടര്‍ന്ന് പക പൂണ്ട യുവാവ് ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. യുവതി പോലീസില്‍ പരാതി നല്‍കിയിട്ട് ഏറെ നാളായെങ്കിലും കേസെടുത്തിരുന്നില്ല. കഴിഞ്ഞയിടെ വീണ്ടും പരാതികള്‍ ഉയര്‍ന്നതിനേ തുടര്‍ന്നാണ് കോന്നി പോലീസ് കേസെടുത്തത്. യുവാവ് വിദേശത്തായതിനാല്‍ അറസ്റ്റ് നടപടികളിലേക്ക് ഉടന്‍ കടക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്.
Read More