അമ്പലപ്പുഴ: കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവരുടെ വീടുകളിൽ സാനിറ്റൈസ് ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിതയാണ് തന്റെ വാർഡിലെ വിവിധ വീടുകളിൽ സാനിറ്റൈസ് ചെയ്യാൻ മുന്നിട്ടിറങ്ങിയത്. സാനിറ്റൈസ് ചെയ്യാനായി കഴിഞ്ഞ ദിവസം എല്ലാ വാർഡിലേക്കും സ്പ്രെയർ നൽകിയിരുന്നു. ഇതുപയോഗിച്ചാണ് ജാഗ്രതാ സമിതിയംഗം അനുകോയിക്കലിന്റെ സഹായത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് ഏറ്റെടുത്തത്. പതിനൊന്നാം വാർഡിൽ 13 ഓളം കോവിഡ് ബാധിതരാണുള്ളത്. ഇവർ നെഗറ്റീവാകുന്ന മുറയ്ക്ക് വീടുകളിലെത്തി പിന്നീട് സാനിറ്റൈസ് ചെയ്യുമെന്ന് പ്രസിഡന്റ് കവിത പറഞ്ഞു.
Read MoreCategory: Alappuzha
എങ്ങനെ സംസ്കരിക്കും ? വീടിനു ചുറ്റും വെള്ളക്കെട്ട്…മരണവീട്ടിലെ പ്രതിസന്ധിക്ക് പരിഹാരവുമായി ഫയർഫോഴ്സ്
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ വെളിംപറമ്പ് വീട്ടിൽ തങ്കമ്മ (87) വാർധക്യസഹജമായ അസുഖത്താൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മഴയെ തുടർന്ന് തങ്കമ്മയുടെ വീടും പുരയിടവും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ ശവസംസ്കാരം നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കൂലിവേല ചെയ്ത് ജീവിക്കുന്ന തങ്കമ്മയുടെ മക്കളായ സോമനും പൊടിയനും എങ്ങനെ ശവദാഹം നടത്തുമെന്ന് ചിന്തിച്ച് പ്രതിസന്ധിയിലായ സമയത്ത് സമീപവാസിയും കളക്ടറേറ്റ് കൺട്രോൾ റൂമിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസറുമായ രാഗേഷ് ഈ വിവരം ആലപ്പുഴ അഗ്നി രക്ഷാനിലയത്തിലേക്ക് വിളിച്ചറിയിച്ചു. ഉടൻ തന്നെ അഗ്നി സേനാംഗങ്ങൾ മരണ വീട്ടിലെത്തുകയും പോർട്ടബിൾ പമ്പ് ഉപയോഗിച്ച് 100 മീറ്റർ അകലെയുള്ള പാടത്തേക്ക് വെള്ളം പമ്പ് ചെയ്ത് പൂർണമായും വെള്ളക്കെട്ട് ഒഴിവാക്കി മരണാനന്തര ചടങ്ങ് നടത്താനാവുന്ന സാഹചര്യമൊരുക്കുകയും ചെയ്തു. തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കിയ സ്ഥലത്ത് മരണാനന്തര ചടങ്ങ് നടത്തി.ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹന്റെ നേതൃത്വത്തിൽ…
Read Moreഒരു പരസ്ഥിതി ദിനം കൂടി കഴിയുമ്പോൾ…. പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രം; കുട്ടനാട്ടിൽ ദുരിതങ്ങൾ മാത്രം
കാവാലം: വർഷാവർഷം കൃഷിഭവനുകൾ വഴി തെങ്ങിൻതൈകളും വാഴയുമൊക്കെ കുട്ടനാട്ടുകാർക്കു വിതരണം ചെയ്യാറുണ്ട്. വെള്ളപ്പൊക്കത്തിൽ ഭൂരിഭാഗവും ചീഞ്ഞു നശിക്കുകയാണ്. നെൽക്കൃഷിയില്ലെങ്കിലും പറന്പുകളിൽ വെള്ളംകയറാത്ത രീതിയിൽ പാടശേഖരങ്ങളിലെ ജലനിരപ്പ് നിയന്ത്രിതപന്പിംഗിലൂടെ ക്രമീകരിച്ചു നിർത്തണമെന്ന ആവശ്യം അനേകവർഷങ്ങളായി കുട്ടനാട്ടുകാർ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, പദ്ധതികൾ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. കാവാലം കിഴക്കേചേന്നംകരിയിലെ കോഴിച്ചാൽവടക്കുപാടശേഖരത്തിൽ, ഇക്കഴിഞ്ഞ വേനൽമഴയിൽ വെള്ളക്കെട്ടിലാണ് തെങ്ങിൻതൈകളും വാഴകളും. നിയന്ത്രിതപന്പിംഗ് നടപ്പായില്ലെങ്കിൽ മാസങ്ങളോളം ഇതുതന്നെയാവും അവസ്ഥ. കരക്കൃഷിയും മണ്ണിന്റെ വളക്കൂറും പൂർണ്ണമായിത്തന്നെ നശിപ്പിക്കുന്ന വെള്ളക്കെട്ടുമൂലം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങൾ നിസാരമല്ല.
Read Moreകുഴല്‍പ്പണക്കേസ് ; അന്വേഷണം കോന്നിയില്‍ സുരേന്ദ്രന്റെ താമസസ്ഥലത്ത്
പത്തനംതിട്ട: 3.5 കോടി രൂപയുടെ കുഴല്‍പ്പണക്കേസിലെ അന്വേഷണം കോന്നിയിലുമെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന കോന്നി മണ്ഡലം കേന്ദ്രീകരിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് താമസിച്ചിരുന്ന കോന്നിയിലെ ലോഡ്ജിലാണ് ഇന്നലെ അന്വേഷണം നടന്നത്.സുരേന്ദ്രന്റെ സെക്രട്ടറി ദിലീപിനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായിരുന്ന ഇന്നലെ കോന്നിയില്‍ അന്വേഷണം നടത്തിയത്. 2019ലെ ലോക്സഭ, പിന്നീട് നിയമസ ഉപതെരഞ്ഞെടുപ്പ് തുടങ്ങി തുടര്‍ച്ചയായ മൂന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു കോന്നിയില്‍ ഇത്തവണ സുരേന്ദ്രന് നേരിട്ടത്. കോന്നിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവഴിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായിരുന്നു. മഞ്ചേശ്വരത്തും മത്സരിച്ച സുരേന്ദ്രന് കോന്നിയിലേക്ക് പ്രചാരണത്തിന് എത്തിയത് ഹെലികോപ്ടറിലായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ബിജെപി വന്‍തോതില്‍ പണം ചെലവഴിച്ചതു സംബന്ധിച്ച് അന്നേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് കൊടകരയിലെ കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം.കോന്നിയില്‍ ഇത്തവണ…
Read Moreപരീക്ഷ മൂല്യനിർണയത്തിന് എത്തിയ അധ്യാപികയെ തെരുവുനായ കടിച്ചു; സാരമായി പരിക്കേറ്റ അധ്യാപിക മെഡിക്കൽ കോളജിൽ ചികിത്സയിൽ
ചേർത്തല: പരീക്ഷ മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കുട്ടനാട് കുട്ടമംഗലം എസ്എൻഡിപി എച്ച്എസ്എസ് അധ്യാപിക പാതിരപ്പള്ളി സ്വദേശിനി ആഷെയിനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ടു നാലോടെ ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിലാണ് സംഭവം. മൂല്യനിർണയത്തിനു ശേഷം വീട്ടിലേക്കു പോകുവാൻ ഇറങ്ങുമ്പോഴായിരുന്നു കാലിന് പിറകിൽ നായ കടിച്ചത്. പരിക്കേറ്റ അധ്യാപികയെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിലേക്കു മാറ്റി.
Read Moreആലപ്പുഴയിൽ രണ്ടു മാസത്തിൽ 230 അബ്കാരി കേസുകളും 25 നാർക്കോട്ടിക് കേസുകളും
ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മദ്യ ഷോപ്പുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ നിയമവിധേയമല്ലാതെ കടത്തുന്ന മദ്യവും മറ്റു പുകയില ഉൽപ്പങ്ങളും കണ്ടെത്തുന്നതിനായി ശക്തമായ നടപടികളുമായി ജില്ലയിലെ എക്സൈസ് വകുപ്പ്. ഏപ്രിൽ, മേയ് മാസങ്ങളിൽ ജില്ലയിൽ നടത്തിയ 1932 റെയ്ഡുകളിലായി 230 അബ്കാരി കേസുകൾ ചാർജ് ചെയ്തു.181.65 ലിറ്റർ ചാരായം, 39.5 ലിറ്റർ വ്യാജ മദ്യം, 275.5 ലിറ്റർ വിദേശനിർമ്മിത മദ്യം,14,488 ലിറ്റർ വാഷ്, 11.05 ലിറ്റർ ബിയർ, 190.55 ലിറ്റർ അരിഷ്ടം, 99.5 ലിറ്റർ കള്ള് എന്നിവയും 25 എൻ ഡി പി എസ് കേസുകളിലായി 13.217 കിലോഗ്രാം കഞ്ചാവും 30.99 കിലോ പുകയില ഉൽപ്പനങ്ങളും 110 പായ്ക്കറ്റ് പുകയിലയും പിടിച്ചെടുത്തു. 447 സി ഓ റ്റി പി എ കേസുകളും ചാർജ് ചെയ്തിട്ടുണ്ട്. 89,400രൂപ സി ഓ റ്റി പി എ കേസുകളിൽ പിഴയും…
Read Moreഅഗന്ധിസാക്ഷിയായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ശബരിമല തന്ത്രി മഹേശ്വരര് മോഹനര് വിവാഹിതനായി
ചെങ്ങന്നൂർ: ശബരിമലയിൽ താന്ത്രിക ചുമതലയുള്ള തന്ത്രി താഴമൺ മഠത്തിലെ ഇളമുറക്കാരൻ മഹേശ്വരര് മോഹനര് വിവാഹിതനായി. വെള്ളിയാഴ്ച പകൽ 11.15നും 12.45നും മദ്ധ്യേയുള്ള ശുഭ മുഹുർത്തത്തിൽ ആയിരുന്നു വിവാഹം. ബുധനൂർ മാധവപ്പിള്ളി മഠത്തിൽ ശ്രീകുമാര വർമ്മയുടേയും ശോഭ ശ്രീകുമാറിന്റെയും മകൾ സുഭദ്രയാണ് വധു. വധുഗൃഹമായ ബുധനൂർ മാധവപ്പിള്ളി മഠത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വേദാചാരപ്രകാരം അഗ്നിയെ സാക്ഷിയാക്കിയാണ് വിവാഹം നടന്നത്. പിതാവ് കണ്ഠര് മോഹനരരുടെ പകരമായാണ് മകൻ മഹേശ്വരര് മോഹനര് ശബരിമല തന്ത്രിയായി ചുമതലയേറ്റത്. ഇപ്പോൾ മഹേശ്വരര് മോഹനരും രാജീവരരും എന്നീ രണ്ടു തന്ത്രിമാരാണ് ഓരോ വർഷം ഇടവിട്ട് ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്. ചെന്നൈ മൈലാപ്പൂര് കോളജിൽ നിന്നും സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മഹേശ്വരര് മോഹനര് കോഴിക്കോട് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തിൽ പൂജാവിധികൾ പഠിച്ച ശേഷമാണ് തന്ത്രിയായി അവരോധിതനായത്. ഇനി അടുത്ത ചിങ്ങം ഒന്നു…
Read Moreആരോഗ്യ വകുപ്പ് കാണാതെ പോകരുത് അധികൃതരുടെ ഈ അനാസ്ഥ: ഓക്സിമീറ്ററുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു നശിക്കുന്നു
ചെങ്ങന്നൂർ: അഞ്ഞുറോളം ഓക്സി മീറ്ററുകൾ അരിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്യാതെ കെട്ടികിടക്കുന്നു. ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ പഞ്ചായത്തിലെ അരിക്കരയിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യവകുപ്പ് അനുവദിച്ചതും വിവിധ സന്നദ്ധ സംഘടനകൾ സംഭാവന ചെയ്തതുമായ ഓക്സിമീറ്ററുകളാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം കോവിഡ് രോഗികൾക്കു പ്രയോജനപ്പെടാതെ കെട്ടി കിടക്കുന്നത്. രണ്ട് ബാറ്ററികൾ 20 രൂപക്ക് വാങ്ങിച്ചാൽ മതി ഒരു ഓക്സിമീറ്റർ ഉപയോഗപ്രദമാക്കാം എന്നിരിക്കെയാണ് 280 ഓളം വരുന്ന രോഗബാധിതർക്ക് അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കാതെ ഉപയോഗശൂന്യമാക്കി മാറ്റുന്നത്. ഓരോ വാർഡിലെയും ജനപ്രതിനിധികളും ആ ശാവർക്കർമാരും കൂടിയാണ് കൊറോണ ചികിൽസയിലും- നീരിക്ഷണത്തിൽ കഴിയുന്നവർക്കും വിതരണം ചെയ്യേണ്ടത്.
Read Moreയഥാസമയം ആംബുലൻസ് ലഭിച്ചില്ല; ഭിന്നശേഷിക്കാരനായ കോവിഡ് രോഗിക്ക് ദാരുണാന്ത്യം
ആലപ്പുഴ: യഥാസമയം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ കോവിഡ് രോഗിക്ക് ദാരുണാന്ത്യം. തിരുമല വാര്‍ഡ് രഞ്ജിത്ത് ഭവനില്‍ രാജേന്ദ്രന്റെ മകൻ രഞ്ജിത്ത് (45) ആണ് മരിച്ചത്. രഞ്ജിത്ത്, ഭാര്യ ഹേമ, മൂത്ത മകന് ജീവന്‍രാജ് എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായി ഒരാഴ്ചയോളം കഴിഞ്ഞിരുന്നു. പോളിയോ ബാധിച്ച് രണ്ടു കാലുകളും തളര്‍ന്നെങ്കിലും ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്നയാളാണ് രഞ്ജിത്ത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള ആളെന്ന നിലയില്‍ ആശുപത്രിയിലേക്ക് പോകാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളനുസരിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും വീടു നിൽക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ എത്താന്‍ ബുദ്ധമുട്ടുണ്ടെന്ന് പറഞ്ഞു. പിന്നീട് വീണ്ടും ബന്ധപ്പെട്ടപ്പോള്‍ വണ്ടിയുടെ ഹെഡ്ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചെങ്കിലും എട്ടോടെ എത്താമെന്ന് പറഞ്ഞു. രഞ്ജിത്തിന്റെ നില കൂടുതൽ ഗുതരമാകുന്നത് കണ്ട് മറ്റാരുടെയും സഹായവും…
Read Moreആ വലിയ ശരീരത്തിനുള്ളിലെ ഹൃദയവും തന്റെ പ്രിയപ്പെട്ടവനെയോർത്തു വിങ്ങി..! ചേതനയറ്റ പാപ്പാന്റെ മൃതദേഹത്തിനു മുന്നിലെത്തി പ്രണാമമർപ്പിച്ച് ബ്രഹ്മദത്തൻ
കൂ രോപ്പട: ചേതനയറ്റ പാപ്പാന്റെ മൃതദേഹത്തിനു മുന്നിലെത്തി പല്ലാട്ട് ബ്രഹ്മദത്തൻ തുന്പിക്കൈ ഉയർത്തി പ്രണാമമർപ്പിച്ചപ്പോൾ കൂടിനിന്ന ബന്ധുക്കളും നാട്ടുകാരും ഒരു നിമിഷം നിശബ്ദരായി. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂർ കുന്നക്കാട്ട് ഓമനച്ചേട്ടൻ (ദാമോദരൻ നായർ-74) ഇന്നലെ രാവിലെയാണ് അർബുദരോഗത്തെത്തുടർന്നു മരണമടഞ്ഞത്. തുടർന്നാണ് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും മേലന്പാറയിൽനിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിച്ചത്. ആ വലിയ ശരീരത്തിനുള്ളിലെ ഹൃദയവും തന്റെ പ്രിയപ്പെട്ടവനെയോർത്തു വിങ്ങി. ഓമനച്ചേട്ടന്റെ മകൻ രാജേഷ് ആനയുടെ തുന്പിക്കൈയിൽ പിടിച്ചു കരഞ്ഞപ്പോൾ ആനയുടെ കണ്ണുകളും നിറഞ്ഞു തുളുന്പി. ആറു പതിറ്റാണ്ടായി ഓമനച്ചേട്ടൻ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. ഒരിക്കൽപോലും അനുസരണക്കേട് കാണിച്ച ആനകളെപ്പോലും ഓമനച്ചേട്ടൻ മർദിച്ചിട്ടില്ല. ബ്രഹ്മദത്തൻ പുതുപ്പള്ളിയിൽ ആയിരുന്നപ്പോഴും ഇപ്പോൾ ഈരാറ്റുപേട്ട മേലന്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ മുപ്പതു വർഷമായി പാപ്പാൻ ഓമനച്ചേട്ടനായിരുന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു.…
Read More