മാങ്കാംകുഴി: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന മാങ്കാംകുഴി വെട്ടിയാർ പുത്തൻപുരയിൽ നൗഷാദ് വെട്ടിയാർ (52 )ൻറ്റെ അപ്രതീക്ഷിത വേർപാട് നാടിനും പ്രവാസ ലോകത്തിനും നൊമ്പരമായി.ഒരാഴചയായി ഹൃദായാഘാതത്തെ തുടർന്ന് റിയാദ് ഹയാത്ത് ഇന്റർ നാഷണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ സന്ധ്യയോടെ ആണ് അന്തരിച്ചത്. വെട്ടിയാർ സൗഹൃദ എൻ ആർ ഐ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ജീവകാരുണ്യ സംഘടനയ്ക്ക് രൂപം നൽകി വെട്ടിയാർ ഗ്രാമത്തിൽ ഉൾപ്പടെ രോഗികളും നിരാലംബരുമായ അനേകം പേർക്ക് കൈത്താങ്ങായി ചികിത്സാ ധനസഹായങ്ങളും സാമ്പത്തിക സഹായങ്ങളും പ്രവാസി കൂട്ടായ്മയിൽ എത്തിച്ചു നൽകാൻ മുൻ നിരയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നാട്ടിലെത്തിയാൽ കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്ന നൗഷാദിന്റെ വേർപാട് കോൺഗ്രസ് പ്രവർത്തകർക്കും നൊമ്പരമായി.കഴിഞ്ഞ പ്രളയകാലത്ത് സൗഹൃദ എൻ ആർ ഐ ട്രസ്റ്റ് വഴി…
Read MoreCategory: Alappuzha
എസി റോഡ് നവീകരണത്തിനിടെ നടപ്പാലം തകർന്നു വീണു; ഇതര സംസ്ഥാന തൊഴിലാളിക്കു പരിക്ക്
മങ്കൊമ്പ് : എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിക്കൊണ്ടിരുന്ന നടപ്പാലം തർന്നു വീണു ഒരു ഇതര സംസ്ഥാന തൊഴിലാളിക്കു പരിക്കേറ്റു. ബംഗാൾ സ്വദേശിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒൻപതരയോടെ ഒന്നാംകര പാലത്തിനു സമീപത്തുള്ള സമാന്തര നടപ്പാലമാണ് തകർന്നു വീണത്. കുറെ ദിവസങ്ങളായി പാലം പൊളിച്ചുനീക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. അഞ്ചോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ ജോലിയിൽ ഏർപ്പെട്ടിരുന്നത്. തോടിനു ഇരുകരകളിലുമായി തൂണുകളില്ലാതെ നിർമിച്ചിരുന്ന പാലമാണ് നീക്കം ചെയ്തിരുന്നത്. പാലത്തിനൊപ്പം പണികളിലേർപ്പെട്ടിരുന്ന തൊഴിലാളികളും കനാലിലേക്കു വീഴുകയായിരുന്നു. കമ്പികൾ കൊണ്ട് ഒരു തൊഴിലാളിയുടെ ചെവിയുടെ ഭാഗത്താണ് പരിക്കേറ്റത്. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നതിനാലാണ് ആർക്കും കാര്യമായ പരിക്കേൽക്കാതിരുന്നത്. പരിക്കേറ്റ തൊഴിലാളിക്ക് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ നൽകി. മലേഷ്യൻ കമ്പനിയായ പതിയുടെ മേൽനോട്ടത്തിൽ നടന്ന എസി റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് നാലോളം സമാന്തര പാലങ്ങൾ നിർമിച്ചത്. എന്നാൽ ഇതിന്റെ നിർമാണം…
Read Moreഅച്ഛൻ മരിച്ച വേദനയുമായി മകൾ പ്ലസ്ടു പരീക്ഷ എഴുതി
മാവേലിക്കര: പിതാവ് മരിച്ച വേദനയുമായി മകൾ പ്ലസ്ടൂ പരീക്ഷ എഴുതി. കോവിഡ് ബാധിച്ചു മരിച്ച ബിഎസ്എഫ് ജവാൻ മാങ്കാംകുഴി കൊട്ടയ്ക്കാട്ടുവിളയിൽ കെ.ജി.സുനിലിന്റെ (48) മകൾ സ്നേഹയാണ് അച്ഛൻ മരിച്ചെന്നറിഞ്ഞ വേദന ഉള്ളിലൊതുക്കി ഇന്നലെ രാവിലെ മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് എച്ച്എസ്എസിൽ പരീക്ഷ എഴുതിയത്. അവധിക്കെത്തിയ സുനിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണു മരിച്ചത്.മരണ വിവരമറിഞ്ഞു പ്രിൻസിപ്പൽ ജെ.പങ്കജാക്ഷി, ക്ലാസ് ടീച്ചർ ശ്രീജ സി.പണിക്കർ, ചീഫ് സൂപ്രണ്ട് സി.എൽ.വിൽസൺ എന്നിവർ സ്നേഹയുടെ ബന്ധുക്കളെ വിളിച്ചിരുന്നു. ഇതേത്തുടർന്നു സ്നേഹയെ ഇന്നലെ രാവിലെ ബന്ധു സ്കൂളിലെത്തിച്ചു. പരീക്ഷ എഴുതിയ ശേഷം ബന്ധുവിനൊപ്പം മടങ്ങി. മരിച്ച സുനിലിന്റെ ഭാര്യ: സുർജിത് (വള്ളികുന്നം സഹകരണ ബാങ്ക്, സെക്രട്ടറി). മകൻ: സൗരവ്.
Read Moreവേലിയിലെ കമ്പിയില്‍ വന്ന് മുട്ടുമ്പോള്‍ തന്നെ അതു ഭയന്നോടാനുള്ള വിദ്യ! കാട്ടുപന്നിയെ തുരത്താന്‍ വ്യത്യസ്ത മാര്‍ഗവുമായി ബാബു
പത്തനംതിട്ട: വനമേഖലയില്‍ നിന്നു കിലോമീറ്ററുകള്‍ക്കപ്പുറത്താണ് പത്തനംതിട്ട നഗരം. പക്ഷേ നഗരത്തിലെ കര്‍ഷകര്‍ ഇന്ന് കാട്ടുപന്നിയുടെ തീരാശല്യത്തിലാണ്. കൃഷിയിടങ്ങളില്‍ നിന്ന് വിളവുകള്‍ ഒന്നും ലഭിക്കുന്നില്ല. ഇത്തരമൊരു അവസ്ഥയില്‍ പന്നിയെ തുരത്താന്‍ നൂതന മാര്‍ഗവുമായി ശ്രദ്ധേയനാകുകയാണ് ജോര്‍ജ് വര്‍ഗീസെന്ന ബാബു. വനമേഖലയില്‍ കണ്ടുവരുന്ന ഏറുമാടം നഗരത്തിലെത്തിയതിന്റെ പിന്നിലെ കഥയും ഇതാണ്. കോന്നിയിലെ തേക്കുതോടു നിന്ന് ഒന്നര വര്‍ഷം മുമ്പാണ് ബാബു പത്തനംതിട്ട നഗരസഭ മുന്നാം വാര്‍ഡായ വഞ്ചിപ്പൊയ്കയില്‍ എത്തുന്നത്. വളരെ ചെറുപ്പത്തിലെ തേക്കുതോട് ഏഴാന്തലയില് കുടിയേറിയതാണ്. തേക്കുതോട്ടില്‍ നടത്തി വന്ന വ്യാപാരം എല്ലാം പൊളിഞ്ഞതോടെയാണ് വസ്തു വകകള്‍ വിറ്റ് കടമെല്ലാം വീട്ടിയശേഷം പത്തനംതിട്ട വെട്ടിപ്പുറത്ത് ഒരു വാടക വീട്ടില്‍ താമസമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് വഞ്ചിപ്പൊയ്കയില്‍ ഒന്നര എക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. 500 മൂട് ചേന, 150 മൂട് ചേമ്പ്, കപ്പ, കാച്ചില്, പച്ചക്കറികള്‍…
Read Moreമന്ത്രി പരസ്യമായി മാപ്പു പറയാതെ…! മന്ത്രി ജി. സുധാകരനെതിരേ കേസെടുക്കുന്നില്ല; പരാതി നൽകിയതിന്റെ പേരിൽ ഭീഷണിയും; മുഖ്യമന്ത്രിക്കു പരാതിയുമായി യുവതി
അമ്പലപ്പുഴ: മന്ത്രി ജി. സുധാകരനെതിരേ യുവതി നൽകിയ പരാതിയിൽ മൊഴിയെടുക്കാതെ പോലീസ്. മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് സുധാകരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. ഒരാഴ്ച പിന്നിട്ടിട്ടും മൊഴിയെടുക്കാൻ പോലീസ് തയാറായിട്ടില്ല. സ്റ്റേഷനിലെത്തി മൊഴി നൽകാൻ യുവതിയും ഇതുവരെ തയാറായിട്ടില്ല. പരാതി നൽകിയ ശേഷം ഇതു സംബന്ധിച്ച് ഒത്തുതീർപ്പിനായി പുറക്കാട് ലോക്കൽ കമ്മിറ്റി ജില്ലാക്കമ്മിറ്റി ഓഫീസിൽ കൂടിയെങ്കിലും അന്തിമ തീരുമാനമെടുക്കാതെ പിരിഞ്ഞു. അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ അടുത്തദിവസം കൂടുന്ന ലോക്കൽ കമ്മിറ്റിയിൽ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് തീരുമാനം. ഇതിനിടെ യുവതിയുമായി പാർട്ടി ജില്ലാ ഘടകം ഒത്തുതീർപ്പിന് ശ്രമമാരംഭിച്ചതായും സൂചനയുണ്ട്. ഇതിനിടെ മന്ത്രി ജി. സുധാകരനെതിരേ യുവതി മുഖ്യമന്ത്രിക്കു പരാതി നൽകി. ഒരാഴ്ച മുൻപ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെത്തുടർന്നാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്ന് യുവതി പറഞ്ഞു. പൊതുസമൂഹത്തിനു മുന്നിൽ മന്ത്രി പരസ്യമായി…
Read Moreരക്തസാക്ഷികൾ പൊറുക്കില്ലെടൊ… വർഗവഞ്ചകാ… സുധാകരാ…! മന്ത്രി സുധാകരനെതിരേ പുന്നപ്രയിൽ പോസ്റ്ററുകൾ
അന്പലപ്പുഴ: പുന്നപ്രയിൽ മന്ത്രി ജി. സുധാകരനെതിരേ പോസ്റ്ററുകൾ. പുന്നപ്ര സമരഭൂമിയിലാണ് പോസ്റ്ററുകൾ കണ്ടത്. രക്തസാക്ഷികൾ പൊറുക്കില്ലെടൊ… വർഗവഞ്ചകാ… സുധാകരാ… എന്നുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. ഡിറ്റിപി എടുത്ത ചെറിയ പോസ്റ്ററുകൾ ഇന്നലെ പുലർച്ചെ മുതലാണ് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയവരാണ് പോസ്റ്ററുകൾ കണ്ടത്. മൊബൈൽ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ പോസ്റ്ററുകൾ അപ്രത്യക്ഷമായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുന്‍പുതന്നെ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് കളമൊരുങ്ങുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചുദിവസമായി മന്ത്രി ജി. സുധാകരന്റെ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ മന്ത്രിക്കെതിരേ തുറന്ന യുദ്ധം നടത്തിവരുന്നതിനിടെയാണ് സ്വന്തം പഞ്ചായത്തിൽ മന്ത്രിക്കെതിരെ പോസ്റ്ററുകൾ പ്രചരിക്കുന്നത്. ഇതോടെ പാർട്ടി നേതൃത്വവും സുധാകരനും കൂടുതൽ സമ്മർദത്തിലായിരിക്കുകയാണ്. മന്ത്രി ജി. സുധാകരനെതിരെ അപകീർത്തികരമായ പോസ്റ്റർ പതിച്ച സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിനു മുന്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതിനിടെ…
Read Moreലോക്ക് ഡൗൺ ഉണ്ടാകും എന്ന വിശ്വാസത്തിൽ മദ്യം വാങ്ങി കൂട്ടുന്നു! ബിവറേജസ് കോർപ്പറേഷൻ വിൽപനശാലകളിൽ മദ്യത്തിന് ലഭ്യത കുറഞ്ഞു
തുറവൂർ: ലോക്ക് ഡൗൺ ഉണ്ടാകും എന്ന വിശ്വാസത്തിൽ മദ്യം വാങ്ങി കൂട്ടുന്നു . തൈക്കാട്ടുശ്ശേരി, ചേർത്തല ,പട്ടണക്കാട്, തുടങ്ങിയ സ്ഥലങ്ങളിലെ ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ മദ്യവിൽപ്പനശാലയിൽ നിന്നാണ് വൻ തോതിൽ മദ്യം വാങ്ങിക്കൂട്ടുന്നത്. ഇരുചക്രവാഹനങ്ങളിലും , ഓട്ടോറിക്ഷയിലും എത്തിയാണ് കൂടുതലും മദ്യം വാങ്ങിക്കൂട്ടുന്നത്. ലോക്ക് ഡൗൺ സമയത്ത് കൂടിയ വിലയ്ക്ക് വിൽക്കുവാനുള്ള ലക്ഷ്യവുമായിട്ടാണ് ഇത്തരത്തിൽ മദ്യം വാങ്ങുന്നതെന്നാണ് സൂചന. ഇതു മൂലം ബിവറേജസ് കോർപ്പറേഷൻ വിൽപനശാലകളിൽ മദ്യത്തിന് ലഭ്യത കുറഞ്ഞു വരികയാണ്. ചേർത്തല, പട്ടണക്കാട് ,എന്നിവിടങ്ങളിൽ ഇന്നലെ തന്നെ ഏറെക്കുറെ കുറഞ്ഞ വിലയുള്ള മദ്യം കാലിയായി . വൻ തോതിൽ മദ്യം ശേഖരിച്ച് വിൽക്കുന്ന സംഘങ്ങൾ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എക്സൈസ് പോലീസും ഇതിനെതിരെ പരിശോധന ശക്തമാക്കി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Read Moreവേനലിൽ തോട്ടിലെ വെള്ളം പറ്റിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; റാന്നിയിലെ പാലത്തിന്റെ പണി നാട്ടുകാർക്ക് എട്ടിന്റെ പണിയാകുന്നു
റാന്നി: റാന്നിയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ അങ്ങാടി കരയ്ക്കടുത്തുള്ള നദിയിലെ തൂണിന്റെ സംരക്ഷണ കവചമായി നിര്‍മിച്ചിരുന്ന ഡിആര്‍ പായ്ക്കിംഗ് തകര്‍ച്ചയില്‍. ഇതു സംബന്ധിച്ച് മുമ്പ് പരാതി ഉയര്‍ന്നപ്പോള്‍ ഉടന്‍ പരിഹരിക്കുമെന്ന് പാലത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരനും പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ല, നവംബര്‍, ഡിസംബര്‍ മാസത്തോടെ നദിയിലെ ജലനിരപ്പൂ താഴ്ന്നപ്പോഴാണ്, പാലത്തിന്റെ തൂണിന്റെ ഡിആര്‍ പായ്ക്കിംഗ് തകര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. എന്നാല്‍ നാളിതും വരെയും തകര്‍ന്ന ഭാഗം പുനര്‍നിര്‍മിക്കാത്തതില്‍ ആശങ്ക പടരുകയാണ്. മഴക്കാലം ആകുന്നതോടെ നദിയിലെ ജലനിരപ്പുയരുന്നതിനാല്‍ പണികള്‍ നടത്താനാകില്ല. പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പു തന്നെ കഴിഞ്ഞ ആഴ്ച പാലം പണിയുടെ നിര്‍മാണ സാമഗ്രികള്‍ കരാറുകാര്‍ മാറ്റിയിരുന്നു. പാലം പണി പുനരാരംഭിക്കാന്‍ കാലതാമസം നേരിടുമെങ്കില്, കാലവര്‍ഷത്തോടൊപ്പം വെള്ളം ഉയരുമ്പോള്‍ ഡിആര്‍ പായ്ക്കിംഗിന്റെ ബാക്കി കൂടെ തകരാനിടയാകും. നദിയുടെ അടിത്തട്ടില്‍ നിന്നും അഞ്ചടിയോളം ഉയരത്തില്‍ തൂണിന് ചുറ്റും സമചതുരത്തിലാണ്…
Read Moreവാക്കുതർക്കത്തിനൊടുവിൽ കടയിൽ കയറി ആക്രമണം; വനിതാ ജീവനക്കാരിയെ കടയിലിട്ട് പൂട്ടി; ചാരുംമൂട്ടിൽ വ്യാപാരിക്ക് നേരിടേണ്ടി വന്നത് കൊടീയ മർദ്ദനം
ചാരുംമൂട് :വ്യാപാരിയെ കടയിൽ കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചാരുംമൂട് ജംഗ്ഷനിൽ എ വൺ ഫാൻസി എന്ന സ്ഥാപനം നടത്തുന്ന ഓച്ചിറ മഠത്തിക്കാരായ്മ സഫ മൻസിലിൽ ഹസൻകുഞ്ഞ് (55 )നാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാപാരിയെ ആക്രമിച്ച ആളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താമരക്കുളം വേടരപ്ലാവ് ആര്യദർശിൽ വിജയകുമാർ എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരിയുമായുണ്ടായ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കടയിലെ വനിത ജീവനക്കാരികളെയും ആക്രമിക്കാൻ ശ്രമം നടന്നു. വനിത ജീവനക്കാരികളെ കടയ്ക്കുള്ളിലാക്കി കടയുടെ ഷട്ടർ ഇട്ടതായും പരാതിയുണ്ട്.ഇന്നലെ വൈകുന്നേരം അഞ്ചോടെ റംസാൻ വ്രതം എടുത്തിരുന്ന ഹസൻകുഞ്ഞ് ചാരുംമൂട് ടൗൺ മസ്ജിദിൽ നമസ്കാരം കഴിഞ്ഞ് കടയിലെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ…
Read Moreതണ്ണീർമുക്കം ബണ്ടിന്റെ 31 ഷട്ടറുകൾ 27ന് തുറക്കും; കോട്ടയം ഭാഗത്തേക്കുള്ള ഷട്ടറുകൾ തുറക്കുക മേയ് 10നു ശേഷം
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ 31 ഷട്ടറുകൾ ഏപ്രിൽ 27ന് തുറക്കാൻ തീരുമാനിച്ചു. കോട്ടയം ഭാഗത്തേക്കുള്ള ഷട്ടറുകൾ മേയ് 10ന് ശേഷം തുറക്കും. ആലപ്പുഴ ജില്ല കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. കനകാശേരി ബണ്ടിന്റെ ഭാഗത്തെ ജലത്തിന്റെ അളവ് പരിശോധിച്ച് ആലപ്പുഴ ഭാഗത്തെ മറ്റു ഷട്ടറുകൾ കൂടി തുറക്കും. ജലത്തിലെ ലവണാംശം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. കൃഷിയെ ബാധിക്കുംവിധം ലവണാംശം ഉയർന്നാൽ ബണ്ടിന്റെ ഷട്ടറുകൾ റഗുലേറ്റ് ചെയ്യുന്നതിന് കളക്ടറെ ചുമതലപ്പെടുത്തി. ആലപ്പുഴ എ.ഡി.എം. അലക്സ് ജോസഫ്, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Read More