മാവേലിക്കര: ഒരു വര്‍ഷത്തിന് മുന്‍പ് അച്ചന് കോവിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം സ്വവര്‍ഗ രതിക്കിടെ സംഭവിച്ച കൊലപാതകമെന്ന് പോലീസ്. മരിച്ചയാളെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധന വഴി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് മാവേലിക്കര വലിയപെരുമ്പുഴ പാലത്തിന് കിഴക്കുവശം അച്ചന്‍കോവിലാറ്റില്‍ അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നീട് ഡിഎന്‍എ പരിശോധന വഴി മൃതദേഹം ഇതേ കാലയളവില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് കാണാതായ കണ്ണമംഗലം കൈതവടക്ക് കന്നേല്‍ വീട്ടില്‍ വിനോദി(34)ന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. മുങ്ങിമരണം എന്ന് ധരിച്ച് അവസാനിപ്പിക്കേണ്ട കേസില്‍ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേസില്‍ ചെട്ടികുളങ്ങര പേള ഷിബുഭവനത്തില്‍ ഷിബു കാര്ത്തികേയന്(32), പേള കൊച്ചുകളീക്കല്‍ അനില്‍കുമാര്‍(45) എന്നിവര്‍ പിടിയിലായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വലിയപെരുമ്പുഴ പാലത്തിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം ജീർണാവസ്ഥയില് വിവസ്ത്രനായ നിലയില്‍ പൊങ്ങി. ഇതേകാലയളവില്‍ ചെട്ടികുളങ്ങരയില്‍…
Read MoreCategory: Alappuzha
ജനവാസകേന്ദ്രത്തിൽ കണ്ടെത്തിയ കുട്ടിക്കൊമ്പന് ഇനി കോന്നിയിൽ അമ്മക്കൂട്
ജഗീഷ് ബാബു കോന്നി: വനമേഖലയോടു ചേർന്ന ജനവാസകേന്ദ്രത്തിൽ കണ്ടെത്തിയ രണ്ടു മാസം പ്രായം വരുന്ന കുട്ടിക്കൊമ്പൻ ഇനി കോന്നിയിൽ വളരും. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടിയാനകളുടെ പനരധിവാസ കേന്ദ്രത്തിൽ ഇന്ന് രാവിലെ ആറിനാണ് മലപ്പുറം ജില്ലയിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കുട്ടിയാനയെ ആനത്താവളത്തിൽ എത്തിച്ചത്. അമ്മയാനയിൽ നിന്നും കൂട്ടം തെറ്റി കഴിഞ്ഞ മാർച്ച് 13നാണ് മലപ്പുറം വഴിക്കടവ് പുത്തരിപാടത്തെ ജനവാസ കേന്ദ്രത്തോട് ചേർന്ന സ്ഥലത്ത് നാട്ടുകാർ ആനക്കുട്ടിയെ കണ്ടെത്തിയത്. വനത്തോട് ചേർന്ന് മൈതാനത്ത് കുട്ടികൾ പന്ത് കളിക്കുന്നിടത്തേക്ക് ഓടിയെത്തിയ കുട്ടിയാനയെ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വനപാലകർ തിരികെ വനത്തിലേക്ക് കടത്തിവിടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഒറ്റപ്പെട്ട കുട്ടിയെ അമ്മയ്ക്കരികിൽ എത്തിക്കാനായി കാട്ടാന സംഘത്തെ വനത്തിൽ തെരഞ്ഞെങ്കിലും ഇതും സാധ്യമായില്ല ഇതേ തുടർന്ന് ആനക്കുട്ടിയെ നെല്ലിക്കുന്ന് വനം സ്റ്റേഷൻ സമീപത്തെ മുറിയിൽ പാർപ്പിച്ച്…
Read Moreഎസ്ഡിപിഐ പിന്തുണ; സിപിഎമ്മിന് അധികാരത്തില്‍ തുടരാനാകില്ല; രാജിവയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശം
കോട്ടാങ്ങല്‍: ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ സിപിഎം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റെങ്കിലും ഇരുവരോടും രാജിവയ്ക്കാന്‍ നിര്‍ദേശിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ ഡിസംബറിലും ഫെബ്രുവരിയിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പു നടന്നപ്പോഴും എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. അന്ന് അധികാരമേല്‍ക്കാതെ പാര്‍ട്ടി അംഗങ്ങള്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്നലെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുക്കുകയായിരുന്നു. സിപിഎമ്മിലെ ബിനു ജോസഫ് പ്രസിഡന്റായും എം.എ. ജമീല ബീവി വൈസ് പ്രസിഡന്റായുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്്. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫ് – അഞ്ച്്, ബിജെപി – അഞ്ച്, യുഡിഎഫ് – രണ്ട് എസ്ഡിപിഐ – ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സിപിഎമ്മിലെ ബിനു ജോസഫിന് ആറു വോട്ടുകളും ബിജെപിയിലെ ദീപ്തി ദാമോദരന്‍ അഞ്ച് വോട്ടുകളും ലഭിച്ചു, ഉച്ചകഴിഞ്ഞ് നടന്ന…
Read More‘കടം വാങ്ങിയ പണവുമായി സുഹൃത്തിന്റെ ഭാര്യയുടെ സ്കൂട്ടറിൽ അരുൺ എവിടെപ്പോയി?’ സിവില്‍ പോലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി
പത്തനംതിട്ട: സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ദേവിനെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് പരാതി. ഡിവൈഎസപിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം സുഹൃത്തില്‍ നിന്ന് പണം കടം വാങ്ങി മറ്റൊരു സുഹൃത്തിന്റെ ഭാര്യയുടെ സ്കൂട്ടറുമെടുത്താണ് അരുണ്‍ ദേവ് പോയത്. സ്കൂട്ടര്‍ കാണാനില്ലെന്ന് പറഞ്ഞ് ഉടമയും പരാതി നല്കി.അരുണിന്റെ മൊബൈല്‍ ഫോണ്‍ ഓഫാണ്. പ്രമാടത്ത് വാടകയ്ക്ക് താമസിക്കുകയാണ്. അവിവാഹിതനാണ്. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പിതാവ് മരിച്ച ഒഴിവില്‍ ആശ്രിത നിയമനം ലഭിച്ചാണ് പോലീസില്‍ ചേര്‍ന്നത്.
Read Moreആനയോളം കരുതലുമായി കെഎസ്ആർടിസി..! ബസില്‍ കുഴഞ്ഞുവീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാര്‍
ഹരിപ്പാട് : ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരന് കരുതലായി കെ.എസ്.ആർ.ടി.സി ജീവനക്കാര്‍.ഹരിപ്പാട്ബസ്സ്റ്റാൻഡിൽ നിന്നും പന്തളത്തേക്ക് പുറപ്പെടാന്‍ തയ്യാറായ വേണാട് ബസിലെ യാത്രക്കാരനാണ് കുഴഞ്ഞുവീണത്. ഇക്കാര്യം യാത്രക്കാർകണ്ടക്ടറുടെ ശ്രദ്ധയിൽ പെടുത്തി. മനോധെെര്യം വീണ്ടെടുത്ത കണ്ടക്ടര്‍ ആര്യയും ഡ്രെെവര്‍ സന്തോഷും ചേര്‍ന്ന് യാത്രക്കാരുടെ തന്നെ സഹായത്തോടെ യാത്രികനെ ബസില്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പന്തളം – ഹരിപ്പാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസിലെ ജീവനക്കാരാണ് കൃത്യമായ ഇടപെടലിലൂടെ യാത്രക്കാരനെ രക്ഷിച്ചത്. ആര്യയെയും സന്തോഷിനെയും ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീം പൊന്നാട അണിയിച്ചു ആദരിച്ചു.
Read Moreആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം: ഓടനിർമാണം അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നു നാട്ടുകാർ
മങ്കൊമ്പ്: എസി റോഡിൽ നടക്കുന്ന ഓടനിർമാണം അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നു നാട്ടുകാർ. എസി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ഓടനിർമാണം പുരോഗമിക്കുന്നത്. രാമങ്കരി, പണ്ടാരക്കുളം എന്നീ പ്രദേശങ്ങളിലാണ് ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ ടാറിംഗ് ഉള്ള റോഡിനുള്ളിലാണ് ഓട നിർമിക്കുന്നത്. നാലടിയോളം വീതിയിൽ, രണ്ടടിയോളം താഴ്ചയിൽ നീളത്തിലുള്ള കുഴികളാണ് ഇതിനായി റോഡിൽ തീർത്തിരിക്കുന്നത്. ചില പ്രദേശങ്ങളിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നുണ്ട്. എന്നാൽ മറ്റിടങ്ങളിൽ കമ്പികൾ പാകിയ നിലയിലാണ്. ഓടയ്ക്കായി കുഴികൾ മാത്രം പൂർത്തിയാക്കിയ പ്രദേശങ്ങളാണധികവും. എന്നാൽ ഇവിടെയെങ്ങും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നതാണ് നാട്ടുകാരുടെ ആശങ്കയ്ക്കിടയാക്കുന്നത്. ഓടനിർമാണം നടക്കുന്ന ചില പ്രദേശങ്ങളിൽ വീപ്പകൾ നിരത്തുകയും ചിലയിടങ്ങളിൽ നാട വലിച്ചുകെട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ യാതൊരു അപകടസൂചനയും നൽകാത്ത പ്രദേശങ്ങളുമുണ്ട്. ഇത് രാത്രികാലങ്ങളിൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഈ പ്രദേശങ്ങളിൽ അപകടങ്ങൾ പതിവായി സംഭവിക്കാറുണ്ട്.…
Read Moreവേനൽ മഴപെയ്യുമ്പോൾ പാഡി ഓഫീസറുടെ ദുർവാശി; ഒടുവിൽ കർഷക പ്രതിഷേധത്തിന് മുന്നിൽ മുട്ട് മടക്കി ഓഫീസർ
അമ്പലപ്പുഴ: പാഡി ഓഫീസറുടെ പിടിവാശി കർഷകരുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി നെല്ലെടുപ്പ് ആരംഭിച്ചു. ഒരാഴ്ച മുമ്പ് കൊയ്ത പുന്നപ്ര വെട്ടിക്കരി പാടശേഖരത്തിലെ നെല്ലെടുപ്പാണ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചത്. കൊയ്ത് കൂട്ടിയ നെല്ലെടുക്കാൻ ധാരണയിലെത്തിയ മില്ലുടമകളും ഇടനിലക്കാരും ക്വിന്റലിന് എട്ടു കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കർഷകർ 7 കിലോ നൽകാൻ തയാറായി. തർക്കം പരിഹരിക്കാൻ പാഡി ഓഫീസറുമായി ബന്ധപ്പെട്ടപ്പോൾ ഒമ്പതര കിലോ കിഴിവ് നൽകണമെന്നാണ് കർഷകരോട് ആവശ്യപ്പെട്ടത്. ഇതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തുവന്നു. വൈകിട്ടോടെ പാടശേഖരത്തെത്തിയ ഡി സിസി പ്രസിഡന്റ് എം. ലിജു ജില്ലാ കളക്ടർ എ. അലക്സാണ്ടറുമായി ബന്ധപ്പെട്ടു. തുടർന്ന് ഇന്നലെ മില്ലുടമകൾ കർഷകർ നൽകാമെന്ന് പറഞ്ഞ ഏഴു കിലോ കിഴിവ് അംഗീകരിച്ച് നെല്ലെടുപ്പ് ആരംഭിച്ചു.
Read Moreപരീക്ഷ നടക്കുമ്പോള്‍ പത്താംക്ലാസ് കണക്ക് ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ! ഹെഡ്മാസ്റ്റര്‍ക്ക് എട്ടിന്റെപണി
പത്തനംതിട്ട: പത്താംക്ലാസ് കണക്കുപരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യപേപ്പർ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ ഗ്രൂപ്പിലേക്കാണ് ചോദ്യപേപ്പർ എത്തിയത്. മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസിലെ ഹെഡ്മാസ്റ്റർ എസ്. സന്തോഷാണ് ഗ്രൂപ്പിലേക്ക് ചോദ്യപേപ്പർ ഇട്ടതെന്നും വ്യക്തമായി. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ വൈകുന്നേരം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരും അടക്കം 126 പേരടങ്ങുന്ന ഗ്രൂപ്പിൽ ചോദ്യപേപ്പർ ഇന്നലെ രാവിലെ 10.30ഓടെയാണ് എത്തിയത്. പരീക്ഷ ആരംഭിച്ചെങ്കിലും ഇതു പൂർത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങുന്പോൾ മാത്രമേ സാധാരണ നിലയിൽ ചോദ്യം പുറത്താകുകയുള്ളൂ. എന്നാൽ ഔദ്യോഗിക ഗ്രൂപ്പിലൂടെ ചോദ്യപേപ്പർ പുറത്തുവന്നതു സംബന്ധിച്ച് അപ്പോൾതന്നെ അന്വേഷണം ആരംഭിച്ചു. സ്വന്തം സ്കൂൾ ഗ്രൂപ്പിലേക്ക് ഹെഡ്മാസ്റ്റർ ചോദ്യപേപ്പറിന്റെ ചിത്രം എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഹെഡ്മാസ്റ്റർമാരുടെ ഗ്രൂപ്പിലേക്കു മാറിപ്പോയതാണെന്നും പറയുന്നു. ഔദ്യോഗിക…
Read More‘ചാക്കിൽ നിന്നു കിട്ടിയതാ സാറേ, കണ്ടപ്പോൾ ഒരു കൗതുകം, അങ്ങനെ എടുത്തു..!നാടൻ തോക്കുമായി യുവാവ് പിടിയിൽ; റാന്നിക്കാരൻ ജോജി ആണയിട്ടു പറയുന്നു….
റാന്നി: നാടന്‍ തോക്ക് അനധികൃതമായി കൈവശംവച്ചതിന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചേത്തയ്ക്കല്‍ പാറേക്കടവ് ചക്കിട്ടയില്‍ തോമസ് വര്‍ഗീസിന്റെ മകന് ജോജി വര്‍ഗീസാണ് (37) റാന്നി പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി ഏഴോടെ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നാടന്‍ തോക്കുമായി പാറേക്കടവു ഭാഗത്തെ റബര്‍ തോട്ടത്തില്‍ ഇയാള്‍ നില്ക്കുന്നതു കണ്ടതായുള്ള വിവരം വെച്ചൂച്ചിറ പോലീസിനെ സമീപത്തെ സ്ത്രീകള്‍ അറിയിച്ചിരുന്നു. തോക്കുമായി നില്ക്കുന്നതായി കണ്ട സ്ഥലം റാന്നി പോലീസ് പരിധിയിലായതിനാല്‍ വെച്ചൂച്ചിറ പോലീസ് വിവരം റാന്നിയിലേക്ക് കൈമാറുകയായിരുന്നു. മാടത്തരുവിക്ക് സമീപത്തു നിന്നും ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട തോക്കാണിതെന്നും കൗതുകത്തിന് എടുത്തതാണെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ മാടത്തരുവി, ഇടമുറി, റബര്‍ബോര്‍ഡ് മേഖലയില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സംഘം സജീവമാണെന്നും ഇയാള്‍ ഈ സംഘത്തില്‍ അംഗമാണോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ…
Read Moreകര്‍ഷകരോടു കരുണയില്ലാതെ വേനല്‍മഴ; നെല്ല് കൂപ്പുകുത്തി കിളിര്‍ത്തിട്ടും അനങ്ങാപ്പാറ പോലെ അധികൃതർ
തിരുവല്ല: അപ്പര്‍കുട്ടനാട് മേഖലയില്‍ വേനല്‍ മഴയില്‍ നെല്‍കൃഷിക്കുണ്ടായ വ്യാപക നാശവുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകുന്നു. മഴയാകട്ടെ എല്ലാദിവസവും തുടരുന്നതിനാല്‍ ഇനി കൊയ്ത്തു നടത്തേണ്ട പാടശേഖരങ്ങളിലും ആശങ്കയായി. വിളവെത്തിയ നെല്ല് കൂപ്പുകുത്തി കിളിര്‍ത്തു തുടങ്ങി. നെല്ല് കൊയ്തെടുക്കുവാന്‍ പോലും പല പാടശേഖരങ്ങളിലും കഴിയാത്ത അവസ്ഥയാണുള്ളത്. കൊയ്തെടുക്കുന്ന നെല്ല് സംഭരിക്കുന്ന കാര്യത്തിലും ഗുരുതര വീഴ്ചയാണുണ്ടായത്. നെല്ല് സംഭരിക്കുന്ന കമ്പനികള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതു തുടരുന്നതായും പരാതിയുണ്ട്. ഒരു ക്വിന്റല്‍ നെല്ലില്‍ അഞ്ചര കിലോയുടെ കുറവാണ് സംഭരിക്കുന്ന മില്ലുകള്‍ വരുത്തുന്നത്. ഇത് കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തുന്നു. ഈ നഷ്ടം നികത്തുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പ്രകൃതിദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആന്റോ ആന്റണി അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. കൊയ്ത്ത് നടക്കാത്ത പാടശേഖരങ്ങളില്‍ നെല്ല് കിളിര്‍ക്കുന്ന സാഹചര്യമാണെന്ന് എംപി ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കൃഷി…
Read More