തി​ര​ക്കി​നി​ട​യി​ലും മ​ക​ളു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ജ​നീ​ഷ് കു​മാർ; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ലും മി​ക​ച്ച വി​ജ​യം  ഉ​ണ്ടാ​കു​മെ​ന്ന് അ​നു​മോ​ള്‍

കോ​ന്നി: തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കി​നി​ട​യി​ലും മ​ക​ള്‍ ആ​സി​ഫ ജ​നീ​ഷ് കു​മാ​റി​നെ വെ​റു​തെ​വി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു അ​ന്ത്യ​ശാ​സ​നം. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് അ​വ​ധി ന​ല്‍​കി​യ ദു ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ​ക്ക് ഭ​വ​ന​സ​ന്ദ​ര്‍​ശ​ന തി​ര​ക്കി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍ നി​ന്നും വി​ളി എ​ത്തു​ന്ന​ത്. മ​ക​ളു​ടെ ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന് എ​ന്ന വി​വ​രം ഓ​ര്‍​ത്തെ​ടു​ത്ത ജ​നീ​ഷ് പി​ന്നെ ഒ​ട്ടും വൈ​കി​ക്കാ​തെ വീ​ട്ടി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും അ​വി​ടെ ആ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. അ​ച്ഛ​ന്‍ എ​ത്തി​യ​തി​നു പി​ന്നാ​ലെ ആ​സി​ഫ കേ​ക്ക് മു​റി​ച്ചു. ഭാ​ര്യ അ​നു​മോ​ളും മൂ​ത്ത​മ​ക​ന്‍ നൃ​പ​നും ഒ​പ്പം നി​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഏ​താ​നും പ്ര​വ​ര്‍​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ല്ലാ​വ​ര്‍​ക്കു​മൊ​പ്പം ഉ​ച്ച​യൂ​ണും ക​ഴി​ച്ചാ​ണ് പി​ന്നീ​ടു​ള്ള പ്ര​ചാ​ര​ണ​ത്തി​ലേ​ക്കു ക​ട​ന്ന​ത്. ഭാ​ര്യ അ​നു​മോ​ള്‍ ജ​നീ​ഷി​നു​വേ​ണ്ടി തി​ര​ക്കി​ട്ട പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. ഭ​വ​ന​സ​ന്ദ​ര്‍​ശ​ന സ്‌​ക്വാ​ഡു​ക​ളു​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ലും മി​ക​ച്ച വി​ജ​യം ജ​നീ​ഷി​ന് ഉ​ണ്ടാ​കു​മെ​ന്ന് അ​നു​മോ​ള്‍ പ​റ​യു​ന്നു. കു​റ​ഞ്ഞ​കാ​ലം​കൊ​ണ്ട് മ​ണ്ഡ​ല​വു​മാ​യി അ​നു​മോ​ളും ന​ല്ല ഒ​രു ബ​ന്ധം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വോ​ട്ട​ര്‍​മാ​രി​ല്‍ ന​ല്ലൊ​രു പ​ങ്കി​നെ​യും അ​ടു​ത്തു…

Read More

നൂ​റ്റി​മൂ​ന്നാം വ​യ​സി​ലും വോ​ട്ട് ന​ഷ്ട​മാ​ക്കാ​തെ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത

കു​മ്പ​നാ​ട്: നൂ​റ്റ​മൂ​ന്നാം വ​യ​സി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ന​ഷ്ട​മാ​ക്കി​യി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ലു ദി​വ​സം മു​മ്പേ വോ​ട്ടു ചെ​യ്ത​പ്പോ​ള്‍ തി​രു​മേ​നി​ക്ക് ഇ​തു സ്വീ​ക​രി​ക്കു​മോ​യെ​ന്നു ചെ​റി​യ സം​ശ​യം ബാ​ക്കി. പു​തി​യ ക്ര​മീ​ക​ര​ണം അ​നു​സ​രി​ച്ച് 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് താ​മ​സ​സ്ഥ​ല​ത്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ എ​ത്തി​ച്ച് നേ​ര​ത്തെ ത​ന്നെ വോ​ട്ടു ചെ​യ്തു സൂ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ച​പ്പോ​ള്‍ സ​ന്തോ​ഷം. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ന​ലെ​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ല​റ്റു പേ​പ്പ​റു​മാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​യെ കാ​ണാ​നെ​ത്തി.ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​യ അ​ദ്ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വോ​ട്ടു ചെ​യ്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ ക​വ​റി​ലാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്പി​ച്ചു. നൂ​റ്റി​മൂ​ന്നാം വ​യ​സി​ലും വോ​ട്ടു ചെ​യ്യാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്യു​ന്ന പ​തി​വാ​ണ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ കാ​ര​ണം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍…

Read More

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് 19 പേ​ർ ആ​ശു​പ​ത്രി​യി​ൽ; കടിയേറ്റവരിൽ ഒന്നര വയസുകാരനും; പ​തി​യാ​ങ്ക​രയിൽ പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ​യി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​കാ​രും അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ല​രു​ടേ​യും മു​റി​വു​ക​ൾ ഗു​രു​ത​ര​മാ​ണ്.‌ ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ മം​ഗ​ലം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഒ​രു തെ​രു​വു​നാ​യ 18 പേ​രെ ആ​ക്ര​മി​ച്ച​ത്. ആ​റാ​ട്ടു​പു​ഴ മേ​ലേ​ട​ത്തു​കാ​ട്ടി​ൽ നി​സാ​മി​ന്‍റെ മ​ക​ൾ അ​ൽ​ഫി​ദ (3), വ​ട​ക്കേ ഇ​ല​മ്പ​ടം ബി​നു​വി​ന്‍റെ ഭാ​ര്യ പു​ഷ്പ (40), പ​റ​ങ്കാ​മു​ട്ടി​ൽ ഷി​ഹാ​ബി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ന​ബ്ഹാ​ൻ (ഒ​ന്ന​ര വ​യ​സ്), മു​രി​ക്കും​മൂ​ട്ടി​ൽ ബ​ഷീ​ർ (53), വ​ലി​യ ക​ട​വി​ൽ അ​ല​ൻ (8), ബി​നീ​ഷ് ഭ​വ​ന​ത്തി​ൽ ബി​നീ​ഷ് (21), മം​ഗ​ലം ആ​ന​ന്ദ​ത്തി​ൽ രാ​ജ​പ്പ​ൻ (86), മം​ഗ​ലം പു​ത്ത​ൻ​ത​റ​യി​ൽ അ​ജ​യ​ന്‍റെ മ​ക​ൻ അ​ജ​യ് കൃ​ഷ്ണ​ൻ (14) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. മ​റ്റൊ​രു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് തോ​ട്ട​പ്പ​ള്ളി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ രാ​ജ​നും ( 70 ) മാ​ര​ക​മാ​യി പ​രി​ക്കേ​റ്റു. വീ​ടി​ന് മു​ന്നി​ലും റോ​ഡ​രു​കി​ലും നി​ന്ന​വ​രാ​ണ് ഇ​വ​ർ. ക​ടി​യേ​റ്റ​വ​ർ ആ​ല​പ്പു​ഴ…

Read More

പ​ത്ത​നം​തി​ട്ട​യി​ലെ കളികൾ ഇങ്ങനെ..! പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു തി​രി​കെ വ​രാ​ന്‍ യു​ഡി​എ​ഫും സ​മ്പൂ​ര്‍​ണ വി​ജ​യം ആ​ഘോ​ഷി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫും അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ എ​ന്‍​ഡി​എ

ബി​ജു കു​ര്യ​ന്‍പ​ത്ത​നം​തി​ട്ട​യി​ല്‍ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു തി​രി​കെ വ​രാ​ന്‍ യു​ഡി​എ​ഫും സ​മ്പൂ​ര്‍​ണ വി​ജ​യം ആ​ഘോ​ഷി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫും ത​യാ​റെ​ടു​ക്കു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ എ​ന്‍​ഡി​എ.അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലു​ള്ള​തെ​ങ്കി​ലും ശ്ര​ദ്ധേ​യ​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നാ​യി പ​ത്ത​നം​തി​ട്ട മാ​റി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്‌​മോ​ദി കൂ​ടി നാ​ളെ എ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ ദേ​ശീ​യ നേ​താ​ക്ക​ളി​ല്‍ മി​ക്ക​വ​രും വ​ന്നു​പോ​യ ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട മാ​റി. രാ​ഹു​ല്‍​ഗാ​ന്ധി, സീ​താ​റാം യെ​ച്ചൂ​രി, ജെ.​പി. ന​ഡ്ഡ, യോ​ഗി ആ​ദി​ത്യ​നാ​ഥ്, സു​ഭാ​ഷി​ണി അ​ലി, വൃ​ന്ദാ കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. എ​ല്‍​ഡി​എ​ഫി​ലെ നാ​ല് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രും യു​ഡി​എ​ഫി​ലെ ഒ​രു മു​ന്‍ എം​എ​ല്‍​എ​യും ജി​ല്ല​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന്‍ ജ​ന​വി​ധി തേ​ടു​ന്ന കോ​ന്നി അ​ട​ക്കം സ്ഥാ​നാ​ര്‍​ഥി​പ്പെ​രു​മ​യി​ല്‍ ശ്ര​ദ്ധേ​യം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നേ​ടി​യ കോ​ന്നി അ​ട​ക്കം അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളും നി​ല​നി​ര്‍​ത്തു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് പ​റ​യു​മ്പോ​ഴും മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ വേ​ണ​മെ​ന്ന നി​ര്‍​ദേ​ശം…

Read More

പ്ര​ധാ​ന​മ​ന്ത്രി നാ​ളെ എ​ത്തും, പ​ത്ത​നം​തി​ട്ട​യി​ല്‍  രാ​വി​ലെ 11 മു​ത​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം

പ​ത്ത​നം​തി​ട്ട: എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച നാ​ളെ പ​ത്ത​നം​തി​ട്ട​യി​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം. നാ​ളെ ര​ണ്ടി​നു പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം മൈ​താ​ന​ത്താ​ണ് ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് യോ​ഗ​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​ച്ചേ​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യം മു​ത​ല്‍ പ​രി​പാ​ടി ന​ട​ക്കു​ന്ന പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം വ​രെ​യു​ള്ള റൂ​ട്ടി​ല്‍ പ​ര​മാ​വ​ധി യാ​ത്ര​ക​ള്‍ നാ​ള​എ ഒ​ഴി​വാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ 11 നു ​മു​മ്പാ​യി പോ​കു​ക​യും നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു ചെ​യ്യു​ക​യും വേ​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ കോ​ന്നി ടൗ​ണ്‍ മു​ത​ല്‍ പൂ​ങ്കാ​വ് വ​രെ​യു​ള്ള…

Read More

ആ​റ​ന്മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഇ​ര​ട്ട​വോ​ട്ടു​ക​ള്‍; പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കും

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ 1701 ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി​ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ആ​റ​ന്മു​ള മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ശി​വ​ദാ​സ​ന്‍​നാ​യ​രു​ടെ ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍റ് വി.​ആ​ര്‍. സോ​ജി പ​റ​ഞ്ഞു. 2019ലെ ​പാ​ര്‍​ല​മെ​ന്‍റ്് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മാ​ന​മാ​യ പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കു​ക​യും ഇ​ര​ട്ടി​പ്പു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​പ്പോ​ഴ​ത്തെ പ​രാ​തി​യി​ല്‍ യാ​തൊ​രു പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ​താ​യി അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ല.ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​ത്യേ​കം ടീ​മി​നെ വ​ച്ച് പ​രി​ശോ​ധി​പ്പി​ക്കു​ന്ന​തി​നു പ​ക​രം പി​ശ​കു​ക​ള്‍ നി​റ​ഞ്ഞ പ​ട്ടി​ക തയാറാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ ത​ന്നെ പ​രി​ശോ​ധി​ക്കാ​ന്‍ ഏ​ല്്പി​ച്ച​താ​യാ​ണ് സൂ​ച​ന. ഈ ​ന​ട​പ​ടി​ക്കെ​തി​രെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും വി.​ആ​ര്‍. സോ​ജി അ​റി​യി​ച്ചു.

Read More

പ്ര​മോ​ദ് നാ​രാ​യ​ണ​നെ റാ​ന്നി ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു​, ഭാ​ര്യ ജ്യോ​തി​ക്കു സം​ശ​യ​മി​ല്ല! പ്ര​മോ​ദ് നാ​രാ​യ​ണ​നു പി​ന്തു​ണ​യു​മാ​യി ഭാ​ര്യ​യും മ​ക്ക​ളും ‌

റാ​ന്നി: പ്ര​മോ​ദ് നാ​രാ​യ​ണ​നെ റാ​ന്നി ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു​വെ​ന്ന​തി​ൽ ഭാ​ര്യ ജ്യോ​തി​ക്കു സം​ശ​യ​മി​ല്ല. ഭ​ർ​ത്താ​വ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​തി​നു പി​ന്നാ​ലെ മ​ക്ക​ളു​മാ​യി ജ്യോ​തി ബാ​ല​കൃ​ഷ്ണ​നും റാ​ന്നി​യി​ലേ​ക്കു പോ​ന്നു. റാ​ന്നി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​ണ് പ്ര​മോ​ദി​ന്‍റെ തീ​രു​മാ​നം. ഇ​പ്പോ​ൾ റാ​ന്നി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം.‌ ഇ​തി​നു കു​ടും​ബ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്ന് ജ്യോ​തി പ​റ​ഞ്ഞു. കു​ട​ശ​നാ​ടാ​ണ് ഇ​വ​രു​ടെ സ്വ​ദേ​ശം. ചെ​റു​പ്രാ​യ​ത്തി​ലേ സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ലും പൊ​തു​രം​ഗ​ത്തു​മെ​ത്തി​യ പ്ര​മോ​ദ് നാ​രാ​യ​ണ്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി അ​ങ്കം കു​റി​ക്കു​ക​യാ​ണെ​ങ്കി​ലും ഇ​തി​നോ​ട​കം റാ​ന്നി​യി​ലെ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​വും വി​ശ്വാ​സ​വും ആ​ർ​ജി​ച്ചു ക​ഴി​ഞ്ഞ​താ​യി ജ്യോ​തി പ​റ​യു​ന്നു.‌ 21 -ാം വ​യ​സി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ പ്ര​മോ​ദ് നാ​രാ​യ​ണ്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ജ്യോ​തി​യു​ടെ​യും അ​ഭി​മാ​ന​മാ​ണ്. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്കി​ലെ പ്ര​സി​ഡ​ന്‍റാ​യി​രി​ക്ക​വേ​യാ​യി​രു​ന്നു വി​വാ​ഹം. രാ​ഷ്ട്രീ​യ​ത്തി​ൽ തി​ര​ക്കു​ള്ള​പ്പോ​ഴും ന​ല്ല ഒ​രു കു​ടും​ബ​നാ​ഥ​നാ​ണ് പ്ര​മോ​ദെ​ന്ന് ജ്യോ​തി പ​റ​യു​ന്നു. ‌ തീ​ർ​ത്തും സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്നാ​യി​രു​ന്നു ജ്യോ​തി​യു​ടെ വ​ര​വ്. പ്ര​മോ​ദി​ന്േ‍​റ​ത് രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​മു​ള്ള കു​ടും​ബ​വും. ഈ ​മാ​റ്റം വ​ലി​യ…

Read More

മു​ത്തേ പൊ​ന്നേ പി​ണ​ങ്ങ​ല്ലേ..! ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച പാ​ട്ട്, കേ​ട്ടാ​ൽ വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നു തോ​ന്നു​ന്ന വ​രി​ക​ൾ; പാ​ര​ഡി​ക​ളാ​ൽ നി​റ​ഞ്ഞ് വോ​ട്ട​ഭ്യ​ർ​ഥ​ന​ക​ൾ

ആ​ല​പ്പു​ഴ: മു​ത്തേ പൊ​ന്നേ പി​ണ​ങ്ങ​ല്ലേ…, ചാ​ല​ക്കു​ടി ച​ന്ത​യ്ക്കു പോ​കു​ന്പോ​ൾ…, ന​മ്മ​ളു​കൊ​യ്യും വ​യ​ലെ​ല്ലാം…, എ​ന്‍റ​മ്മേ​ടെ ജി​മി​ക്കി ക​മ്മ​ൽ…-​തു​ട​ങ്ങി പ്ര​ശ​സ്ത ഗാ​ന​ങ്ങ​ളു​ടെ ഈ​ണ​ങ്ങ​ളെ​ല്ലാം വോ​ട്ടു​തേ​ടാ​നു​ള്ള അ​ട​വു​ക​ളി​ലൊ​ന്നാ​യി​ക്ക​ഴി​ഞ്ഞു. ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​പ്രി​യ ഈ​ണ​ങ്ങ​ളി​ലു​ള്ള രാ​ഷ്ട്രീ​യ പാ​ര​ഡി പാ​ട്ടു​ക​ൾ ഓ​രോ സ്ഥാ​നാ​ർ​ഥി​ക്കും വേ​ണ്ടി ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. സി​നി​മ-​ഭ​ക്തി-​നാ​ട​ൻ പാ​ട്ടു​ക​ളെ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​ട്ടു​മി​ക്ക പാ​ട്ടു​ക​ളും ഇ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും മു​ന്ന​ണി​ക​ളു​ടെ​യും സ്വ​ന്ത​മാ​യി. ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച പാ​ട്ട്, കേ​ട്ടാ​ൽ വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നു തോ​ന്നു​ന്ന വ​രി​ക​ൾ, പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​രും​കാ​ല ല​ക്ഷ്യ​ങ്ങ​ൾ, മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ-​തു​ട​ങ്ങി പാ​ട്ടു​മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മ​യ​മാ​ണ്. പാ​ട്ടി​ലു​ൾ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ വ​രെ പ​ല​രും തീ​രു​മാ​നി​ച്ചു​വ​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യെ​ത്തി​യി​ല്ലെ​ങ്കി​ൽ പോ​ലും പാ​ട്ടി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​യെ ഭം​ഗ്യ​ന്ത​രേ​ണ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ദ്യ​നാ​ളു​ക​ളി​ൽ ഇ​റ​ക്കി​യ പാ​ട്ടു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ട​ടു​ക്കു​ന്പോ​ൾ പാ​ട്ടു​ക​ൾ പു​തു​ക്കി​യി​ട്ടു​ണ്ട്. പാ​ര​ഡി​ക​ൾ​ക്കൊ​പ്പം പു​തി​യ വ​രി​ക​ളും പു​തി​യ ഈ​ണ​ങ്ങ​ളും ഇ​റ​ക്കി​യി​ട്ടു​ണ്ട്. പി​ന്ന​ണി​ഗാ​യ​ക​ര​ട​ക്കം പാ​ടി​യ​തും സ​ജീ​വ​മാ​ണ്. നാ​ലാ​യി​രം മു​ത​ൽ പ​തി​നാ​യി​ര​ത്തി​ന​ടു​ത്തു വ​രെ ചെ​ല​വി​ട്ടാ​ണ് പ​ല​രും പാ​ട്ടു​ക​ൾ ഇ​റ​ക്കി​യി​രി​ക്കു​ന്ന​തും.

Read More

മ​ഹാ​ത്മാ​ഗാ​ന്ധി​യെ ഇ​ല​ന്തൂ​രി​ൽ സ്വീ​ക​രി​ച്ച കെ. ​മീ​നാ​ക്ഷി​യ​മ്മ! തൊ​ണ്ണൂ​റ്റി​യേ​ഴാം വ​യ​സി​ൽ വ്യത്യസ്തമായൊരു വോട്ട്, അഭിമാനത്തോടെ മീനാക്ഷിയമ്മ

കോ​ഴ​ഞ്ചേ​രി: മ​ഹാ​ത്മാ​ഗാ​ന്ധി​യെ ഇ​ല​ന്തൂ​രി​ൽ സ്വീ​ക​രി​ച്ച കെ. ​മീ​നാ​ക്ഷി​യ​മ്മ​യ്ക്ക് 97 വ​യ​സി​ലെ വോ​ട്ട് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത കാ​ലം​മു​ത​ൽ മു​ട​ങ്ങാ​തെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന ഉ​ട​യ​ൻ​കാ​വി​ൽ കെ. ​മീ​നാ​ക്ഷി​യ​മ്മ​യ്ക്ക് വാ​ർ​ധ​ക്യ​കാ​ല പ്ര​ശ്ന​ങ്ങ​ൾ​മൂ​ലം ക​ഴി്ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടിം​ഗ് സ​ന്പ്ര​ദാ​യം വീ​ട്ടി​ലെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പു​തി​യ ഉ​ത്ത​ര​വു​പ്ര​കാ​രം വ​യോ​ധി​ക​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​യ​ൻ​കാ​വ് വീ​ട്ടി​ലെ​ത്തി. ഇ​ല​ന്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ 129-ാം ന​ന്പ​ർ ബൂ​ത്തി​ലെ 236-ാം ന​ന്പ​ർ വോ​ട്ട​റാ​ണ് മീ​നാ​ക്ഷി​യ​മ്മ. ‌1937 ജ​നു​വ​രി 20ന് ​ഗാ​ന്ധി​ജി ഇ​ല​ന്തൂ​ർ സ​ന്ദ​ർ​ശി​ക്കു​ന്പോ​ൾ ഇ​തേ സ്കൂ​ളി​ലെ സി​ക്സ്ത്ത് ഫോം ​വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു മീ​നാ​ക്ഷി​യ​മ്മ. പ്ര​മു​ഖ ഗാ​ന്ധി​യ​ൻ കെ. ​കു​മാ​ർ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​ത്തോ​ടെ ഗാ​ന്ധി​ജി​യു​ടെ പ്ര​സം​ഗ​സ്ഥ​ല​ത്തേ​ക്ക് പോ​യ​തും ഗാ​ന്ധി​ജി പ്ര​സം​ഗി​ച്ച…

Read More

വികനപദ്ധതി തടയുന്നത് നാടിനെ അപമാനിക്കൽ; പാ​ലം നി​ർ​മ്മാ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണമെന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ

കാ​യം​കു​ളം: നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ർ​ക്ക് ജം​ഗ്ഷ​ൻ പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണം ത​ട​യു​ക​യും സൈ​റ്റി​ൽ കൊ​ടി​കെ​ട്ടു​ക​യും ചെ​യ്യ്ത സം​ഭ​വം ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.​ സ​ർ​ക്കാ​രിന്‍റെ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ക​യും കൊ​ടി കെ​ട്ടി​യ​തും ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​മാ​ണ്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ത​ട​ഞ്ഞ​തി​ലൂ​ടെ നാ​ടി​നെ അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പാ​ല​ത്തി​ന്‍റെ ബീം ​നി​ർ​മാ​ണ​ത്തി​നു അ​വ​ശ്യ​മാ​യ സൈ​സ് ഷ​ട്ട​റു​ക​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി ക​രാ​റു​കാ​ര​ൻ നി​യ​മാ​നു​സ​ര​ണം ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ക​മ്പി​ക​ളാ​ണ് ത​ട​ഞ്ഞ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക്വാ​ളി​റ്റി കൺ​ട്രോ​ൾ​വി​ഭാ​ഗം സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്തി​ക​ളു​ടെ​യും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ആ​രോ​പ​ണ​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത് പോ​ലെ സൈ​റ്റി​ൽ ഇ​റ​ക്കി​യ ക​മ്പി​ക​ൾ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യി​ൽ ഉ​ള്ള ക​മ്പി​ക​ൾ അ​ല്ല എ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More