തിരുവല്ല: അപ്പര്‍കുട്ടനാട് മേഖല കൂടി ഉള്‍പ്പെടുന്ന തിരുവല്ല മണ്ഡലത്തിലെ പോരാട്ടത്തിന് നെല്ലിന്റെ ഗന്ധം. പാടത്തെ പാട്ടും കര്‍ഷകന്റെ വിയര്‍പ്പും കൂടിച്ചേരുന്നതാണ് തിരുവല്ലയിലെ പ്രചാരണം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും തങ്ങളുടെ പ്രചാരണത്തില്‍ കര്‍ഷക മനസ് സ്വീകരിച്ചു കഴിഞ്ഞു. ഭരണത്തിലുള്ളവര്‍ കര്‍ഷകര്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ കര്‍ഷക വഞ്ചനയുടെ ചരിത്രവുമായാണ് പ്രതിപക്ഷം നേരിടുന്നത്. അപ്പര്‍കുട്ടനാട് വിട്ട് മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയിലെത്തിയാല്‍ അവിടെയും കര്‍ഷക ചരിത്രമുണ്ട്. രാഷ്്്ട്രീയത്തോടൊപ്പം കര്‍ഷക മനസ് തിരിച്ചറിഞ്ഞെങ്കിലേ തിരുവല്ലയുടെ രണ്ട് മേഖലകളും കൈപ്പിടിയിലൊതുങ്ങൂവെന്ന് സ്ഥാനാര്ഥികള്ക്കറിയാം. ഓരോദിവസം കഴിയുന്തോറും തിരുവല്ലയുടെ രാഷ്ട്രീയച്ചൂട് കൂടുകയാണ്. തുടര്‍ച്ചയായ നാലാം അങ്കത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി.തോമസ്. മുമ്പ് രണ്ടുതവണ മത്സരിച്ചതുകൂടി കണക്കാക്കുമ്പോള്‍ ആറാം അങ്കം. കന്നിക്കാരനാണ് യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞുകോശി പോള്‍. തിരുവല്ലയില്‍ പുതുമുഖമാണെങ്കിലും ബിജെപി ജില്ലാ പ്രസിഡനന്റ് അശോകന് കുളനട മുമ്പ് നിയമസഭയിലേക്ക് ആറന്മുളയില് മത്സരിച്ചിട്ടുണ്ട്.യുഡിഎഫില്‍ മുന്കാലങ്ങളിലുടലെടുത്ത അസ്വസ്ഥതകള്‍…
Read MoreCategory: Alappuzha
ആ നിലവിളി കേട്ടില്ലെന്ന് വയ്ക്കാൻ നാട്ടുകാർക്കായില്ല; മദ്യപാനിയായ മകന്റെ ക്രൂര പീഡനത്തിൽ നിന്നും അമ്മയ്ക്ക് മോചനം; ഉപദ്രവം സഹിക്കാതെ ഭാര്യനേരത്തെ ഇട്ടേച്ച് പോയെന്ന് നാട്ടുകാർ
അടൂര്‍: രോഗാതുരയായ മാതാവിനെ മദ്യലഹരിയില്‍ മകന് ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ പോലീസ് ഇടപെട്ട് നടപടിയെടുത്തു. പറക്കോട് ,അറുകാലിക്കല്‍ ക്ഷേത്രത്തിന് സമീപം മാളിക കീഴില്‍ വടക്കേതില്‍ വീട്ടില്‍ പരേതനായ മോഹനന്റെ ഭാര്യ വസന്തകുമാരി (53) യാണ് മകന്റെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. അടൂര്‍ പോലീസ് ഇടപെട്ട് വസന്തകുമാരിയെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം അഗതിമന്ദിരത്തിലേക്കു മാറ്റി.വസന്തകുമാരിയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുമ്പ് മരിച്ചു. രണ്ട് മക്കളാണിവര്‍ക്കുള്ളത്. ഇരുവരും വിവാഹിതരുമാണ് . ഒരാള്‍ കുടുംബസമേതം പന്തളത്താണ് താമസം.കൂടെയുള്ള മകന് സജിന്റെ മദ്യപാനസ്വഭാവം നിമിത്തം ഭാര്യ ഉപേക്ഷിച്ചു പോയി. രോഗിയായ വസന്തകുമാരിക്ക് മകന് ചികിത്സയോ സംരക്ഷണമോ നല്‍കാറില്ലെന്ന് പറയുന്നു. കഴിഞ്ഞദിവസം വൈകുന്നേരം മദ്യലഹരിയിലായ മകന്റെ ഉപദ്രവം സഹിക്കവയ്യാതെ വസന്തകുമാരി നിലവിളിക്കുന്നതു കേട്ടവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോള്‍ അക്രമാസക്തനായ സജിന്‍ ഭീഷണി മുഴക്കി. പോലീസ് ഉദ്യോഗസ്ഥരുടെ നയപരമായ ഇടപെടലില്‍ ഇയാളെ ശാന്തമാക്കിയാണ് വസന്തകുമാരിയെ രക്ഷപ്പെടുത്തിയത്. മാതാവിന്റെ…
Read Moreപമ്പയാറിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങിമരിച്ചു; വിവാഹം ഉറപ്പിച്ച ശ്രീജിത്ത് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്
ഹരിപ്പാട്: പന്പയാറിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ കീപ്പള്ളിൽ രാജേന്ദ്രൻപിള്ളയുടെ മകൻ ശ്രീജിത്ത് (24), പന്മന തറയിൽ പുത്തൻവീട്ടിൽ അലിയാരുകുഞ്ഞിന്റെ മകൻ അനീഷ്(26), പന്മന മാവേലി പരിയാരത്ത് പുത്തൻവീട്ടിൽ കമറുദ്ദീന്റെ മകൻ സജ്ജാദ്(25) എന്നിവരാണ് മരിച്ചത്. വീയപുരം അന്പലക്കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു അപകടം. സുഹൃത്തുക്കളായ അഞ്ചു പേർ ഒരുമിച്ചാണ് കുളിക്കാനിറങ്ങിയത്. വിവാഹ നിശ്ചയം കഴിഞ്ഞ ശ്രീജിത്ത്മുങ്ങുന്നതുകണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുരണ്ടുപേർ അപകടത്തിൽപ്പെട്ടത്. ശ്രീജിത്ത് അടുത്ത മാസം വിദേശത്ത് തിരികെപ്പോകാൻ ഇരിക്കേയാണ് അപകടം ഉണ്ടായത്. ഹരിപ്പാട് ഫയർഫോഴ്സും വീയപുരം പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Read More‘പിണറായി സർക്കാരിനെതിരേ കോൺഗ്രസ്-ബിജെപി രഹസ്യധാരണയെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്
ചേർത്തല: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് ബദലായ നയങ്ങൾ നടപ്പാക്കുന്ന പിണറായി സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ചേർത്തല എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.പ്രസാദിന്റെ തെരെഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. മത്സ്യത്തൊഴിലാളികളെയും പാവപ്പെട്ട ജനതയെയും സംരക്ഷിക്കാൻ ഫലപ്രദമായ ബദൽനയങ്ങൾ കൊണ്ടുവന്ന സർക്കാരാണു കേരളം ഭരിക്കുന്നത്. ഇനിയുള്ള അഞ്ച് വർഷം തീരദേശമേഖലയ്ക്കായി 5,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട പദ്ധതിയായി ഉൾപ്പെടുത്തിട്ടുണ്ട്. ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ കൊണ്ടുവന്ന റേഷൻ സംവിധാനം ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണ്. ഗ്രാമീണ മേഖലയിൽ 75 ശതമാനവും നഗരമേഖലയിൽ 60 ശതമാനവും ജനങ്ങൾക്ക് റേഷൻ ആനുകൂല്യങ്ങൾ കിട്ടിയിരുന്നത് യഥാക്രമം 60 ഉം 40 ഉം ആയി കുറയ്ക്കാനാണ് കേന്ദ്രം തീരുമാനമെടുത്തത്. ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നതടക്കമുള്ള കാരണങ്ങളാൽ സാധാരക്കാരായ…
Read Moreതെങ്ങുകയറ്റ യന്ത്രം പണിമുടക്കി; 50 അടിയോളം ഉയരമുള്ള തെങ്ങിന് മുകളിൽ കുടുങ്ങി യുവാവ്; ഒടുവിൽ തുണയായി ഫയർഫോഴ്സ്
ആലപ്പുഴ :തെങ്ങിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു. മണ്ണഞ്ചേരി അടിവാരത്ത് തെങ്ങിന് മരുന്ന് തളിക്കാൻ കയറിയ 47 വയസ്സുള്ള അനിൽ എന്ന തെങ്ങുകയറ്റ തൊഴിലാളിയെ ആണ് അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 11.15ന് ഡോ. വി. ജി. രഘുനാഥന്റെ പുരയിടത്തിലെ 50 അടിയോളം ഉയരമുള്ള തെങ്ങിന് മരുന്ന് തളിക്കാൻ വേണ്ടിയാണ് തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് അനിൽ കയറിയത്. മരുന്ന് തളിച്ച ശേഷം ഇറങ്ങാൻ ശ്രമിച്ചപ്പോൾ തെങ്ങുകയറ്റ യന്ത്രം തകരാറിലായി. താഴേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനാൽ അനിൽ തെങ്ങിൻ്റെ മടലുകൾക്ക് മുകളിലേയ്ക്ക് കയറി ഇരിക്കുകയും താഴേക്കിറങ്ങാനാകില്ലെന്ന് താഴെ ഉണ്ടായിരുന്നവരോട് പറഞ്ഞയുകയും ചെയ്തു. തുടർന്ന് ആലപ്പുഴ ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചു.അഗ്നിരക്ഷാസേന സ്ഥലത്തെത്തി എക്സ്റ്റൻഷൻ ലാഡറ്റൻ്റെയും മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയുടെയും സഹായത്തോടെ യാതൊരു വിധ പരിക്കുകളും ഉണ്ടാകാതെ അനിലിനെ സുരക്ഷിതമായി താഴെ ഇറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഒഫീസർ ഗിരീഷ്,…
Read Moreകണക്കുകള്‍ കഥ പറയും; അടൂരില്‍ ഫലം പ്രവചനാതീതം
അടൂര്‍: മാറിമറിയുന്ന കണക്കുകളില്‍ പ്രതീക്ഷ അര്‍പ്പിക്കാനാകാത്ത മണ്ഡലമാണ് അടൂര്‍. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാഷ്്ട്രീയകക്ഷികള് ഞെട്ടിയ മണ്ഡലമാണ് അടൂര്‍. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്തപ്പോള്‍ ബിജെപി രണ്ടാമതായിരുന്നു. ലോക്സഭ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അടൂരില്‍ മൂന്നാംസ്ഥാനം. അപ്പോഴും മൂന്ന് മുന്നണികളും തമ്മില്‍ വോട്ടുകണക്കുകളില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നതുമില്ല. മണ്ഡലത്തില്‍ മൂന്നാംതവണ ജനവിധി തേടുന്ന ചിറ്റയം ഗോപകുമാറിന് പക്ഷേ തെല്ലും സംശയമില്ല. മൂന്നാംജയം കൂടെപ്പോരുമെന്ന് ഉറച്ചുവിശ്വസിക്കുകയാണ് അദ്ദേഹം. മണ്ഡലത്തില്‍ ഒരു അട്ടിമറി പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസിലെ എം.ജി. കണ്ണന്. കോണ്‍ഗ്രസില്‍ നിന്നെത്തി അടൂരില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായ കെ. പ്രതാപനും പ്രതീക്ഷകള്‍ നിലനിര്‍ത്തിതന്നെയാണ് മത്സരരംഗത്തുള്ളത്. 2009ലെ മണ്ഡല പുനര്‍വിഭജനത്തോടെ അടൂര്‍ മണ്ഡലത്തിന്റെ സാഹചര്യവും മാറിമറിഞ്ഞതാണ്. 1991 മുതല്‍ കോണ്‍ഗ്രസ് പക്ഷത്തു നിലയുറപ്പിച്ചിരുന്ന മണ്ഡലമാണ് അടൂര്‍. 2011ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍…
Read More‘എൽഡിഎഫ് സർക്കാർ പറയുന്നത് നടപ്പിലാക്കാൻ കഴിയുന്ന ഉറപ്പുള്ള കാര്യങ്ങൾ മാത്രമെന്ന് ശൈലജ ടീച്ചർ
ചാരുംമൂട്: എൽ ഡി എഫ് സർക്കാർ നടപ്പിലാക്കാൻ കഴിയുന്ന ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ ജനങ്ങളോട് പറയാറുള്ളൂ വെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ. ചുനക്കരയിൽ മാവേലിക്കര മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം എസ് അരുൺകുമാറിന്റെ തെരഞ്ഞടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 600 ൽ 580 വാഗ്ദാനവും പൂർത്തീകരിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാലാം വർഷം വെബ്സൈറ്റിൽ നിന്നും പിൻവലിച്ച യുഡിഎഫിന്റെ ബഡായി മാനിഫെസ്റ്റോ പോലെയായിരുന്നില്ല എൽഡിഎഫിന്റേത്.പുന്നപ്ര വയലാർ രക്തസാക്ഷികളെ അപമാനിച്ചവർക്ക് തക്ക മറുപടി ഈ തെരഞ്ഞെടുപ്പിൽ നൽകണം. നാട്ടിലെ ജനങ്ങൾ ഈ സർക്കാരിനൊപ്പമുണ്ട്. കേരളത്തെ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ ചില്ലിക്കാശ് കൊടുക്കരുതെന്ന് പറയുന്ന ഒരു പ്രതിപക്ഷ നേതാവിന് ഈ നാടിനോട് എന്തു കൂറാണുള്ളതെന്നും കെ.കെ. ശൈലജ കുറ്റപ്പെടുത്തി .
Read More‘അഴിമതി രഹിത ഭരണകൂടങ്ങള്‍ ഉള്ളിടത്തു മാത്രമേ ബഹുരാഷ്ട്ര കമ്പനികള്‍ നിഷേപം നടത്തൂവെന്ന് മുഖ്യമന്ത്രി
അടൂര്‍: അഴിമതി രഹിത ഭരണകൂടങ്ങള്‍ ഉള്ളിടത്തു മാത്രമേ ബഹുരാഷ്ട്ര കമ്പനികള്‍ നിഷേപം നടത്തൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം അടൂര്‍ കെഎസ്ആര്‍ടിസി കോണറില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ടി.ഡി. ബൈജു അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ദിവാകരന്, ആര്. ഉണ്ണിക്കൃഷ്ണ പിള്ള എക്സ് എംഎല്‍എ, കെ.ജെ.തോമസ്, എ.പി. ജയന്, ചിറ്റയം ഗോപകുമാര്‍, കെ.പി.ഉദയഭാനു. ഡോ. വര്‍ഗീസ് പേരയില്‍, പി.വി. ഹര്‍ഷകുമാര്‍, എസ്. മനോജ്, ഏഴംകുളം നൗഷാദ്, ഡി. സജി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreപിണറായി സർക്കാർ സ്ത്രീകൾക്കു വലിയ പരിഗണന നല്‍കിയെന്ന് മന്ത്രി ശൈലജ ടീച്ചർ
അമ്പലപ്പുഴ: സ്ത്രീകൾക്ക് വലിയ പരിഗണനയാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം സർക്കാർ നൽകിയതെന്നും മന്ത്രി കെ.കെ ശൈലജ ടീച്ചർ , എൽ.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം സ്ഥാനാർത്ഥി എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി അമ്പലപ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിത പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ബന്ധുവായാണ് ഈ സർക്കാർ പ്രവർത്തിച്ചത്.തുടർ ഭരണം ലഭിച്ചാൽ വനിതാ വികസന കോർപ്പറേഷൻ മുഖേനെ സ്ത്രീകൾക്ക് വായ്പയും തൊഴിലവസരവും നൽകും.മൂവായിരം രൂപ പെൻഷൻ നൽകുമെന്നു പറയുന്ന യു.ഡി.എഫ് 600 രൂപ പെൻഷൻ കുടിശിക പോലും നൽകിയിരുന്നില്ല. ചിട്ടയായ പ്രവർത്തനം മൂലം കോവിഡ് മരണ നിരക്ക് കുറക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഈ ഗവൺമെന്റ് എന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.സിന്ധു അജി അധ്യക്ഷത വഹിച്ചു.
Read More‘30 വര്‍ഷം പിന്നിടുമ്പോഴും കോ ലീ ബി സഖ്യം ഇപ്പോഴും പ്രസക്തമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവല്ല: കേരളത്തില്‍ 30 വര്‍ഷം മുമ്പു രൂപപ്പെട്ട കോ ലീ ബി സഖ്യം ഇപ്പോഴും പ്രസക്തമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പല മണ്ഡലങ്ങളിലും ഇത്തരം ധാരണകള്‍ രൂപപ്പെടുന്നുണ്ട്. അധികാരം പിടിക്കാന്‍ വെപ്രാളപ്പെട്ടു നടക്കുന്ന യുഡിഎഫ് നേതാക്കള്‍ക്ക് നാടിന്റെ പൊതുവികാരം അലോസരപ്പെടുത്തുന്നുണ്ടാകാമെന്ന് പിണറായി വിജയന് പറഞ്ഞു. ഒരിടത്ത് വോട്ടു കൊടുക്കുക, മറ്റൊരിടത്ത് വര്‍ഗീയ കക്ഷികളുടെ വോട്ടു നേടുകയെന്നതാണ് യുഡിഎഫ് നേതാക്കളുടെ നിലപാടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. ശബരിമലയിലും നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ല. കോടതി വിധി വരുമ്പോള്‍ ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കിഫ്ബി കേരളത്തിന് ഒരു അധിക ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനുവേണ്ടിയുള്ള നടപടികളാണ ്കിഫ്ബി മുഖേന സ്വീകരിച്ചത്. സാമ്പത്തിക അച്ചടക്കത്തോടെയാണ് കിഫ്ബി പദ്ധതികള്‍…
Read More