തുറവൂർ: തീരദേശ പരിപാലന നിയമം മൂലം ദുരിതമനുഭവിക്കുന്ന തീര ജനതയ്ക്ക് മറ്റൊരു ഇരുട്ടടിയായി മാറിയിരിക്കുകയാണ് പിങ്കു കുറ്റികൾ. തീരദേശത്തെ ജനങ്ങളുടെ നെഞ്ചിൽ തീക്കനലായി മാറുകയാണിവ. തീരദേശപാതയുടെ വികസനത്തിനായി സ്ഥാപിച്ചിരിക്കുന്ന പിങ്കു കുറ്റികളാണ് തീരദേശ ജനതയ്ക്ക് ഭാരമായി മാറുന്നത്. സർക്കാർ നൽകിയ മാപ്പ് അനുസരിച്ച് സ്വകാര്യ ഏജൻസി തീരദേശത്ത് മാരാരിക്കുളം മുതൽ ചെല്ലാനം വരെയും ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയും റോഡ് വികസനത്തിനായി പിങ്ക് കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. കുറ്റികൾ സ്ഥാപിച്ച ശേഷം ചില ഉദ്യോഗസ്ഥർ വന്ന് റോഡിനു സ്ഥലം വിട്ടുകൊടുക്കുന്നവരുടെ മേൽവിലാസവും, സർവേ നമ്പരും, ഏറ്റെടുക്കുന്ന സ്ഥലത്തു നിലവിലുള്ള കെട്ടിടത്തിന്റെ മറ്റു വിശദവിവരങ്ങളും ശേഖരിച്ചുപോയതല്ലാതെ പിന്നീട് യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. സ്ഥലമെടുപ്പ് സംബന്ധിച്ച് യാതൊരുവിധ നിർദേശങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ നിലച്ചതിന്റെ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീടിന്റെ ഉള്ളിലും മുറ്റത്തും പറമ്പിലും മറ്റും…
Read MoreCategory: Alappuzha
സ്പാ ബലാത്സംഗ കേസ്; ചങ്ങനാശേരിയിൽ നിന്ന് ഏഴാമനും അറസ്റ്റിൽ; കേസിലെ മുഴുവൻ പ്രതികളും പിടിയിലായെന്ന് പോലീസ്
തിരുവല്ല: മഞ്ഞാടിയിലെ സ്പാ ബലാത്സംഗ കേസിൽ ഏഴാമനും അറസ്റ്റിൽ. തിരുവല്ല മീന്തലക്കര പാറയ്ക്കാമണ്ണിൽ പുത്തൻ വീട്ടിൽ സിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി മരണ സുബിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഭവത്തിലെ സിന്റെയുടെ പങ്ക് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നിന് ഉച്ചകഴിഞ്ഞ് 3.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കാപ്പാ കേസ് പ്രതി കൂടിയായ മരണ കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29) യുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം സ്പായിലെത്തി അമ്പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരിയായ യുവതിയെ കഴുത്തിൽ കത്തി വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ അറസ്റ്റോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി ഡിവൈഎസ്പി പറഞ്ഞു. അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് കുറ്റാരോപിതർക്കു നിയമപരമായ ശിക്ഷ ലഭിക്കുന്നതിനാവശ്യമായ…
Read Moreസ്പാകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; യോഗ ലൈസൻസുള്ള സ്ഥാപനത്തിൽ ക്രോസ് മസാജിംഗ്; കസ്റ്റമര്‍ ഇറങ്ങിയോടി
തിരുവല്ല: തിരുവല്ലയിലെ സ്പാകളിലും മസാജ് സെന്ററുകളിലും ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന തുടങ്ങി. അഞ്ചു സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തി. രാമന്‍ചിറയിലെ സ്പാ, യോഗ ലൈസന്‍സുള്ള സ്ഥാപനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ക്രോസ് മസാജ് നടന്നിരുന്നു. പരിശോധനയ്ക്കിടെ കസ്റ്റമര്‍ ഇറങ്ങി ഓടി. ഇയാള്‍ പോലീസ് വകുപ്പില്‍ ജോലി നോക്കുന്നയാളാണെന്ന സംശയമുണ്ട്. രാമന്‍ചിറയിലെ മറ്റൊരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ലൈസന്‍സില്ലാതെയായിരുന്നു പ്രവര്‍ത്തനം. മഞ്ഞാടിയില്‍ മറ്റൊരു സ്പായും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതായി കണ്ടെത്തി. പെണ്‍കുട്ടികളെ ഇവിടങ്ങളില്‍ പാര്പ്പിച്ചിരുന്നതായ വിവരവുമുണ്ട്. ചില സ്പാകള്‍ അകത്തു നിന്നു പൂട്ടിയതിനാല്‍ പരിശോധന നടന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read Moreകുട്ടനാട് സീറ്റ്: യുഡിഎഫ് അണികൾക്കിടയിൽ വാക്പോര് മുറുകുന്നു; പിടിമുറുക്കാൻ ജോസഫ് വിഭാഗം
ചമ്പക്കുളം: കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിലെ അണികൾക്കിടയിൽ വാക്പോര് തുടരുമ്പോഴും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുമെന്നാണ് ജില്ലാ അധ്യക്ഷൻ ജേക്കബ് ഏബ്രഹാം നൽകുന്ന സൂചന. കുട്ടനാട് സീറ്റ് യുഡിഎഫ് കേരള കോൺഗ്രസിന് അനുവദിച്ചിട്ടുള്ളതാണെന്നും അതിലൊരു മാറ്റമുണ്ടാകില്ലെന്നും ഉറച്ച് വിശ്വസിക്കുന്നെന്ന് അദ്ദേഹം അറിയിച്ചു. 1964ൽ കേരള കോൺഗ്രസ് രൂപീകൃതമായ കാലം മുതൽ തന്നെ കുട്ടനാട്ടിൽ മത്സരിച്ചിട്ടുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്. അത് ഇത്തവണയും തുടരും. ഇത്തവണ വിജയം ഉറപ്പെന്നും ജോസഫ് വിഭാഗം പറയുന്നു. കുട്ടനാട്ടിലെ കോൺഗ്രസിലെ ഒരു പറ്റം പ്രാദേശിക നേതാക്കളും സീറ്റിനായി മുറവിളി കൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയായി നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസ് വൈസ് ചെയർമാൻ റെജി ചെറിയാൻ, ജില്ലാ അധ്യക്ഷൻ ജേക്കബ് ഏബ്രഹാം എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
Read Moreഭാര്യാസഹോദരനെ കൊലപ്പെടുത്താൻ ശ്രമം:പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും
ആലപ്പുഴ: വസ്തുതർക്കത്തെത്തുടർന്ന് ഭാര്യാസഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എച്ച്. ഷുഹൈബ് ശിക്ഷ വിധിച്ചത്. പ്രതി എഴുപുന്ന സൗത്തിൽ കൂവക്കാട് തറവീട്ടിൽ സോമൻ (42) ആണ് ശിക്ഷിക്കപ്പെട്ടത്. പ്രതി സോമൻ ഭാര്യയുടെ സഹോദരൻ കൂവക്കാട് തറവീട്ടിൽ ശശിയെ വെട്ടരിവാൾ കൊണ്ട് ഇടതു പെടലിക്കും കവിളിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. 2020 ജൂൺ 27ന് രാത്രി ഒന്‍പതിനായിരുന്നു സംഭവം. കുത്തിയതോട് പോലീസ് ഇൻസ്പെക്ടർ എ.വി. ബിജു അന്വേഷണത്തിന് നേതൃത്വം നൽകി. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ. ബി. ശാരി ഹാജരായി.
Read Moreജോലിക്കെത്തിയ രണ്ടാം നാൾ ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളുമായി ഹോം നഴ്സ് മുങ്ങി; അറസ്റ്റ് ചെയ്ത് പോലീസ്
മാന്നാർ: ചെന്നിത്തലയിൽ രോഗീപരിചരണത്തിനായി നിന്ന വീട്ടിൽ മോഷണം നടത്തിയ ഹോം നഴ്സ് അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന എസി നഗറിൽ ഷീജ (34) യെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലുള്ള ഏജൻസി വഴിയാണ് പ്രതിയായ യുവതിയെ ജോലിക്ക് വിളിച്ചത്. ജോലിക്കെത്തി രണ്ടാം ദിവസം മോഷണം നടത്തി കടന്നുകളയുകയായിരുന്നു. വീട്ടുടമ വാങ്ങിവച്ചിരുന്ന പുതിയ വസ്ത്രങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ 30,000 രൂപയോളം വിലവരുന്ന സാധനങ്ങളും മോഷണം പോയതായി വീട്ടുടമ നൽകിയ പരാതിയിൽ പറയുന്നുണ്ട്. മാന്നാർ പോലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ, എസ്ഐ വിഷ്ണു അജയ്, സീനിയർ സിപിഒമാരായ അജിത്കുമാർ, ഷിജു, വനിതാ സിപിഒ മേഘ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreവാഗ്ദാനങ്ങളിലൊതുങ്ങി മുഹമ്മ ബോട്ട് ജെട്ടി വികസനം; ബന്ധപ്പെട്ടവർ ഉറക്കം നടിക്കുകയാണെന്ന ആക്ഷേപവുമായി നാട്ടുകാർ
മുഹമ്മ: മുഹമ്മ ബോട്ട് ജെട്ടിയുടെ വികസനം വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിച്ചിരുന്ന ബോട്ട് ജെട്ടിയിൽ ഇന്ന് തിരക്കിന്റെ ആരവങ്ങളില്ല.ആലപ്പുഴ, ചേർത്തല, കഞ്ഞിക്കുഴി മേഖലകളിൽനിന്നുള്ള യാത്രക്കാർക്ക് കോട്ടയം ജില്ലയുമായി ബന്ധപ്പെടുന്നതിനുള്ള എളുപ്പമാർഗമാണ് ഈ ബോട്ട് സർവീസ്. മുൻ കാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാരുടെ വരവിനാൽ മുഹമ്മ സജീവമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ബോട്ട് സർവീസ് മുഹമ്മയിലേതായിരുന്നു. ജില്ലയിലെ അറിയപ്പെടുന്ന വ്യാപാര കേന്ദ്രമെന്ന നിലയിലും മുഹമ്മ ശ്രദ്ധയാകർഷിച്ചിരുന്നു. ബോട്ടുജെട്ടിയെ ആശ്രയിക്കുന്നവരുടെ തിരക്കാണ് വ്യാപാരശാലകൾക്ക് ഉണർവു പകർന്നിരുന്നത്.ബസ് സർവീസുകൾ നിലച്ചതും ബോട്ടുകളുടെ എണ്ണം കുറഞ്ഞതുമാണ് ബോട്ട് ജെട്ടിയുടെ താളംതെറ്റിച്ചത്. നേരത്തെ ബോട്ട് ജെട്ടി വരെ ബസ് സർവീസുണ്ടായിരുന്നു. ബോട്ടിന്റെ സമയത്തിന് ജെട്ടിയിലെത്താൻ അന്ന് കഴിഞ്ഞിരിന്നു. ബസ് സർവീസ് താളം തെറ്റിയതോടെ യാത്രക്കാർ ബോട്ട് ജെട്ടിയിൽനിന്നകന്നു. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ള പഞ്ചായത്താണ് മുഹമ്മ.…
Read Moreവാഹനം ഇടിച്ച് പരിക്കേറ്റ മയിലിന് രക്ഷകരായി നാട്ടുകാർ ;വനപാലകർ എത്തി മയിലിനെ കോന്നിയിലേക്ക് കൊണ്ടുപോയി
അടൂർ: വാഹനമിടിച്ച് പരിക്കേറ്റ മയിലിന് രക്ഷകരായി ഒരു കൂട്ടം നാട്ടുകാർ. ഏഴംകുളം – കടമ്പനാട് മിനി ഹൈവേയിൽ തട്ടാരുപടി ഭാഗത്തു റോഡിനു കുറുകെ പറന്ന് ഇറങ്ങിയ മയിലിനാണ് വാഹനമിടിച്ചു പരിക്കേറ്റത്. ഇടിച്ച കാർ നിർത്താതെ പോയെങ്കിലും നാട്ടുകാർ മയിലിനു രക്ഷകരായി. റോഡ് സൈഡിൽ കടത്തിണ്ണയിൽ മയിലിനെ എടുത്തു വച്ചു കുടിക്കാൻ വെള്ളവും നൽകി .ഏനാത്ത് പോലീസ് സ്റ്റേഷനിലും കോന്നി ഫോറസ്റ്റ് ഓഫീസിലും വിളിച്ചറിയിച്ചു. . ഏനാത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ വന്ന് നിജസ്ഥിതി അന്വേഷിക്കുകയും ചെയ്തു. ഫോറസ്റ്റ് ഓഫീസർമാർ ഉച്ചയ്ക്ക് എത്തുന്നതുവരെ തെരുവ് നായ്ക്കളിൽ നിന്നും മയിലിനെ സംരക്ഷിച്ചതും നാട്ടുകാരാണ്. വനപാലകർ എത്തി മയിലിനെ കോന്നിയിലേക്ക് കൂട്ടികൊണ്ടുപോയി.
Read Moreഉത്പാദന ബോണസ് നിർത്തലാക്കാൻ കേന്ദ്രം; ആശങ്കയിൽ നെൽകർഷകർ; കർഷകരെ കൈവിടില്ലെന്നു മന്ത്രി
ആലപ്പുഴ: നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉത്പാദന ബോണസ് നിർത്തലാക്കാനുള്ള കേന്ദ്രനിർദേശത്തിൽ ആശങ്കയോടെ കുട്ടനാട്. കർഷകരെ കൈവിടില്ലെന്ന് കൃഷിമന്ത്രി.കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് താങ്ങുവിലയ്ക്ക് (എംഎസ്പി) മുകളിൽ സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഉയർന്ന നെല്ല്-ഗോതമ്പ് ഉത്പാദനം പൊതുഖജനാവിന് അധികബാധ്യത സൃഷ്ടിക്കുന്നതിനാലാണ് നടപടിയെന്നാണ് കേന്ദ വിശദീകരണം. ഉത്പാദന വർധനവിനെ ബാധ്യതയായി ചിത്രീകരിച്ച് കർഷകരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നാണ് കർഷകർ പറയുന്നത്.കേന്ദ്രസർക്കാരിന്റെ കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റസ് ആൻഡ് പ്രൈസസ് (സിഎസിപി) കണക്കുകൾ പ്രകാരം അഖിലേന്ത്യാതലത്തിൽ നെല്ലിന്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 15.79 രൂപയാണ്. ഇതിന്റെ ഒന്നര ഇരട്ടി കണക്കാക്കിയാണ് എംഎസ്പി 23.69 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, സിഎസിപി തന്നെ കേരളത്തിൽ നെല്ലിന്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 21.46 രൂപയാണെന്ന് കണക്കാക്കുന്നു. ഈ ചെലവിന്റെ ഒന്നര ഇരട്ടി കണക്കാക്കിയാൽ…
Read Moreതിരുവല്ല സ്പാ കൂട്ടബലാത്സംഗം: നാലാം പ്രതിയായ രൊക്കൻ പ്രശോഭ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിൽ
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതി പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ്( 26 ) ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘം റാന്നിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്ന് വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ ( 36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു. ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു…
Read More