കു​ട്ടി​നി​ക്ക​റി​ട്ട് പ​രാ​തി വാ​ങ്ങി​യെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം: യു​വ​തി​ക്കും ഓ​ൺ ലൈ​ൻ ചാ​ന​ലി​നു​മെ​തി​രേ പോ​ലീ​സ് കേ​സ്

ചെ​ങ്ങ​ന്നൂ​ർ : സി​ഐ കു​ട്ടി നി​ക്ക​ർ ധ​രി​ച്ച് പ​രാ​തി സ്വീ​ക​രി​ച്ചെ​ന്നും സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചെ​ന്നും കാ​ണി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കും ഓ​ൺ ലൈ​ൻ മീ​ഡി​യ ഉ​ട​മ​യ്ക്കു​മെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. കി​ടു ഓ​ൺ ലൈ​ൻ മീ​ഡി​യ ഉ​ട​മ വി​ഷ്ണു വി​ജ​യ​ൻ, ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച മാ​ങ്കാം​കു​ഴി സ്വ​ദേ​ശി​നി ശ​ര​ണ്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്ങ​ന്നൂ​ർ സി ഐ കു​ട്ടി​നി​ക്ക​ർ ധ​രി​ച്ച് സ്ത്രീ​ക​ളു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യെ​ന്നും പ​രാ​തി ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചുവെന്നും യൂ​ണി​ഫോം ധ​രി​ച്ചി​ല്ല​ന്നും കാ​ണി​ച്ച് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഡി​വൈഎ​സ്പി ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഈ ​സം​ഭ​വം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​തി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.​ ഇ​തേ തു​ട​ർ​ന്നാ​ണ് സി​ഐയു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​ന്നൂ​ർ സിഐ എ.സി. വി​പി​നെ​തി​രെ​യാ​ണ് വ്യാ​ജ പ്ര​ച​ാര​ണം ന​ട​ന്ന​ത്. ഫോ​ട്ടോ​ക​ൾ ഉ​ൾ​പ്പ​ടെ​യാ​ണ്…

Read More

വീ​ട്ട​മ്മ​യു​ടെ മ​ര​ണം; യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഹൈ​ൽ അ​ൻ​സാ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

പ​ത്ത​നം​തി​ട്ട: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ. 35 കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഹൈ​ൽ അ​ൻ​സാ​രി ഏ​നാ​ത്തി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഈ ​മാ​സം14​നാ​ണ് യു​വ​തി​യെ പ​ത്ത​നം​തി​ട്ട ക​ട​മ്പ​നാ​ടു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണം സു​ഹൈ​ൽ ആ​ണെ​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ യു​വ​തി എ​ഴു​തി വ​ച്ചി​രു​ന്നു. ബ​ന്ധു​ക്ക​ൾ​ക്ക് പി​ന്നീ​ട് ല​ഭി​ച്ച ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ലാ​ണ് സു​ഹൈ​ൽ അ​ൻ​സാ​രി​യു​ടെ പേ​രു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം പോ​രു​വ​ഴി സ്വ​ദേ​ശി​യാ​ണ് സു​ഹൈ​ൽ.

Read More

57 കോ​ടി മു​ട​ക്കി നി​ർ​മി​ച്ച പ​ട​ഹാ​രം പാ​ല​ത്തി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ൾ; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

ച​മ്പ​ക്കു​ളം:  57.83 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മിച്ച പ​ട​ഹാ​രം പാ​ല​ത്തി​ന്‍റെ വ​ട​ക്കേ​ക്ക​ര​യി​ൽ നി​ർ​മിച്ചി​രി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്നി​ല്ല എ​ന്ന് പ​രാ​തി ഉ​യ​രു​ന്നു. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ 10 -ാം വാ​ർ​ഡി​ലൂ​ടെ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന സ​ർ​വീ​സ്  റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കു​ഴി​ക​ൾ നി​ല​നി​ല്ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്. മ​തി​മ​ഠം മു​ത​ൽ കൊ​ക്ക​രാ​ക്ക​ൽ ക്ഷേ​ത്രം വ​ഴി പ​ട​ഹാ​രം പാ​ല​ത്തി​ന് സ​മീ​പം എ​ത്തു​ന്ന റോ​ഡാ​ണ് വ​ശ​ങ്ങ​ളി​ൽ കു​ഴി നി​ക​ത്താ​ത്ത​തുമൂ​ലം യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്. വീ​തി കു​റ​ഞ്ഞ ഈ ​റോ​ഡി​ന്‍റെ ടാ​ർ ചെ​യ്ത ഭാ​ഗം ക​ഴി​ഞ്ഞാ​ൽ പ​ല സ്ഥ​ല​ത്തും കു​ഴി​യാ​ണ്. മ​റ്റൊ​രു വാ​ഹ​നം വ​രു​ന്ന​തു ക​ണ്ട് വ​ശ​ത്തേ​ക്ക് ഒ​തു​ക്കി​യാ​ൽ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം ഉ​റ​പ്പാ​ണ്. വ​ശ​ത്തെ കു​ഴി​ക​ളി​ൽ പു​ല്ല് മൂ​ടിക്കി​ട​ക്കു​ന്ന​ത് അ​പ​ക​ടം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ഴ ജെ​ന്തു​ക്ക​ളു​ടെ ഉ​പ​ദ്ര​വ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. വ​ള​രെ ജ​ന​സാ​ന്ദ്ര​ത ഏ​റി​യ ഈ ​പ്ര​ദേ​ശ​ത്ത് മൂ​ന്ന്  ആ​രാ​ധ​നാ​ല​യ​ങ്ങ​ളാ​ണു​ള്ള​ത്. നി​ര​വ​ധി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന്…

Read More

ഗ​ർ​ഭ​കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​യി സം​ഗീ​ത​മ​ത്സ​രം;​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ മാ​ത്യു ക​ല്യാ​ണിക്ക് ഒ​ന്നാം സ​മ്മാ​നം

ചേ​ർ​ത്ത​ല: ഗ​ർ​ഭ​കാ​ലം ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ ചേ​ർ​ത്ത​ല സ്പ​ന്ദ​നം സീ​സ​ൺ (നാ​ല്) സം​ഗീ​ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ ചേ​ർ​ത്ത​ല, കൊ​ച്ചി, ആ​റ​ന്മു​ള, കൊ​ല്ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഒ​ഡീ​ഷ​നു​ക​ളി​ൽ നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വി​രി​ല്‍ നി​ന്നു തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 ഓ​ളം വ​രു​ന്ന ഗ​ർ​ഭി​ണി​ക​ളാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ചേ​ർ​ത്ത​ല അ​ഖി​ലാ​ഞ്ജ​ലി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​രം കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മാ​തു ക​ല്യാ​ണി ഒ​ന്നാം സ്ഥാ​ന​വും ടി.​ജെ. ശ്രീ​ഷ്മ ര​ണ്ടാം സ്ഥാ​ന​വും അ​നു മ​രി​യ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് മ​ന്ത്രി പി.​ പ്ര​സാ​ദ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ, കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് സി​ഇഒമാ​രാ​യ ബി.​ രാ​ജേ​ഷ് കു​മാ​ർ, ആ​ന്‍റോ ട്വി​ങ്ക​ൾ, അ​ബീ​ഷ്, കി​ൻ​ഡ​ർ ആ​റ​ന്മു​ള ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ…

Read More

മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; യാ​ത്ര​യ്ക്കി​ടെ പ്ര​തി പോ​ലീ​സു​കാ​ര​നെ ക​ടി​ച്ചു; പോ​ലീ​സു​കാ​ര​ൻ ചി​കി​ത്സ​യി​ൽ

കാ​യം​കു​ളം: മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെത്തുട​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ണ്ട​ല്ലൂ​ർ പ​റ​വൂ​ർ ജം​ഗ്ഷ​നി​ൽനി​ന്നാ​ണ് അ​ഖി​ൽ, അ​ഖി​ലേ​ഷ് എ​ന്നി​വ​രെ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​ണ് സി​പി​ഒ ഗോ​പ​കു​മാ​റി​ന്‍റെ കാ​ലി​ൽ അ​ഖി​ൽ എ​ന്ന​യാ​ൾ ക​ടി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

കു​ട്ട​നാ​ട് സീ​റ്റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും; വേ​റെ ഒ​രു പാ​ർ​ട്ടി​ക്കും അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്

ആ​ല​പ്പു​ഴ: 1964 മു​ത​ൽ ന​ട​ന്നി​ട്ടു​ള്ള എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കു​ട്ട​നാ​ട്ടി​ൽ മ​ത്സ​രി​ച്ചി​ട്ടു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് ത​ന്നെ ഇ​ത്ത​വ​ണ​യും ഇ​വി​ടെ മ​ത്സ​രി​ക്കു​മെ​ന്നും യു​ഡി​എ​ഫ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം വേ​റെ ഒ​രു പാ​ർ​ട്ടി​ക്കും കു​ട്ട​നാ​ടി​നു​വേ​ണ്ടി അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​ൻ സാ​ധി​ക്കില്ലെന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ത​രം​ഗ​മു​ണ്ടാ​യ ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും ചെ​റി​യ വി​ത്യാ​സ​ത്തി​ലാ​ണു പ​രാ​ജ​യ​പ്പെട്ട​ത്. ഇ​ത്ത​വ​ണ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ കു​ട്ട​നാ​ട് തി​രി​ച്ചു പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ ജാ​ഥ​യു​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം വ​ൻ​ വി​ജ​യ​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് എം. ​മാ​ത്തു​ണ്ണി, രാ​ജ​ൻ ക​ണ്ണാ​ട്ട്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​റി​യ​ക്ക് കാ​വി​ൽ, എ​.എ​ൻ. പു​രം ശി​വ​കു​മാ​ർ, ജൂ​ണി കു​തി​ര​വ​ട്ടം, അ​ഡ്വ. കെ. ​ജി. സു​രേ​ഷ്, സാ​ബു തോ​ട്ടു​ങ്ക​ൽ,…

Read More

ഇ​ട​തു സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ക​ട്ടു​മു​ടി​ച്ചു; നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള താ​ക്കീ​താ​യി​രി​ക്കു​മെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ്ടി​ക്കാ​ൻ കൂ​ട്ടു​നി​ന്ന സ​ർ​ക്കാ​രി​നെ​തി​രേ ജ​നം വി​ധി നി​ർ​ണ​യി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ച്ച് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​നെ​യും കേ​ര​ള​ത്തെ ക​ട്ടു​മു​ടി​ച്ച ഇ​ട​തു​സ​ർ​ക്കാ​നെ​തി​രെ​യു​മു​ള്ള താ​ക്കീ​താ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്യാമ്പ് എ​ക്സി​ക്യൂ​ട്ടീ​വ് പു​തു യു​ഗ​സൃ​ഷ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് അ​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡന്‍റ് ബി. ​ബാ​ബു പ്ര​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ജോ​ർ​ജ് പൊ​ടി​പ്പാ​റ​യും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​വും പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​മ​റി​യാ ഉ​മ്മ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ ഗോ​പ​ൻ, വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​നി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം…

Read More

ആ​ധു​നി​ക ലോ​കം നേ​രി​ടു​ന്ന വ​ലി​യ വി​പ​ത്താ​യ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ പോ​രാ​ടാ​ൻ കൈ​കോ​ർ​ത്ത് ക​നോ​ഷ്യ​ൻ സ​ഭ

ചേ​ർ​ത്ത​ല: ആ​ധു​നി​ക ലോ​കം നേ​രി​ടു​ന്ന വ​ലി​യ വി​പ​ത്തു​ക​ളി​ലൊ​ന്നാ​യ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മു​യ​ർ​ത്താ​ൻ ക​നോ​ഷ്യ​ൻ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള പ്രൊ​വി​ൻ​സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് – ഇ​ന്ത്യ സൗ​ത്ത് മു​ൻ​കൈ​യെ​ടു​ക്കു​ന്നു. സ​ഭ​യു​ടെ സോ​ഷ്യ​ൽ ആ​ക‌്ഷ​ൻ മി​നി​സ്ട്രി​യും എ​ഡ്യൂ​ക്കേ​ഷ​ൻ മി​നി​സ്ട്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നോ​ട്ട് ഫോ​ർ സെ​യി​ൽ എ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. ഉ​ല്ലാ​സ് മാ​ത്യു നി​ർ​വ​ഹി​ച്ചു. സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ന്‍റി ഹ്യൂ​മ​ൻ ട്രാ​ഫി​ക്കിം​ഗ് ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​ക്കു​ക​യാ​ണ് ഇ​ത്ത​രം ക്ല​ബു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രേ​യു​ള്ള വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സോ​ഷ്യ​ൽ ആ​ക്ഷ​ൻ മി​നി​സ്ട്രി ആ​നി​മേ​റ്റ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ രൂ​പീ​ക​ര​ണ​വും ന​ട​ന്നു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ക​നോ​ഷ്യ​ൻ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ, സ​ന്യ​സ്ത​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മ​നു​ഷ്യ​ക്ക​ട​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ…

Read More

അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലെ മ​ര​ണം പ​തി​യി​രി​ക്കു​ന്ന വെ​ട്ടു​തോ​ട് വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം

എ​ട​ത്വ: അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ ഒ​രു ജീ​വ​ന്‍​കൂ​ടി പൊ​ലി​ഞ്ഞ​തോ​ടെ മ​ര​ണം പ​തി​യി​രി​ക്കു​ന്ന സ്ഥ​ല​മാ​യി എ​ട​ത്വ വെ​ട്ടു​തോ​ട് വ​ള​വ് മാ​റി. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് വ്യാ​ഴാ​ഴ്ച മ​ര​ണ​പ്പെ​ട്ട​തോ​ടെ ഈ ​ഭാ​ഗ​ത്ത് നാ​ലോ​ളം ജീ​വ​ന്‍ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ​യും മ​റ്റൊ​രു സ്‌​കൂ​ട്ട​ര്‍ അ​പ​ക​ടം ഈ ​സ്ഥ​ല​ത്തു ന​ട​ന്നി​രു​ന്നു. ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ യാ​ത്ര​ക്കാ​രി അ​ത്ഭു​ത​മാ​യി ര​ക്ഷ​പ്പെ​ട്ടു. ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നാ​ല് മ​ര​ണ​വും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. എ​ട​ത്വ ക​ള​ങ്ങ​ര കോ​ട്ട​വി​രു​ത്തി​ല്‍ റെ​ജി കെ. ​ജേ​ക്ക​ബി​ന്‍റെ മ​ക​ന്‍ ര​ഞ്ജു ജേ​ക്ക​ബ് മാ​ത്യു (24) ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.മൂ​ന്ന് മാ​സ​ത്തി​ന് മു​ന്‍​പ് എ​ട​ത്വ ച​ങ്ങ​ങ്ക​രി തു​ണ്ടി​യി​ല്‍ സ​ജീ​വ​ന്‍റെ മ​ക​ന്‍ രോ​ഹി​ത് സ​ജീ​വ് (19) ഇ​വി​ടെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന മ​റ്റൊ​ര​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ…

Read More

അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ലെ ഏ​ഴ് പ​ള​ളി​പ്പാ​ന നേ​രി​ൽ​ക്ക​ണ്ട നി​ർ​വൃ​തി​യി​ൽ വി​ജ​യ​മ്മ; ച​ട​ങ്ങു​ക​ളും ക​ഥ​ക​ളു​മെ​ല്ലാം ഇ​പ്പോ​ഴും കാ​ണാ​പ്പാ​ഠം

അ​മ്പ​ല​പ്പു​ഴ: ഏ​ഴ് പ​ള​ളി​പ്പാ​ന നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ നി​ർ​വൃ​തി​യി​ൽ ഒ​രു ഭ​ക്ത. ക​രു​മാ​ടി പു​ലി​ക്കൂ​ട്ടി​ൽ 93 വ​യ​സു​കാ​രി വി​ജ​യ​മ്മ​യാ​ണ് അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ലെ ഏ​ഴ് പ​ള്ളി​പ്പാ​ന​ക​ൾ നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ ഭ​ക്തി ല​ഹ​രി​യി​ൽ ക​ഴി​യു​ന്ന​ത്. 12 വ​ർ​ഷ​ത്തി​നി​പ്പു​റം ഇ​ത്ത​വ​ണ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ന​ട​ക്കു​ന്ന ഈ ​ച​ട​ങ്ങു​ക​ൾ നേ​രി​ൽ​ക്കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ സ​ങ്ക​ട​വും ഈ ​മു​ത്ത​ശി​ക്കു​ണ്ട്. പ്രാ​യാ​ധി​ക്യ​ത്തെ​ത്തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലും വീ​ട്ടി​ലി​രു​ന്ന് രാ​ത്രി വൈ​കു​വോ​ളം ടെ​ലി വി​ഷ​നി​ലൂ​ടെ പ​ള്ളി​പ്പാ​ന ച​ട​ങ്ങു​ക​ൾ മു​ഴു​വ​ൻ കാ​ണു​ന്നു​ണ്ട് ഈ ​കൃ​ഷ്ണ ഭ​ക്ത. അ​മ്പ​ല​പ്പു​ഴ ക​ണ്ണ​ന്‍റെ മ​ണ്ണി​ൽ ന​ട​ക്കു​ന്ന ഭ​ക്തി നി​ർ​ഭ​ര​മാ​യ ക​ഴി​ഞ്ഞ അ​ഞ്ച് പ​ള്ളി​പ്പാ​ന​യും കാ​ണാ​ൻ ക​രു​മാ​ടി​യി​ൽ​നി​ന്ന് കി​ലോ മീ​റ്റ​റു​ക​ൾ താ​ണ്ടി ന​ട​ന്നാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ൾ​ക്കൊ​പ്പ​വു​മാ​യി​രു​ന്നു പ​ണ്ടു​കാ​ല​ത്ത് പ​ള്ളി​പ്പാ​ന കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്. പ്രാ​യം കൂ​ടി​യ​തോ​ടെ പി​ന്നീ​ട് മ​ക്ക​ൾ വാ​ഹ​ന​ത്തി​ലാ​ണ് അ​മ്മ​യെ പ​ള്ളി​പ്പാ​ന കാ​ണാ​ൻ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ഉ​റ​ക്ക​മി​ള​ച്ചി​രു​ന്ന് പ​ള്ളി​പ്പാ​ന ച​ട​ങ്ങു​ക​ളെ​ല്ലാം അ​ടു​ത്തി​രു​ന്നു നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ ഓ​ർ​മ​ക​ൾ ഈ ​മു​ത്ത​ശി​യു​ടെ മ​ന​സി​ൽ ഇ​ന്നു​മു​ണ്ട്.…

Read More