തിരുവല്ല: തിരുവല്ലയിലെ സ്പാ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം. ക്രൂരബലാത്സംഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പോലീസിലെ ചില ഉദ്യോഗസ്ഥര്ക്കെതിരേ സ്പാ നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നത്. സ്്പാകളില് നിന്നും പോലീസ് പടി വാങ്ങുന്നുവെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നത്. ബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ തുടക്കത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയടക്കം ഇതു നിഷേധിച്ചു. കഴിഞ്ഞ ഒന്നിന് നടന്ന പീഡനം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ പോലീസിനു പരാതി ലഭിച്ചിരുന്നില്ല. വിവരം അറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് പോലീസിന്റെ റിപ്പോര്‍ട്ടിനേ തുടര്‍ന്ന് സ്വമേധയാ പോലീസ് എത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇരയുടെ മൊഴിയും രേഖപ്പെടുത്തി. സ്പാ ഉടമയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ക്വട്ടേഷന്‍ ആണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട് . പോലീസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം ഇതേവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അക്കാര്യം തെളിഞ്ഞാല്‍…
Read MoreCategory: Alappuzha
മുഖ്യമന്ത്രിക്കും കലക്ടർക്കും ഒന്നും ചെയ്യാനാവുന്നില്ല; ചേന്നങ്കരി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരവുമായി നിക്ഷേപകർ
രാമങ്കരി: വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപം തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് നിക്ഷേപകർ ചേന്നങ്കരി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയും കളക്ടറും ഉൾപ്പെടെയുള്ള അധികൃതർക്കു പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതിനെത്തുടർന്നാണ് പ്രതിഷേധവുമായി നിക്ഷേപകർ രംഗത്തെത്തിയത്. പണം ആവശ്യപ്പെടുന്പോൾ കടം കൊടുത്ത പണം തിരികെ ലഭിക്കുന്പോൾ മടക്കിത്തരാമെന്ന ഒഴിവുകഴിവ് മറുപടിയാണ് അധികൃതർ നല്‍കുന്നതെന്നും നിക്ഷേപകരായ കെ.കെ. സുരേഷ് കാക്കാം പറന്പ്, ആനന്ദവല്ലി ആലുങ്കൽചിറ തുടങ്ങിയവർ പറഞ്ഞു. വായ്പ് കൊടുത്തവകയിൽ ബാങ്കിന് ഒരുകോടി രൂപയിലേറെ ലഭിക്കാനുള്ളപ്പോൾ 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്കാനുള്ളതെന്നും ഇവർ പറയുന്നു. വർഷങ്ങൾക്ക് മുന്‍പ് ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേതുടർന്ന് സഹകരണ വകുപ്പ് ഉന്നത സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഏതാനും ആഴ്ചകൾക്ക് മുന്‍പ് ഇത് ശരിവച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഏതായാലും നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ…
Read Moreപ്രവാസിയുടെ വീട്ടിൽ 51.5 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2പേര് അറസ്റ്റില്‍;അന്തർസംസ്ഥാന കവര്‍ച്ചാ കേസിലെ കണ്ണികളെന്നു സംശയം
പന്തളം: പ്രവാസിയുടെ വീട്ടില്‍ നിന്ന് 51.5 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടു പേര് അറസ്റ്റിൽ. തമിഴ്നാട് തിരുനെല്‍വേലി തിരുക്കുറു കുടി സ്വദേശിയായ ഇസക്കി രമേശ് (32) തമിഴ്നാട് നല്ലന്‍കുളം വള്ളിയൂര്‍ സമാധാന പുരം സ്വദേശിയായ ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെ മൂന്നരയോടെ പന്തളം കൈപ്പുഴ ഭാഗത്തുള്ള ബിജുവിന്റെ വീട്ടിലായിരുന്നു വന്‍ കവര്‍ച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിന്റെ അമ്മ ഓമന പകല്‍ സമയത്ത് വീട്ടില്‍ നില്‍ക്കുകയും രാത്രി മൂത്ത മകന്റെ വീട്ടിലേക്ക് പോകുകയുമാണ് പതിവ്. രാവിലെ ഓമന വന്നപ്പോഴാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതെന്ന് കണ്ടെത്തി.വിദേശത്തുള്ള മരുമകളുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 51. 5 പവന് സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. വീടും…
Read Moreടൂറിസ്റ്റുകളുടെ മനം കവരുന്ന സൗകര്യങ്ങൾക്കൊപ്പം കലാപരിപാടികളും; ആലപ്പുഴയുടെ തിലകക്കുറിയാകാൻ അണിഞ്ഞൊരുങ്ങി പാതിരാമണൽ
മുഹമ്മ: ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് തിലകക്കുറിയാകാൻ പാതിരാമണൽ ദ്വീപ് അണിഞ്ഞൊരുങ്ങുന്നു. കുട്ടികളുടെ പാർക്ക്, കാനന ചാരുതയുള്ള നടവഴികൾ, വള്ളിയൂഞ്ഞാലുകൾ, ഏറുമാടങ്ങൾ എന്നിങ്ങനെ ടൂറിസ്റ്റുകളുടെ മനം കവരുന്ന സൗകര്യങ്ങൾക്കൊപ്പം കലാപരിപാടികളുടെ നിറച്ചാർത്ത് ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികാരികൾ. പുല്ലുമേഞ്ഞ തിയറ്റാറാണ് നാടൻ കലാരൂപങ്ങളുടെ അവതരണത്തിന് സജ്ജമാകുന്നത്. പഴമയിലേക്കു ചേക്കേറുന്ന വില്ലടിച്ചാംപാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളാണ് ദിവസവും അവതരിപ്പിക്കുക. പരമ്പരാഗത തൊഴിലിടങ്ങൾ, കരകൗശല വസ്തുക്കളുടെ നിർമാണശാലകൾ, നാടൻ ഭക്ഷണ ശാലകൾ എന്നിവയെല്ലാം ടൂറിസ്റ്റുകളുടെ മനംകവരും. മന്ത്രി ഗണേഷ്കുമാർ മുൻകൈയെടുത്താണ് കായൽ ടൂറിസത്തിന് നിറമേകുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പാതിരാമണൽ ദ്വീപിനെ ബന്ധപ്പെടുത്തി ആരംഭിച്ച ബോട്ട് സർവീസ് ഒട്ടേറെ വിനോദസഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുന്നു. മുഹമ്മ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.രാത്രിയിലും ദ്വീപിലെത്താമെന്നത് സഞ്ചാരികൾക്ക് നേട്ടമാണ്. വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ ഇരുൾമൂടിക്കിടന്ന ദ്വീപിൽ സൗരോർജവിളക്കുകൾ മിഴിതുറന്നതോടെ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കൂടി. ജനസഹസ്രങ്ങളെ…
Read Moreബോർഡ് സ്ഥാപിച്ചിട്ടും കൂസലില്ല; മുണ്ടക്കൽപടി റോഡ് മാലിന്യക്കൂമ്പാരമാകുന്നു; രൂക്ഷഗന്ധത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ
അടൂർ: മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി നിരോധിച്ച് നഗരസഭ സെക്രട്ടറി ബോർഡ് സ്ഥാപിച്ചിട്ടും യാതൊരു കൂസലുമില്ലാതെ മാലിന്യനിക്ഷേപം. അടൂർ നഗരസഭാ പരിധിയിലുള്ള പറക്കോട് അമൃത ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന്റെ പിൻഭാഗത്തുകൂടെ കടന്നുപോകുന്ന മുണ്ടക്കൽപടി റോഡിലാണ് മാലിന്യം തള്ളുന്നത്. വഴിവിളക്കുകളില്ലാത്ത ഈ റോഡിൽ സന്ധ്യയാകുന്നതോടെ മാലിന്യം നിക്ഷേപിക്കാനുള്ളവരുടെ തിരക്കാണ്. നാട്ടുകാർ ചേർന്ന് മാലിന്യ നിക്ഷേപകരെ തടയാൻ വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഇതേവരെ യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഭക്ഷണ മാലിന്യങ്ങൾ തേടി തെരുവ് നായ്ക്കളുടെ കൂട്ടം ഇവിടെ സ്ഥിരം സാന്നിധ്യമായി മാറിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്ന വഴിപോക്കർക്കും, സ്കൂൾ കുട്ടികൾക്കും സമീപവാസികൾക്കും കടുത്ത ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. തെരുവ് നായ്ക്കളുടെ ശല്യവും മാലിന്യത്തിൽ നിന്നുയരുന്ന രൂക്ഷഗന്ധവും പ്രദേശവാസികളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്.
Read Moreകിട്ടും കിട്ടാതിരിക്കില്ല… നെല്ലിന്റെ വിലയ്ക്കായി ബാങ്കുകളുടെ പടിക്കെട്ടുകൾ കയറിയിറങ്ങി മടത്ത് ചമ്പക്കുളത്തെ കർഷകർ
ചമ്പക്കുളം: നവംബർ മാസം അവസാനം സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി കർഷകർ കാത്തിരിപ്പു തുടരുന്നു. നെടുമുടി കൃഷിഭവന് കീഴിലുള്ള പുളിക്കക്കാവ് പാടശേഖരത്തിലെ കർഷകർക്കും ചമ്പക്കുളം കൃഷിഭവന് കിഴിൽ വരുന്ന 165 ഏക്കറുള്ള കൊക്കണം പാടത്തെ കർഷകർക്കും നവംബർ അവസാന ആഴ്ചയിൽ നല്കിയ നെല്ലിന്റെ വില ലഭിച്ചിട്ടില്ല. ആഴ്ചകളായി ഈ കർഷകർ നെല്ല് വിലയ്ക്കായി ബാങ്കുകളിൽ കയറി ഇറങ്ങന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ള കർഷകർക്കാണ് ഇതുവരെയും നെൽവില ലഭിക്കുന്നില്ല എന്ന പരാതി ഉള്ളത്. ഇതോടൊപ്പം സംഭരിച്ച നെല്ലിന്റെ വില കാനറ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. എന്നാൽ നെല്ല് സംഭരണം നടത്തി രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും നെല്ല് വില കിട്ടാതെ ബുദ്ധിമുട്ടിലാണ് പല കർഷകരും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുൻപ് ഏകദേശം രണ്ട് മാസത്തോളം സംഭരിച്ച കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ നെല്ലിന്റെ വില…
Read Moreഅമ്പലപ്പുഴ കണ്ണന്റെ തിരുനടയിൽ നിസ്വാർഥസേവനം നടത്തി മൂന്നു ഭക്തർ
അമ്പലപ്പുഴ: കണ്ണന്റെ തിരുനടയിൽ നിസ്വാർഥ സേവനം നടത്തി മൂന്നു കൃഷ്ണഭക്തർ. അമ്പലപ്പുഴ പുത്തൻപുരക്കൽ ബാലാമണി, ആറാട്ടുപറമ്പിൽ നിഷ, അമ്പാടിയിൽ പുഷ്പ ആർ. നായർ എന്നിവരാണ് കാലങ്ങളായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് കൂപ്പൺ നൽകി സംഭാവന ശേഖരിക്കാൻ സേവനം ചെയ്യുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇവർ വർഷങ്ങളായി ചിരപരിചിതരാണ്. ആനക്കൊട്ടിലിലാണ് ഇവരുടെ ഇരിപ്പിടം. പന്ത്രണ്ട് കളഭം, പള്ളിപ്പാന എന്നീ ചടങ്ങുകൾക്ക് ഭക്തരിൽനിന്ന് പണം ശേഖരിക്കുന്നതിനായി കൂപ്പൺ വിതരണവുമായി ഇവർ സേവനം ചെയ്യുന്നത്. രാവിലെ 7.30 മുതൽ രാത്രി 8.30 വരെ വിശ്രമമില്ലാതെയാണ് ഉണ്ണിക്കണ്ണന്റെ തിരുനടയിലെ ചടങ്ങുകൾ വിജയിപ്പിക്കാൻ ഈ വനിതകളുള്ളത്. ഇപ്പോൾ 12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന വിജയത്തിനുള്ള ശ്രമത്തിലാണ് ഈ കൃഷ്ണ ഭക്തകൾ. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് പള്ളിപ്പാനയുടെ പ്രാധാന്യം പറഞ്ഞ് കൂപ്പൺ നൽകി ഇതിനാവശ്യമായ പണം സമാഹരിക്കുകയാണ് ഇവർ. ഭഗവാനു വേണ്ടി ജീവിതം സമർപ്പിച്ചിരിക്കുകയാണ് ഈ വനിതകൾ
Read Moreമാവേലിക്കര മുന്‍ എംഎല്‍എ എം. മുരളി അന്തരിച്ചു; നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബില്ലുകള്‍ക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചയാൾ
മാവേലിക്കര: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിവ് ചെക്കപ്പിനായി എത്തിയതായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി നാലു തവണ മാവേലിക്കര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1972 മുതല്‍ 1977 വരെ കെഎസ് യു ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു. 1978ല്‍ കെ എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റും 1979ല്‍ ജനറല്‍ സെക്രട്ടറിയും 1980ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1991ല്‍ മാവേലിക്കര നിയമ സഭ മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ എസ്.ഗോവിന്ദകുറുപ്പിനെയാണ് അന്ന് എം.മുരളി പരാജയപ്പെടുത്തിയത്. 2011വരെ മണ്ഡലം നിലനിര്‍ത്തി. 2011ല്‍ കായംകുളം സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. എം.ജി.സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റംഗവും കെ.എസ്ഇബിയുടെ കണ്‍സള്‍ട്ടീവ് കമ്മറ്റി അംഗവുമായിരുന്നു. കെ.എസ്.എഫ്.ഇ ബോര്‍ഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മലയാള സര്‍വ്വകലാശാലയെന്ന ആശയവും…
Read Moreകണ്ഠര് രാജീവര് 2 കോടി നിക്ഷേപിച്ചെന്ന പരാമർശമുള്ള തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ഇഡി റെയ്ഡ്
തിരുവല്ല: തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ഇഡി റെയ്ഡ്. തിരുവല്ലയിലെ ധനകാര്യ സ്ഥാപനമായിരുന്ന നെടുംപറമ്പിൽ ബാങ്കേഴ്സിന്റെ പ്രധാന ഓഫീസിലും ബാങ്ക് ഉടമസ്ഥൻ ആയിരുന്ന എൻ.എം. രാജുവിന്റെ രാമഞ്ചിറയിലുള്ള ഭവനത്തിലും ആണ് ഇഡി റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. തന്ത്രി കണ്ഠര് രാജീവര് നെടുംപറമ്പിൽ ബാങ്കേഴ്സിൽ 2.5 കോടി രൂപ നിക്ഷേപിച്ചു എന്ന പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി ഈ ധനകാര്യ സ്ഥാപനം പൂട്ടുകയും ഇടപാടുകാർക്ക് പണം തിരികെ നൽകാത്തതിന്റെ പേരിൽ നിരവധി കേസുകൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ എൻ. എം. രാജുവിനെയും കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. തിരുവല്ലയിലും നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരുന്ന നെടുംപറമ്പിൽ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ പ്രവർത്തനം ഇപ്പോൾ സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ റെഡ് നടക്കുന്ന വീട് കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാർ…
Read Moreപണിയെടുക്കാൻ മലയാളിയേയും ബംഗാളിയേയും കിട്ടാനില്ല; കുട്ടനാട്ടില്‍ ഹെലി ഡ്രോണ്‍ ഉപയോഗിച്ച് കീടനാശിനി തളിക്കൽ
എടത്വ: തൊഴിലാളി ക്ഷാമം രൂക്ഷമായ കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഹെലി ഡ്രോണ്‍ ഉപയോഗിച്ച് കീട-കളനാശിനി തളിക്കല്‍ ആരംഭിച്ചു. അപ്പര്‍ കുട്ടനാട്ടിലെ മുപ്പായിക്കേരി മുട്ടുംപാട് പാടശേഖരത്തിലാണ് ഹെലി ഡ്രോണ്‍ ഉപയോഗിച്ച് മരുന്നു തളിക്കല്‍ ആരംഭിച്ചത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സാമ്പത്തിക ലാഭം, സമയലാഭം നെല്‍ ചെടികള്‍ ചവുട്ടി നശിപ്പിക്കുന്നത് വഴിയുള്ള നഷ്ടം എന്നിവ ഇല്ലാതാകും. ഹെലി ഡ്രോണിന് പത്ത് ലിറ്റര്‍ ചുമക്കാനുള്ള ക്ഷമതയുണ്ട്. ഒരു ഏക്കര്‍ കൃഷിക്ക് പത്ത് ലിറ്ററാണ് ഹെലി ഡ്രോണിലൂടെ ആവശ്യമായി വരുന്നത്. കളനാശിനികളുമായി ഡ്രോണ്‍ പറന്നുയര്‍ന്നാല്‍ ഒരേക്കര്‍ കീടനാശിനി തളിക്കുന്നതിന് 3 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെയാണ് ആവശ്യമായി വരുന്ന സമയം. ഒരു മണിക്കൂര്‍ കൊണ്ട് പത്ത് ഏക്കറിലധികം കളനാശിനികള്‍ തളിക്കാന്‍ കഴിയുന്നത് കര്‍ഷകരെ സംബന്ധിച്ച് വന്‍ സമയലാഭമാണ് ലഭിക്കുന്നത്. ഒരേക്കര്‍ കീട-കളനാശിനികള്‍ പ്രയോഗിക്കുന്നതിന് 600 രൂപയാണ് വാടക. മരുന്ന് തളിക്കുന്നതിനുള്ള കൃഷിയിടത്തിന്റെ…
Read More