ക​ണ്ണൂ​രി​ൽ നി​ന്നും കാ​ർ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി 19 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

ക​ണ്ണൂ​ർ: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി 19 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. ചെ​റു​വ​ത്തൂ​ർ ക​ടാ​ങ്കോ​ട്ടെ ഇ​ട്ട​മ്മ​ൽ അ​ബ്ദു​ൾ സ​ലാ​മി​നെ (52) യാ​ണ് ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. 2000 ഏ​പ്രി​ൽ 19നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​രാ​ജ്പേ​ട്ട​യി​ൽ​നി​ന്നു മൂ​ന്നം​ഗ സു​ഹൃ​ത്തു​ക​ൾ ട്രി​പ്പ് വി​ളി​ച്ച് അം​ബാ​സി​ഡ​ർ കാ​റി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു. സ​ഫ​യ​ർ ടൂ​റി​സ്റ്റ് ഹോ​മി​ൽ ഇ​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി​യ ശേ​ഷം ഡ്രൈ​വ​ർ പു​റ​ത്തു​വ​ന്ന് അം​ബാ​സി​ഡ​ർ കാ​റി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ബ്ദു​ൾ സ​ലാ​മും കൂ​ട്ടാ​ളി​യും ഡ്രൈ​വ​റെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ ശേ​ഷം അം​ബാ​സി​ഡ​ർ കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​തി​നി​ട​യി​ലാ​ണ് കേ​സി​ലെ ര​ണ്ടാം പ്ര​തി അ​ബ്ദു​ൾ സ​ലാം മു​ങ്ങി​യ​ത്. ടൗ​ൺ സി​ഐ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി ചെ​റു​വ​ത്തൂ​രി​ലെ വീ​ട് വ​ള​ഞ്ഞാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ക​ണ്ട​ങ്കാ​ളി പെ​ട്രോ​ളി​യം സം​ഭ​ര​ണ പ​ദ്ധ​തി; വ​യ​ല്‍ അ​മേ​രി​ക്ക​ൻ കമ്പനി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രേ സി​പി​എം

പ​യ്യ​ന്നൂ​ര്‍: ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍ എ​ന്നീ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളു​ടെ പെ​ട്രോ​ളി​യം സം​ഭ​ര​ണ​ശാ​ല​യ്ക്കാ​യി ക​ണ്ട​ങ്കാ​ളി​യി​ലെ വ​യ​ല്‍ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രെ സി​പി​എ​മ്മും. അ​മേ​രി​ക്ക​യി​ലെ കു​ത്ത​ക പെ​ട്രോ​ളി​യം ഭീ​മ​ൻ​മാ​ർ​ക്ക് ബി​പി​സി​എ​ല്‍ ന​ല്‍​കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ലൂ​ടെ പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന ത​ലോ​ത്ത് വ​യ​ല്‍ അ​മേ​രി​ക്ക​യു​ടെ കൈ​യി​ലെ​ത്തു​ന്ന​തി​നെ​തി​രെ സി​പി​എം രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. നേ​വ​ല്‍ അ​ക്കാ​ഡ​മി​യും എ​ഫ്‌​സി​ഐ ഗോ​ഡൗ​ണും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​തു​മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ള്‍ ഇ​പ്പോ​ഴും ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഏ​ത് പ​ദ്ധ​തി വ​രു​മ്പോ​ഴും ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കു​മെ​ന്ന​തി​നാ​ലും പെ​ട്രോ​ളി​യം സം​ഭ​ര​ണ പ​ദ്ധ​തി​കൊ​ണ്ട് നാ​ടി​ന് വി​ക​സ​ന​മു​ണ്ടാ​കു​മെ​ങ്കി​ല്‍ എ​തി​ര് നി​ല്‍​ക്കേ​ണ്ട​തി​ല്ല എ​ന്ന ന​യ​മാ​ണ് സി​പി​എ​മ്മും ഘ​ട​ക ക​ക്ഷി​ക​ളും സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യം പാ​ര്‍​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​തു​മാ​ണ്.​അ​തു​കൊ​ണ്ട് ത​ന്നെ പ​ദ്ധ​തി​ക്ക​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് പാ​ര്‍​ട്ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യി​രു​ന്നു.അ​തി​നി​ട​യി​ലാ​ണ് അ​മേ​രി​ക്ക​യി​ലെ വ​ന്‍​കി​ട എ​ണ്ണ​ക്ക​മ്പ​നി​യാ​യ എ​ക്‌​സോ​ണ്‍ മൊ​ബീ​ലി​ന് ബി​പി​സി​എ​ല്ലി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​ള്ള 53.29 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ 60,000 കോ​ടി രൂ​പ​ക്ക് വി​ല്‍​ക്കു​ന്ന​തി​ന് സെ​ക്ര​ട്ട​റി​ത​ല സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​താ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍…

Read More

പി​ലാ​ത്ത​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി; പെരിങ്ങോം സ്വദേശി ക​സ്റ്റ​ഡി​യി​ൽ

പി​ലാ​ത്ത​റ: ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വി​നെ പ​രി​യാ​രം പോ​ലീ​സ് പി​ടി​കൂ​ടി. പെ​രി​ങ്ങോം സ്വ​ദേ​ശി​യാ​യ നാ​ൽ​പ​ത്തി​നാ​ലു​കാ​ര​നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ ജോ​ഷി ആ​ദ്യ ഭാ​ര്യ​യി​ൽ നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടി​യ ശേ​ഷം വി​വാ​ഹ​മോ​ചി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​ക്കൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​മാ​യി തെ​റ്റി​യ ഇ​യാ​ൾ ഇ​ന്ന് രാ​വി​ലെ ത​ന്‍റെ കു​ടെ വ​ന്നി​ല്ലെ​ങ്കി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലു​മെ​ന്ന് പി​ലാ​ത്ത​റ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ വ​ച്ച് ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പ​രി​യാ​രം പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

പ​രി​യാ​രം മെ​ഡിക്കൽ ​കോ​ള​ജ് പ​രി​സ​ര​ത്തെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന വി​രു​ത​ൻ അ​റ​സ്റ്റി​ൽ

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന വി​രു​ത​ൻ അ​റ​സ്റ്റി​ൽ. ചി​റ​ക്ക​ൽ കു​ന്നും​കൈ​യി​ലെ പി.​വി.​നൗ​ഷാ​ദ് (49) നെ​യാ​ണ് പ​രി​യാ​രം സി​ഐ കെ.​വി.​ബാ​ബു അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് രോ​ഗി​ക​ളു​മാ​യി എ​ത്തി പാ​ർ​ക്ക് ചെ​യ്യു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ 16ന് ​ഇ​വി​ടെ നി​ർ​ത്തി​യി​ട്ട ആ​ല​ക്കോ​ട് വെ​ള്ളാ​ട്ടെ ഇ​ടു​പു​ര​യി​ട​ത്തി​ൽ അ​ജി​ത് പ്ര​സാ​ദി​ന്‍റെ കെ​എ​ൽ 59 എ​ഫ് 3054 ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ് ബോ​ർ​ഡി​ൽ സൂ​ക്ഷി​ച്ച 12,000 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് നൗ​ഷാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ ക​ക്കാ​ട് അ​ര​യാ​ൽ ത​റ​യി​ൽ സ​മാ​ന രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നാ​ൽ നൗ​ഷാ​ദി​നെ പി​ടി​കൂ​ട ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്. വൈ​കു​ന്നേ​രം പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ച​ക്ക​ര​ക്ക​ല്ലി​ൽ അ​മ്മ​​യും കു​ഞ്ഞും കി​ണ​റ്റി​ൽ വീ​ണ നി​ല​യി​ൽ;അ​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി,അ​ഞ്ച​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്മ​രി​ച്ചു

ച​ക്ക​ര​ക്ക​ൽ(കണ്ണൂർ): അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും കി​ണ​റ്റി​ൽ വീ​ണ​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി, കു​ഞ്ഞ് മ​രി​ച്ചു. ച​ക്ക​ര​ക്ക​ൽ സോ​നാ റോ​ഡി​ൽ ആ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. സോ​നാ റോ​ഡി​ലെ ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ കെ.​രാ​ജീ​വ​ന്‍റെ ഭാ​ര്യ കൂ​ത്തു​പ​റ​ന്പ് ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി പ്ര​സീ​ന (36 ) യേ​യും കു​ഞ്ഞ് അ​ഞ്ച​ര​മാ​സം പ്രാ​യ​മു​ള്ള ജാ​ൻ​ബി രാ​ജി​നേ​യു​മാ​ണ് ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ക​ണ്ണൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി എ​റെ സാ​ഹ​സ​പ്പെ​ട്ട് അ​മ്മ​യെ പു​റ​ത്തെ​ടു​ത്തു. ജാ​ൻ​ബി രാ​ജി​നെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണൂ​ർ അ​ഗ്നി​ശ​മ​ന​യൂ​ണി​റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി.​ല​ക്ഷ്മ​ണ​ൻ, ഭ​ക്ത​വ​ത്സ​ല​ൻ, കെ.​നി​ജി​ൽ, എം.​കെ.​അ​ഖി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ച​ക്ക​ര​ക്ക​ൽ സി​ഐ ഇ.​പി സു​രേ​ശ​ൻ, എ​സ്ഐ പി.​കെ സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

Read More

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി: മ​ൺ​സൂ​ൺ ബം​പ​റി​ന്‍റെ സ​മ്മാ​നാ​ർ​ഹ​നെച്ചൊല്ലി ദു​രൂ​ഹ​ത; സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന​തു ലോ​ട്ട​റി വ​കു​പ്പ് മ​ര​വി​പ്പി​ച്ചേ​ക്കും

ത​ളി​പ്പ​റ​മ്പ്: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി മ​ൺ​സൂ​ൺ ബം​പ​റി​ന്‍റെ സ​മ്മാ​നാ​ർ​ഹ​നെ ചൊ​ല്ലി ദു​രൂ​ഹ​ത. സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ന്മേ​ൽ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തോ​ടെ സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന​തു ലോ​ട്ട​റി വ​കു​പ്പ് മ​ര​വി​പ്പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. നേ​ര​ത്തെ പ​റ​ശി​നി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ അ​ജി​ത​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു സ​മ്മാ​നാ​ർ​ഹ​മാ​യ മ​ൺ​സൂ​ൺ ബം​പ​ർ ലോ​ട്ട​റി ടി​ക്ക​റ്റ്. അ​ജി​ത​ൻ ടി​ക്ക​റ്റ് കാ​ന​റാ ബാ​ങ്കി​ന്‍റെ പു​തി​യ​തെ​രു ശാ​ഖ​യി​ൽ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​തി​നെ​തി​രെ കോ​ഴി​ക്കോ​ട് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​നി​യ​ൻ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ബം​പ​ർ സ​മ്മാ​ന​മ​ടി​ച്ച ടി​ക്ക​റ്റ് ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നാ​ണു പ​രാ​തി. ടി​ക്ക​റ്റെ​ടു​ത്ത​യു​ട​ൻ ലോ​ട്ട​റി​ക്കു പി​റ​കി​ൽ ത​ന്‍റെ പേ​രെ​ഴു​തി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ല​ർ ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ത്തു കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ത​ന്‍റെ പേ​ര് മാ​യ്ച്ചു ക​ള​ഞ്ഞു സ​മ്മാ​ന​ത്തു​ക ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണു പ​രാ​തി. അ​തേ​സ​മ​യം പ​റ​ശി​നി​ക്ക​ട​വി​ലെ ചി​ല ഉ​ന്ന​ത​ർ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ മ​റ്റൊ​രാ​ളി​ൽ നി​ന്നും സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് വാ​ങ്ങി​യെ​ന്ന പ്ര​ചാ​ര​ണ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ആ…

Read More

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വോ​ട്ട​ർ​മാ​രെ മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് “​ഇ​റ​ക്കു​മ​തി ചെ​യ്ത’ ബ​സു​ക​ൾ പി​ടി​കൂ​ടി

മ​ഞ്ചേ​ശ്വ​രം: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വോ​ട്ട​ർ​മാ​രു​മാ​യി മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് എ​ത്തി​യ ബ​സു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പി​നാ​യി ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വോ​ട്ട​ർ​മാ​രു​മാ​യി എ​ത്തി​യ ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ര​ണ്ടു വാ​ഹ​ന​ങ്ങ​ളാ​ണു പി​ടി​കൂ​ടി​യ​ത്. ഉ​പ്പ​ള​യി​ൽ ഫ്ള​യിം​ഗ് സ്ക്വാ​ഡ് നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണു മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ബ​സു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. നൂ​റോ​ളം വോ​ട്ട​ർ​മാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നെ​ന്ന പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഭ്രാ​ന്ത​ൻ​കു​ന്നോ, പ്രാ​ന്ത​ങ്കു​ന്നോ…‍? ത​ളി​പ്പ​റ​ന്പി​ൽ സ്ഥ​ല​നാ​മ വി​വാ​ദം കൊഴുക്കുന്നു; ചരിത്രം നാമം തിരുത്തേണ്ടന്ന വാദവുമായി നാട്ടുകാർ

ത​ളി​പ്പ​റ​മ്പ്: ഭ്രാ​ന്ത​ന്‍​കു​ന്നോ, പ്രാ​ന്ത​ങ്കു​ന്നോ…​ത​ളി​പ്പ​റ​മ്പ് ക​രി​മ്പം പ്ര​ദേ​ശ​ത്തെ ഒ​രു സ്ഥ​ല​നാ​മ​ത്തി​ന്‍റെ പേ​രി​ൽ വി​വാ​ദം ക​ന​ക്കു​ന്നു. സ​ര്‍​സ​യ്യി​ദ് കോ​ള​ജ് ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പേ​ര് പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന​ത് ഭ്രാ​ന്ത​ന്‍​കു​ന്ന് എ​ന്നാ​ണ്. കു​റു​മാ​ത്തൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​തി​യ​ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ സ്ഥ​ല​നാ​മം പ്രാ​ന്ത​ങ്കു​ന്ന് എ​ന്നാ​ക്കി മാ​റ്റി. ഇ​ത് ശ​രി​യ​ല്ലെ​ന്ന് വാ​ദി​ച്ച് ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ ഭ്രാ​ന്ത​ന്‍​കു​ന്ന് എ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. മു​മ്പ് പ്ര​ദേ​ശ​ത്ത് ജീ​വി​ച്ചി​രു​ന്ന ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട പു​രോ​ഗ​മ​ന​വാ​ദി​യാ​യ ഒ​രാ​ളെ ഭ്രാ​ന്ത​ന്‍ എ​ന്ന് മു​ദ്ര​കു​ത്തി​യെ​ന്നും അ​ദ്ദേ​ഹം താ​മ​സി​ച്ചു​വ​ന്ന സ്ഥ​ല​ത്തെ ഭ്രാ​ന്ത​ന്‍​കു​ന്ന് എ​ന്നു വി​ളി​ച്ചു​വെ​ന്നു​മാ​ണ് പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ളി​ലും വി​ല്ലേ​ജ് രേ​ഖ​ക​ളി​ലും സ്ഥ​ല​നാ​മം ഭ്രാ​ന്ത​ന്‍​കു​ന്ന് എ​ന്ന് ത​ന്നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ അ​ര​ങ്ങം സ്വ​ദേ​ശി നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ലെ പ്ര​തി; ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​ത​ത്തി​ന്

ആ​ല​ക്കോ​ട്: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ന​ല്കി​യ ശേ​ഷം പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ ആ​ല​ക്കോ​ട് അ​ര​ങ്ങം സ്വ​ദേ​ശി​യു​ടെ പ്ര​ധാ​ന ത​ട്ടി​പ്പ് രീ​തി. നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ വ​ട​ക്കേ​ട​ത്ത് കെ. ​രാ​ജ​നെ​യാ​ണ് (50) ആ​ല​ക്കോ​ട് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി ആ​ഡം​ബ​ര ജീ​വി​തം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്പാ​നൂ​രി​ൽ വ​ച്ചാ​ണു പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്. രാ​ജ​ൻ അ​സോ​സി​യേ​റ്റ്സ് എ​ന്ന പേ​രി​ൽ സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യ ഇ​യാ​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ട്. ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ​ശേ​ഷം പ​രാ​തി ന​ൽ​കു​ന്ന​വ​ർ​ക്ക് ചെ​ക്ക് ന​ൽ​കി മു​ങ്ങു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​തി​വ്. 2011 ൽ ​തേ​ർ​ത്ത​ല്ലി സ്വ​ദേ​ശി​യാ​യ ശ​ശി എ​ന്ന​യാ​ളി​ൽ നി​ന്നും വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 1.10 ല​ക്ഷം…

Read More

ജി​ല്ലാ ബാ​ങ്കി​ലെ ക​വ​ർ​ച്ച:  ഞാ​യ​റാ​ഴ്ച്ച ക​ള്ള​ൻ’ ത​മി​ഴ്നാ​ട് സ്വ​ദേ​ശി വെട്രിവേലൻ പോലീസ് പിടിയിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ ബാ​ങ്കി​ൽ പ​ട്ടാ​പ​ക​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ചി​ന്ന സേ​ല​ത്തെ വെ​ട്രി​വേ​ലി​നെ (29) യാ​ണ് ടൗ​ൺ എ​സ്ഐ ബാ​വി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ​യാ​ണ് ജി​ല്ലാ ബാ​ങ്കി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് ടോ​യ്‌​ല​റ്റി​ന്‍റെ ടാ​പ്പ്, ഫ​യ​ർ സേ​ഫ്റ്റി മി​ഷ​ന്‍റെ വാ​ൾ​വ്, പൈ​പ്പ് ഫി​റ്റിം​ഗ്സ്, വാ​ട്ട​ർ ടാ​പ്പ് തു​ട​ങ്ങി​യ​വ ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. ജി​ല്ലാ ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​കു​ന്ന​ത്. ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ ചാ​ക്കി​ലാ​ക്കി ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളാ​ണ് വെ​ട്രി​വേ​ലി​ന്‍റെ പ്ര​ധാ​ന മോ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ. വീ​ടു​ക​ളി​ൽ ക​യ​റു​ന്ന ഇ​യാ​ൾ നി​ർ​മാ​ണ സാ​മ​ഗ്ര​ഹി​ക​ളാ​ണ് മോ​ഷ്ടി​ക്കു​ന്ന​ത്. വ​യ​റിം​ഗ്, പ​ബ്ലിം​ഗ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് വീ​ട്ടി​ൽ നി​ന്നും മോ​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ…

Read More