ഇരിട്ടി: ഇരിട്ടി ടൗണില്‍ സമഗ്ര ഗതാഗത പരിഷ്കരണത്തിനായി ജോ.ആര്‍ടിഒ. നഗരസഭയുടെ സഹകരണത്തോടെ കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതോടെ മട്ടന്നൂരില്‍നിന്ന് ഇരിട്ടി-കൂട്ടുപുഴ- ബംഗളരു അന്തര്‍സംസ്ഥാന റൂട്ടില്‍ ഉണ്ടാകാവുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണാനാണ് ടൗണില്‍ സമഗ്ര ഗതാഗതപരിഷ്കാരത്തിന് ശ്രമം തുടങ്ങിയത്. മറ്റ് ടൗണുകളെ അപേക്ഷിച്ച് ഇരിട്ടി ടൗണില്‍ ഗതാഗത്തിനായി റോഡില്‍ കൂടുതല്‍ വീതിയുണ്ടെങ്കിലും തെറ്റായ വാഹന പാര്‍ക്കിംഗ്, ഓട്ടോറിക്ഷകളും , ബൈക്കുകളും തെറ്റായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതുമാണ് പലപ്പോഴും ടൗണിലും പാലത്തിലും ഗതാഗതകുരുക്കിന് കാരണമാകുന്നത്. ഇതിനായി ടൗണില്‍ ലൈന്‍ട്രാഫിക് കര്‍ശനമാക്കും. മുന്നില്‍ പോകുന്ന വാഹനത്തെ അനാവശ്യമായി ഓവര്‍ടേക്ക് ചെയ്യാതെ നിശ്ചയിച്ച പാതയിലൂടെ കൃത്യമായ വേഗതയില്‍ സഞ്ചരിക്കുന്ന രീതിയാണ് ലൈന്‍ട്രാഫിക്. കൂടാതെ ടൗണില്‍ ട്രാഫിക് ലൈറ്റുകളും സിഗ്നലുകളും സ്ഥാപിക്കും. പേ- പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വലിയ കെട്ടിടങ്ങളുടെ അടിവശത്ത് നഗരസഭയില്‍ നിന്ന് ലൈസന്‍സ് ലഭിക്കാനായി പാര്‍ക്കിംഗ്…
Read MoreCategory: Kannur
സംസ്ഥാനത്തെ റേഷൻകടകളിൽ ഏർപ്പെടുത്തിയ ഇ -പോസ് സംവിധാനം; ദുരിതത്തിന് ശമനമില്ല; പരാതി പ്രളയം
കണ്ണൂർ: റേഷൻ കടകളിൽ സാധനങ്ങളുടെ വിതരണത്തിന് ഏർപ്പെടുത്തിയ ഇ -പോസ് സംവിധാനം ജനങ്ങൾക്ക് ദുരിതമാകുന്നു.യന്ത്രത്തകരാറും വൈദ്യുതിമുടക്കവും കാരണം മിക്ക റേഷൻ കടകളിലും മണിക്കൂറുകളുടെ കാത്തിരിപ്പാണ് കാർഡുടമകൾക്ക് നേരിടേണ്ടി വരുന്നത്. ഉപഭോക്താക്കളും റേഷൻ കടയുടമകളും തമ്മിലുള്ള തർക്കം പതിവാകുകയാണ്. പലരുടെയും വിരൽ അടയാളം യന്ത്രത്തിൽ പതിപ്പിക്കുന്പോൾ ശരിയാകാത്തതാണ് തർക്ക കാരണം.നിർമാണ തൊഴിലാളികളുടെയും മറ്റും വിരൾ അടയാളങ്ങൾ പതിയുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. ഒക്ടോബർ മാസം ലഭിക്കേണ്ട റേഷൻ സാധനങ്ങൾ യന്ത്രത്തകരാറു കാരണം നവംബർ മൂന്നിനാണ് കൊടുത്തു തീർത്തത്. ഇത് റേഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല റേഷൻ കടകൾ തോന്നുന്നസമയത്ത് ഉടമകൾ അടച്ചു പൂട്ടുന്നതായും പരാതിയുണ്ട്. വൈകുന്നേരം ജോലികഴിഞ്ഞ് റേഷൻ വാങ്ങാൻ എത്തുന്നവർക്ക് റേഷൻ ലഭിക്കാത്ത അവസ്ഥയുണ്ട്. രാത്രി എട്ടു വരെ റേഷൻ കടകൾ തുറക്കണമെന്ന് നിർദേശമുണ്ടെങ്കിലും പലരും സന്ധ്യയോടെ കട പൂട്ടി സ്ഥലം…
Read Moreകോറോം നെല്യാട്ടും ആലക്കാട്ടും സിപിഎം-ബിജെപി സംഘർഷം; ബോംബേറ്, വീടും വാഹനങ്ങളും തകർത്തു
പയ്യന്നൂര്‍(കണ്ണൂർ): കോറോം നെല്യാട്ടും ആലക്കാട്ടും ഇന്നലെ രാത്രിയിൽ തുടങ്ങിയ ബിജെപി-സിപിഎം സംഘർഷം തുടരുന്നു. അക്രമസംഭവങ്ങളില്‍ സിപിഎം നേതാവുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്.ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. ബിജെപി നേതാവിന്റെയും ആഎസ്എസ് പ്രവര്‍ത്തകന്റെയും വീടിന് സമീപം ബോംബ് സ്ഫോടനവുമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കോറോം നെല്യാട്ട് ഗവ.ഹൈസ്കൂളിന് സമീപത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്യലാട്ട് കരിപ്പത്ത് സനല്കുമാറിനും (30) ഡിവൈഎഫ്ഐ നെല്യാട്ട് യൂണിറ്റ് വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ രമേഷിനും (30) നേരെ അക്രമമുണ്ടായത്. അക്രമത്തില്‍ പരിക്കേറ്റ ഇവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘടിച്ച് മാരകായുധങ്ങളുമായി വീട്ടിലേക്കെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് സനല്‍കുമാറിന്റെ ഇടതു കൈ തകര്‍ന്നിട്ടുണ്ട്. ഇതിനുശേഷം പത്തരയോടെയാണ് നെല്യാട്ട് കോളനിയിലെ നെല്യാട്ട് ഹൗസില്‍ ജിഷാദിന്റെ വീടിന് നേരെ അക്രമമുണ്ടായത്. ജിഷാദിനെ…
Read Moreഗ്രീൻഫീൽഡ് എയർപോർട്ട് എന്ന പേരിനു യോജിച്ച വിധത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കേരളത്തനിമയിൽ പൂന്തോട്ടം
മട്ടന്നൂർ(കണ്ണൂർ): ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന പേരിനു യോജിച്ച വിധത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കുന്നത് യാത്രക്കാരെ ആകർഷിക്കുന്ന പൂന്തോട്ടം. പൂന്തോട്ടത്തിന്റെയും ലാൻഡ് സ്കേപ്പിംഗിന്റെയും പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂർത്തിയാകും. 4.5 ലക്ഷം വൈവിധ്യമാർന്ന ചെടികളാണ് വിമാനത്താവള പരിസരത്ത് നട്ടുപിടിപ്പിക്കുന്നത്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനു മുൻവശം, എടിസി കെട്ടിട പരിസരം, ഫയര്‍സ്റ്റേഷന്റെയും ഇന്ധന സംഭരണ കേന്ദ്രത്തിന്റെയും മുൻവശം, കവാടം വരെയുള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചെടികൾ വച്ചുപിടിപ്പിക്കുന്നത്. കേരളത്തനിമ വിളിച്ചോതുന്ന പലതരം തീമുകളിലാണ് പൂന്തോട്ടങ്ങൾ ഒരുക്കുന്നത്. പൂച്ചെടികൾക്കൊപ്പം പേര, കണിക്കൊന്ന തുടങ്ങിയവയുമുണ്ട്. പുൽത്തകിടി ഒരുക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ടെർമിനൽ കെട്ടിടത്തിൽ ചുമർചിത്രങ്ങൾക്കൊപ്പം വെർട്ടിക്കൽ ഗാർഡനും യാത്രക്കാരെ ആകർഷിക്കും. എസ്കലേറ്ററുകൾക്ക് സമീപത്തായാണ് ചുമരിലെ പൂന്തോട്ടം ഒരുക്കിയിട്ടുള്ളത്. ഹരിതഭംഗി പകർന്നു കെട്ടിടത്തിനുള്ളിലും വിവിധ കൃത്രിമച്ചെടികളുണ്ട്.
Read Moreപി.കെ. ശ്രീമതി എംപിക്കെതിരേ മോശം പോസ്റ്റ്; എം.പിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കണ്ണൂർ: പി.കെ. ശ്രീമതി എംപിയെ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നടുവിൽ കപ്പള്ളി വീട്ടിൽ സജിത്തിനെ (39) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. എംപിയെ മോശമായി ചിത്രീകരിച്ച് മറ്റൊരാളിട്ട ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്ത സംഭവത്തിലാണ് സജിത്തിനെ അറസ്റ്റ് ചെയ്തത്. എംപിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സജിത്ത് വലയിലായത്. പോസ്റ്റിട്ടയാൾക്കായി അന്വേഷണം നടന്നുവരികയാണ്.
Read Moreമുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി! പ്രവാസി ക്ഷേമനിധിയില്‍ തട്ടിപ്പ് നടത്തി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കവിത കീഴടങ്ങി
തളിപ്പറമ്പ്: പ്രവാസി ക്ഷേമനിധിയില്‍ തട്ടിപ്പ് നടത്തി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് ഏരിയാ പ്രവാസി സംഘം ഓഫീസില്‍ കോടികളുടെ പ്രവാസി ക്ഷേമനിധി തട്ടിപ്പു കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇവര്‍. പട്ടുവം മുറിയാത്തോട് സ്വദേശിനി കൂലോത്ത് വളപ്പില്‍ കവിത (34) ആണ് ഇന്നലെ വൈകുന്നേരം നാലോടെ തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കവിത നല്കിയ നല്കിയ മുന്‍കൂര്‍ ജാമ്യ ഹർജി ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈകേസിലെ മുഖ്യപ്രതി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പറശിനിക്കടവിലെ നടക്കല്‍ കൃഷ്ണന് (54) കഴിഞ്ഞ മാസം 16 ന് തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. തളിപ്പറമ്പ് കോടതി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം പോഷക സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ പ്രവാസി ക്ഷേമനിധി സര്‍വീസ് സെന്ററില്‍…
Read Moreപോലീസിന്റെ ജാതിയും മതവും പോലീസ് തന്നെ; മതനിരപേക്ഷത തകർക്കാൻ ജാതിയേയും മതത്തെയും ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി
തളിപ്പറമ്പ്: പോലീസിന്റെ ജാതിയും മതവും പോലീസ് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 847 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷത തകർത്ത് പോലീസിന്റെ കാര്യക്ഷമതയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. മതനിരപേക്ഷതയെ ആപത്തായി കാണുന്നവർ അതിനെ തകർക്കാൻ ശ്രമിക്കുന്നു. പോലീസിനെ ജാതി-മത പേര് പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ അളക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് പോലീസിന്റെ പ്രവർത്തനത്തിലൂടെയാണ്. മുൻ കാലത്ത് അടിസ്ഥാന യോഗ്യതയുള്ളവരാണ് മഹാ ഭൂരിപക്ഷവും പോലീസിലെത്താറുള്ളത്. ഇപ്പോൾ അതിൽ വലിയ മാറ്റം വന്നിരിക്കുകയാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലീസിന്റെ ഭാഗമാകുന്നു. സ്വാഭാവികമായും പോലീസിന്റെ മുഖച്ഛായ ഇത് മാറ്റും. സേനയുടെ ഉന്നമനത്തിനും ഇത് ഉപകരിക്കും. നാം മതനിരപേക്ഷ രാഷ്ട്രമാണെന്ന് ഭരണഘടന തന്നെ അംഗീകരിച്ചതാണ്. ചിലർക്ക് അതംഗീകരിക്കാൻ…
Read Moreകണ്ണൂരിൽ നാളെ വീണ്ടും യാത്രാ വിമാനമെത്തും; മുഖ്യമന്ത്രിയുടെ അവലോകനയോഗവും നാളെ; ഉദ്ഘാടനം ഡിസംബർ 9ന്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വിമാനത്താവളത്തിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രി വിമാനത്താവളം സന്ദർശിച്ച ശേഷം അവലോകന യോഗത്തിൽ പങ്കെടുക്കും. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, കളക്ടർ മിർ മുഹമ്മദലി, ഐജി ബൽറാം കുമാർ ഉപാധ്യയ, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഡിസംബർ ഒൻപതിനു നടക്കുന്ന ഉദ്ഘാടനത്തിൽ ഒരു ലക്ഷം പേരെയാണ് കിയാൽ പ്രതീക്കുന്നത്. കേരളീയ തനിമയിലാണ് ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തിന്റെ വേദി വിമാനത്താവളത്തിൽ എവിടെയാക്കുമെന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും.
Read Moreസ്നേഹിക്കാൻ മറന്നുപോകുന്ന മലയാളികൾ കണ്ട് പഠിക്കട്ടെ; കൂട്ടത്തിലൊരാളുടെ ജീവൻ പോയിട്ടും വിട്ടുപോകാതെ ആനക്കുട്ടം; ഒടുവിൽ വനപാലകരെത്തി ആനകളെ തുരത്തി; ആറളം ഫാമിൽ കണ്ട വേനദിക്കുന്ന കാഴ്ചയെക്കുറിച്ച്
ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരു വയസ് പ്രായമുള്ള കൊമ്പനാനക്കുട്ടിയെയാണു ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഫാമിലെ പുനരധിവാസ മേഖലയില്‍ ആദിവാസി വയോധികയെ കുടില്‍ തകര്‍ത്തു കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതേത്തുടര്‍ന്നു നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫാമില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉടനടി തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു വനംവകുപ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നു. ഫാമിന്റെ അധീനതയിലുള്ള ആറ്, ഏഴ് ബ്ലോക്കുകളുടെ അതിര്‍ത്തിയില്‍ കാടുമൂടിക്കിടക്കുന്ന കശുമാവിന് തോട്ടത്തില്‍ ആനകള്‍ കൂട്ടംകൂടി നില്ക്കുന്നതായി കണ്ടെത്തി. അവശനിലയില്‍ കിടക്കുന്ന ആനയ്ക്കുചുറ്റും മറ്റ് ആനകൾ കൂടിനില്ക്കുകയാണെന്നു മനസിലായതോടെ ഹെലികാമിന്റെ സഹായത്തോടെ നിരീക്ഷണം നടത്തുകയായിരുന്നു. അഖില്‍ പുതുശേരിയുടെ നേതൃത്വത്തില്‍ ഹെലികാമുപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ആനക്കുട്ടി ചെരിഞ്ഞതാണെന്നു വ്യക്തമായത്. തുടർന്ന് ആനകളെ തുരത്തിയശേഷം കാട്ടാനക്കുട്ടിയുടെ ജഡത്തിനു സമീപമെത്തുകയായിരുന്നു. ശരീരത്തില്‍ സംശയകരമായ നിലയിലുള്ള മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ലെന്നു റേഞ്ച് ഓഫീസര്‍ വിനു പറഞ്ഞു. അസി. സര്ജന് ഡോ.എ.…
Read Moreപോലീസ് സ്റ്റേഷനിലേക്ക് നിലവിളിച്ചു കൊണ്ട് ഓടിവന്ന് 19 കാരി; നഴ്സിംഗ് വിദ്യാര്‍ഥിനിക്ക് തുണയായി ഇരിക്കൂര്‍ പോലീസ്
ശ്രീകണ്ഠപുരം: പോലീസ് സ്റ്റേഷനിലേക്ക് നിലവിളിച്ചു കൊണ്ട് ഓടിവന്ന 19 കാരിയായ നഴ്സിംഗ് വിദ്യാർഥിനിക്ക് ഒടുവിൽ പോലീസ് തുണയായി. ശ്രീകണ്ഠപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് നഴ്സിംഗ് പഠനത്തിന് പോകുകയായിരുന്ന വിദ്യാർഥിനിയുടെ 5500 രൂപ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടതായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം തളിപ്പറമ്പ്-ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന വിമൽ ബസിലായിരുന്നു സംഭവം. ബസിലും വിദ്യാർഥിനി കയറിയ ബസ് സ്റ്റോപ്പിലുമെല്ലാം തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ എഎസ്ഐമാരായ രാധാകൃഷ്ണൻ, പുരുഷോത്തമൻ, അക്ബർ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, പിആർഒ പ്രവീണ എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാർ തുക പിരിച്ചെടുത്ത് വിദ്യാർഥിനിക്ക് നൽകുകയും ബാംഗളൂരുവിലേക്ക് ബസ് കയറ്റിവിടുകയുമായിരുന്നു.
Read More