ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടും സ്വർണവേട്ട; പ​രി​ശോ​ധ​ന ക​ഴി​ഞ്ഞയാളിൽ നി​ന്നും കണ്ടെത്തിയത് പത്ത് ലക്ഷത്തിന്‍റെ സ്വർണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ സ്വ​ർ​ണ​വു​മാ​യി എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് ബ​ന്ത​ടു​ക്ക സ്വ​ദേ​ശി അ​ഹ​മ്മ​ദ് ക​ബീ​ർ റി​ഫാ​യി​ൽനി​ന്നാ​ണ് 10,14,217 രൂ​പ വ​രു​ന്ന 221.33 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽനി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ഹ​മ്മ​ദ് ക​ബീ​ർ റി​ഫാ​യ്. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ കൈയിൽ ക​രു​തി​യ ല​ഗേ​ജി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ച നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് മേ​ധാ​വി അ​ജി​ത് കു​മാറിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന നി​ര​വ​ധി സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രെ അ​ടു​ത്ത കാ​ല​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Read More

സ്കൂ​ട്ട​ർ യാ​ത്രി​ക​യെ ചവിട്ടി വീഴ്ത്തി  ഫോ​ൺ ക​വ​ർ​ന്നു; യുവതിയുടെ പരാതിയിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ

മ​യ്യി​ൽ: ബൈ​ക്കി​ലെ​ത്തി സ്കൂ​ട്ട​ർ യാ​ത്രി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന​യാ​ളെ മ​യ്യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. മു​ണ്ടേ​രി ചാ​പ്പ​യി​ലെ കെ.​പി.​ അ​ജ്നാ​സി​നെ (21) യാ​ണ് മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കഴി​ഞ്ഞ ജൂ​ലൈ 20 തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.കു​റ്റ്യാ​ട്ടൂ​ർ ഉ​രു​വ​ച്ചാ​ലിൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ പു​റ​കി​ൽ ബൈ​ക്കി​ലെ​ത്തി​യ ആ​ൾ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ ച​വി​ട്ടി വീ​ഴ്ത്തി സ്ത്രീ​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ച് കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.​ മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

Read More

കാ​ടാ​ച്ചി​റ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്: പ്ര​തി​പ​ട്ടി​ക​യി​ലേ​ക്ക് കൂ​ടു​ത​ൽ പേ​ർ; പ്ര​വീ​ണി​ന്‍റെ ത​ട്ടി​പ്പി​നിരയായത് സുഹൃത്തുകളും ബന്ധുക്കളും

പി. ​ജ​യ​കൃ​ഷ്ണ​ൻക​ണ്ണൂ​ർ: കാ​ടാ​ച്ചി​റ സ​ഹ​ക​ര​ണ ബാ​ങ്ക് പ​നോ​ന്നേ​രി ശാ​ഖ​യി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. മു​ഖ്യ​പ്ര​തി പ്ര​വീ​ണ്‍ പ​നോ​ന്നേ​രി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ എ​ട​ക്കാ​ട് എ​സ്എ​ച്ച്ഒ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം സം​ഘം തീ​രു​മാ​നി​ച്ച​ത്. ബാ​ങ്ക് ഭ​ര​ണ സ​മി​തി​യി​ലെ പ്ര​ധാ​നി​ക​ൾ, പ്ര​വീ​ൺ പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ ഇ​രു​ന്ന ഘ​ട്ട​ത്തി​ൽ അ​ക്കൗ​ണ്ട്, കാ​ഷ് എ​ന്നി​വ കൈ​കാ​ര്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. ഇ​തി​നി​ടെ ഇ​ന്ന​ലെ പ്ര​വീ​ണി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് പ​രാ​തി​ക്കാ​രി​യു​ടെ എ​ഫ്ഡി ക​ളു​ടെ ര​സീ​ത് , നി​ര​വ​ധി പേ​രു​ടെ സ്വ​ർ​ണം പ​ണ​യം വ​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ, ബാ​ങ്ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രേ​ഖ​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​വീ​ണി​നെ ഇ​ന്ന് ത​ല​ശേ​രി…

Read More

വ​യ​നാ​ട്ടി​ല്‍ പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

ക​ണി​യാ​മ്പ​റ്റ​യി​ല്‍ 16കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. മി​ല്ലു​മു​ക്ക് അ​ണി​യേ​രി റ​ഷീ​ദ് (43)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ണി​യാ​മ്പ​റ്റ​യി​ലാ​ണ് പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യെ ഒ​രു ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും പി​ന്നീ​ട് പീ​ഡ​ന​ത്തി​ന് ശ്ര​മി​ക്കു​ക​യും ചെ​യു​ക​യാ​യി​രു​ന്നു. കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നാ​ലെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​ടു​ത്തി​ടെ കൊ​ച്ചി​യി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ച​മ​ഞ്ഞ് 17-കാ​ര​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് പി​ടി​യി​ലാ​യി​രു​ന്നു. മ​ല​പ്പു​റം വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ലു​ഖ്മാ​നെ​യാ​ണ് (37) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ടി.​എ​സ്.​ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ കു​ട്ടി​യെ മാ​ത്ര​മ​ല്ല. കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു ര​ണ്ടു​പേ​രെ​യും ഇ​ത്ത​ര​ത്തി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ഉ​ന്ന​ത…

Read More

സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യു​ടെ മാ​ല​പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു

പ​യ്യ​ന്നൂ​ര്‍: ക​രി​വെ​ള്ളൂ​രി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യു​ടെ മാ​ല​പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം. ഉ​ദി​ന്നൂ​ര്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക ക​രി​വെ​ള്ളൂ​ര്‍ എ​വ​ണ്‍ ക്ല​ബി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന താ​ഹി​റ​യു​ടെ മൂ​ന്ന് പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സ്‌​കൂ​ളി​ല്‍​നി​ന്നും വീ​ട്ടി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ വ​രു​ന്ന​തി​നി​ടെ ക​രി​വെ​ള്ളൂ​ര്‍ മാ​ണി​യാ​ട്ട് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ബൈക്കിന് മു​ന്നി​ലിരുന്നയാൾ ഹെ​ല്‍​മ​റ്റും പി​ന്നി​ലിരുന്നയാൾ മു​ഖം​മൂ​ടി​യും ധ​രി​ച്ചിരുന്നു. മാല പൊട്ടിക്കുന്നതിനിടെ സ്‌​കൂ​ട്ട​ര്‍ തെ​ന്നി അ​ധ്യാ​പി​ക വീ​ണ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ധ്യാ​പി​ക പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read More

കാ​ടാ​ച്ചി​റ സ​ഹ​ക​ര​ണ ബാ​ങ്ക് നിക്ഷേപത്ത​ട്ടി​പ്പ്; മുൻ മാനേജരായ ജ്യോ​ത്സ്യ​ൻ റി​മാ​ൻ​ഡി​ൽ; ബാ​ങ്ക് ജീവനക്കാർ​ക്കെ​തി​രേ​ ന​ട​പ​ടിക്കു സാധ്യത

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ര്‍: കാ​ടാ​ച്ചി​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ​നോ​ന്നേ​രി ശാ​ഖ​യി​ലെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ന്‍ സെ​ക്ര​ട്ട​റി​യും പി​ന്നീ​ട് മാ​നേ​ജ​രു​മാ​യി​രു​ന്ന പ്ര​മു​ഖ ജ്യോ​ത്സ്യ​ൻ പ്ര​വീ​ണ്‍ പ​നോ​ന്നേ​രി റി​മാ​ൻ​ഡി​ൽ. ത​ല​ശേ​രി എ​സി​ജെ​എം കോ​ട​തി​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ചാ​ല സ്വ​ദേ​ശി​നി മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് എ​ട​ക്കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട​ക്കാ​ട് എ​സ്എ​ച്ച്ഒ ആ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.ക്ഷേ​ത്ര​ങ്ങ​ളി​ൽ സ​പ്താ​ഹയ​ജ്ഞം ന​ട​ത്തു​ന്നയാളാണ് പ്രവീൺ. സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്തി​യ​വ​രു​ടെ പ​ണം നി​ക്ഷേ​പ​ക​രു​ടെ വ്യാ​ജ ഒ​പ്പി​ട്ട് പ്ര​വീ​ണ്‍ പ​നോ​ന്നേ​രി ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചില ബാ​ങ്ക് ജീവനക്കാർ​ക്കെ​തി​രേ​യും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. നി​ര​വ​ധി​പേ​രു​ടെ വ്യാ​ജ ഒ​പ്പും മ​റ്റും ഇ​ട്ട് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്ക് മാ​ത്രമായി ക​ഴി​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. 2017 മു​ത​ല്‍ 2021 വ​രെ​യു​ള്ള വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ചാ​ല സ്വ​ദേ​ശി​നി ര​ജ​നി ബാ​ങ്കി​ല്‍…

Read More

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ  തെ​രു​വു​നാ​യ​ ആ​ക്ര​മ​ണം;  3 പേ​ർ​ക്ക് ക​ടി​യേ​റ്റു; പരിക്കേറ്റവർ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ‌

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു. ക​പ്പാ​ല​ത്തെ സി.​ ജാ​ഫ​ര്‍, തൃ​ച്ചം​ബ​രം സ്വ​ദേ​ശി എ​സ്.​ മു​നീ​ര്‍, പ​ട്ടു​വം സ്വ​ദേ​ശി പി.​വി.​ വി​നോ​ദ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ളി​പ്പ​റ​മ്പ് ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ലി​നാ​ണ് മൂ​ന്നു​പേ​ര്‍​ക്കും ക​ടി​യേ​റ്റ​ത്. മു​നീ​റി​ന് ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചാ​ണ് ക​ടി​യേ​റ്റ​ത്. ജാ​ഫ​റി​നെ മാ​ര്‍​ക്ക​റ്റ് റോ​ഡ് ജം​ഗ്ഷ​നി​ലെ ക​ട​യു​ടെ മു​ന്നി​ല്‍ പ​ത്രം വാ​യി​ച്ച് നി​ല്‍​ക്കു​മ്പോ​ഴും വി​നോ​ദി​നെ ഹൈ​വേ​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴു​മാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ ത​ന്നെ ത​ളി​പ്പ​റ​മ്പി​ലെ തെ​രു​വുനാ​യ ശ​ല്യ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ക​ണ്ണൂ​രി​ല്‍ തെ​രു​വുനാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബ​ധി​ര വി​ദ്യാ​ര്‍​ഥി മ​രി​ച്ച​തി​ന് പി​ന്നാ​ലെ ജി​ല്ല​യി​ല്‍ അ​ങ്ങോ​ള​മി​ങ്ങോ​ളം തെ​രു​വുനാ​യ ആ​ക്ര​മണം ഉ​ണ്ടാ​യി​രു​ന്നു.

Read More

ത​ല​ശേ​രി​യി​ൽ തെ​രു​വുനാ​യ​ക​ളു​ടെ വി​ള​യാ​ട്ടം; എ​ഴു​പ​തു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് എ​ഴു​പ​തു​കാ​ര​നു​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. തെ​രു​വുനാ​യ പി​ന്തു​ട​ർ​ന്ന​പ്പോ​ൾ ഓ​ടിര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടാം ഗേ​റ്റ്, ചി​റ​ക്ക​ര, ചേ​റ്റം​കു​ന്ന്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് തെ​രു​വു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്. ര​ണ്ടാം ഗേ​റ്റി​ൽ വെ​ച്ച് ക​ടി​യേ​റ്റ ഗോ​വി​ന്ദ ഭ​വ​ന​ത്തി​ൽ സ​ദാ​ന​ന്ദ (70)നെ ​പ​രി​യാ​രം ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു കാ​ലി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷ​മാ​ണ് പ​രി​യാ​ര​ത്തേ​ക്ക് മാ​റ്റി​യ​ത്. ചേ​റ്റം​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ മ​ണി, ചി​റ​ക്ക​ര​യി​ലെ നാ​ഗ​മ്മ എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​റ്റ് അ​ഞ്ച് പേ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

Read More

മ​ട്ട​ന്നൂ​ർ കു​മ്മാ​ന​ത്ത് കെ ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം;അ​പ​ക​ടം സ്കൂ​ൾ ബ​സി​ൽ ക​യ​റാ​ൻ പോ​കുമ്പോ​ൾ

മ​ട്ട​ന്നൂ​ർ: വീ​ടി​നു മു​ന്നി​ൽ സ്കൂ​ൾ ബ​സി​ൽ ക​യ​റാ​ൻ പോ​കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പ​ന്ത്ര​ണ്ടു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കൊ​തേ​രി എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​നൗ​ഷീ​ന -സ​ഹീ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റി​ദാ​ൻ ആ​ണ് മ​രി​ച്ച​ത്. പാ​ലോ​ട്ടു​പ​ള്ളി വി​എം​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തോ​ടെ കു​മ്മാ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യ സ്കൂ​ൾ ബ​സി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ന്ന​തി​നി​ടെ ഇ​രി​ട്ടി​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് മു​ഹ​മ്മ​ദ് റി​ദാ​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സ് ക​സ്റ്റ​ഡി​യി​ലെ​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.  

Read More

പാ​നൂ​രി​ൽ  ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​നെ കണ്ടെത്തിയില്ല; സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

ത​ല​ശേ​രി: പാ​നൂ​രി​ന​ടു​ത്ത ചെ​റു​പ​റ​മ്പ് ഫീ​നി​ക്സ് ലൈ​ബ്ര​റി​ക്ക് സ​മീ​പം താ​ഴോ​ട്ടും​താ​ഴെ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ ര​യ​രോ​ത്ത് മു​സ്ത​ഫ​യു​ടെ​യും മൈ​മൂ​ന​ത്തി​ന്‍റെ​യും മ​ക​ൻ സി​നാ​നെ ക​ണ്ടെ​ത്താ​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. രാ​വി​ലെ മു​ത​ൽ ത​ന്നെ തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 12 വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ഡി​ങ്കി ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ട് പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ഒ​രാ​ളെ ഉ​ട​ൻ പാ​നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ല്ലി​ക്ക​ണ്ടി എ​ൻ​എ​എം കോ​ള​ജ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഫാ​ദാ​ണ് (20) മ​രി​ച്ച​ത്. ജാ​തി​ക്കൂ​ട്ട​ത്തെ ത​ട്ടാ​ന്‍റ​വി​ട മൂ​സ-​സ​മീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നുശേ​ഷം സം​സ്ക​രി​ക്കും. എ​ൻ​എ​എം കോ​ള​ജ് എം​എ​സ്എ​ഫ് മീ​ഡി​യാ വിം​ഗ് ക​ൺ​വീ​ന​റാ​ണ് ഷ​ഫാ​ദ്.

Read More